"മഞ്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
പല്ലക്ക്
(പല്ലക്ക്)
{{ആധികാരികത}}
ചക്രമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാതിരുന്ന നാട്ടുവഴികളില്‍ പണ്ടുകാലത്ത് ആളുകളെക്കൊണ്ടെടുപ്പിച്ച് ഉപയോഗിച്ചിരുന്ന വാഹനമാണ് മഞ്ചല്‍ അഥവാ പല്ലക്ക്. രാജക്കന്മാര്‍ക്കും നാടുവാഴികള്‍ക്കും മാത്രമേ പണ്ട് ഇതില്‍ സഞ്ചരിക്കാന്‍ അധികാരമുണ്ടായിരുന്നുള്ളൂ.
 
ബല‍മുള്ള ഒരു തണ്ടില്‍ ഉറപ്പിച്ച ഒരു കൂടോ ശയനമഞ്ചമോ ആണ്‌ ഇത്. അധികാരവും സാമ്പത്തികസ്വാധീനവുമനുസരിച്ച് ഇത് അലങ്കരിച്ചിട്ടുണ്ടാകും. തണ്ട് മുമ്പിലേക്കും പിറകിലേക്കും സാമാന്യം തള്ളിനില്‍ക്കുന്നുണ്ടാകും. ഇങ്ങിനെ മുമ്പിലേക്കും പിറകിലേക്കും തള്ളിനില്‍ക്കുന്ന തണ്ട് ഒരോ അറ്റത്തും നാലോ അഞ്ചോ പേര്‍ ചേര്‍ന്ന് പൊക്കിയെടുത്ത് തോളില്‍ വെച്ചാണ്‌ മഞ്ചല്‍ കൊണ്ടുപോയിരുന്നത്. യാത്രക്കിടയില്‍ അതു ചുമക്കുന്നവര്‍ താളത്തില്‍ മൂളിക്കൊണ്ടിരിക്കും. കായികാദ്ധ്വാനത്തിന്റെ വിരസത ഒഴിവാക്കാനും അധികാരികളുടെ ഗമനാഗമനങ്ങള്‍ സമീപവാസികളെ അറിയിക്കാനുമാകും ഇതു തുടങ്ങിയിട്ടുണ്ടാകുക.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/336922" എന്ന താളിൽനിന്ന് ശേഖരിച്ചത്