"ഗുരു സോമസുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Guru Somasundaram}}
{{Infobox person
| name = ഗുരു സോമസുന്ദരം
Line 8 ⟶ 9:
| website =
}}
പ്രധാനമായും [[തമിഴ്]] ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേതാവാണ് '''ഗുരു സോമസുന്ദരം'''. [[ത്യാഗരാജൻ കുമരരാജ]] സംവിധാനം ചെയ്ത [[ആരണ്യ കാണ്ഡം]] എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഏറെ നിരൂപക പ്രശംസ നേടിയ ഗുരു സോമസുന്ദരം, തുടർന്ന് സുശീന്ദ്രൻ സംവിധാനം ചെയ്ത ആക്ഷൻ ചലച്ചിത്രമായ [[പാണ്ഡ്യ നാട്]], [[കാർത്തിക് സുബ്ബരാജ്]] സംവിധാനം ചെയ്ത [[ജിഗർതണ്ട]], [[രാജു മുരുകൻ]] സംവിധാനം ചെയ്ത [[ജോക്കർ (തമിഴ് ചലച്ചിത്രം)|ജോക്കർ]] എന്നീ ചലച്ചിത്രങ്ങളിലും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി.
==അഭിനയ ജീവിതം==
തമിഴ്നാട്ടിലെ പ്രശസ്തമായ നാടകസംഘമായ [[കൂത്തുപ്പട്ടറൈ|കൂത്തുപ്പട്ടറൈയുടെ]] ഭാഗമായി, 2002 മുതൽ 2011 വരെ ഗുരു സോമസുന്ദരം നാടകങ്ങളിൽ അഭിനയിച്ചിരുന്നു. 2003 - ൽ സംവിധായകൻ [[ത്യാഗരാജൻ കുമരരാജ]], കൂത്തുപ്പട്ടറൈയുടെ ചന്ദ്രഹരി എന്ന നാടകത്തിലെ ഗുരുവിന്റെ അഭിനയം കണ്ടശേഷം ഭാവിയിൽ താൻ സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് അഭിനയിക്കാനുള്ള വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. പിന്നീട് 2008 - ൽ കുമരരാജ, തന്റെ ആദ്യ സംവിധാന സംരംഭമായ [[ആരണ്യ കാണ്ഡം]] എന്ന നിയോ - നോയർ ചലച്ചിത്രത്തിൽ, കാളൈയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ഗുരു സോമസുന്ദരത്തെ ക്ഷണിച്ചു. ഈ ചലച്ചിത്രത്തിൽ അഭിനയിക്കുന്നതിനു വേണ്ടി ഗുരു, തന്റെ ശരീരഭാരം കുറയ്ക്കുകയും തന്റെ ചലന ശൈലികൾക്കും ശരീര ഭാഷയ്ക്കുമൊക്കെ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. 2011 - റിലീസ് ആയ ആരണ്യ കാണ്ഡം, ആ വർഷം രണ്ട് [[ദേശീയ ചലച്ചിത്രപുരസ്കാരം|ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ]] കരസ്ഥമാക്കുകയും ഗുരുവിന്റെ അഭിനയം നിരൂപക പ്രശംസ കരസ്ഥമാക്കുകയും ചെയ്തു.<ref>{{cite web|url=http://behindwoods.com/new-videos/videos-q1-09/actor-actress-interview/guru-somasundaram.html|title=Guru Somasundaram&nbsp;— Tamil Cinema Actor Interview&nbsp;— Guru Somasundaram&nbsp;— Kumararaja&nbsp;— Jackie Shroff&nbsp;— Vasanth&nbsp;— Aaranya Kaandam&nbsp;— Behindwoods.com|publisher=Behindwoods|accessdate=11 October 2014}}</ref> Rediff.com എന്ന വെബ്‍സൈറ്റിലെ നിരൂപകർ ഗുരുവിന്റെ അഭിനയത്തെ പറ്റി അഭിപ്രായപ്പെട്ടത്, "എല്ലാ പ്രശംസകളും ലഭിക്കേണ്ടത് ഗുരു സോമസുന്ദരത്തിനാണ്. സംഘട്ടന രംഗങ്ങളിലും മകനുമായുള്ള സംഭാഷണരംഗങ്ങളിലും ലോഡ്ജിലെ രംഗങ്ങളിലും ഒക്കെയുള്ള അദ്ദേഹത്തെ അഭിനയം ഏറെ മികച്ചതാണ്" എന്നായിരുന്നു.<ref>{{cite web|url=http://www.rediff.com/movies/report/south-review-aaranya-kaandam/20110610.htm|title=Review: Aaranya Kaandam bypasses gangster cliches|date=10 June 2011|work=Rediff|accessdate=11 October 2014}}</ref> സമാനമായി Behindwoods.com എന്ന വെബ് സൈറ്റ്, ഗുരുവിന്റെ അഭിനയം "അവിസ്മരണീയം" ആണെന്നും അഭിപ്രായപ്പെട്ടു.<ref>{{cite web|url=http://www.behindwoods.com/tamil-movie-reviews/reviews-2/jun-11-02/aaranya-kaandam-review.html|title=AARANYA KAANDAM REVIEW&nbsp;— AARANYA KAANDAM MOVIE REVIEW|publisher=Behindwoods|accessdate=11 October 2014}}</ref> ആരണ്യ കാണ്ഡത്തിലെ അഭിനയം കണ്ട [[മണിരത്നം|മണി രത്നം]], തന്റെ അടുത്ത ചലച്ചിത്രമായ കടലിൽ ഗുരു സോമസുന്ദരത്തിന് ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം നൽകുകയും ചെയ്തു.
 
കൂത്തുപ്പട്ടറൈയിൽ നിന്നും പുറത്തു വന്ന ശേഷം, ഫ്രീലാൻസ് നാടക നടനായി ഏതാനും നാടകങ്ങളിൽ അഭിനയിച്ച ഗുരു, തുടർന്ന് [[5 സുന്ദരികൾ]] എന്ന ചലച്ചിത്രത്തിലെ [[ഷൈജു ഖാലിദ്]] സംവിധാനം ചെയ്ത ഭാഗത്ത് ഒരു ഫോട്ടോഗ്രാഫറിന്റെ കഥാപാത്രത്തെയും അവതരിപ്പിച്ചു.<ref>{{cite web|url=http://archives.deccanchronicle.com/130610/entertainment-mollywood/article/pursuit-recognition|title=In pursuit of recognition|publisher=Archives.deccanchronicle.com|accessdate=11 October 2014|url-status=dead|archiveurl=https://web.archive.org/web/20141015195703/http://archives.deccanchronicle.com/130610/entertainment-mollywood/article/pursuit-recognition|archivedate=15 October 2014|df=dmy-all}}</ref> തുടർന്ന് അതേ വർഷം സുശീന്ദ്രൻ സംവിധാനം ചെയ്ത പാണ്ഡ്യ നാട് എന്ന ചലച്ചിത്രത്തിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. 2016 - ൽ രാജു മുരുകൻ സംവിധാനം ചെയ്ത രാഷ്ട്രീയ - ആക്ഷേപഹാസ്യ ചലച്ചിത്രമായ ജോക്കറിലെ, ഗുരു അവതരിപ്പിച്ച കേന്ദ്ര കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.<ref>{{cite web|url=http://www.thehindu.com/todays-paper/tp-features/tp-cinemaplus/training-day/article6430417.ece|title=Training Day|work=The Hindu|accessdate=11 October 2014}}</ref>
 
==ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/ഗുരു_സോമസുന്ദരം" എന്ന താളിൽനിന്ന് ശേഖരിച്ചത്