"ഗുരു സോമസുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പ്രധാനമായും തമിഴ് ചലച്ചിത്രമേഖലയിൽ പ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
പ്രധാനമായും തമിഴ് ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേതാവാണ് ഗുരു സോമസുന്ദരം. ത്യാഗരാജൻ കുമരരാജ സംവിധാനം ചെയ്ത ആരണ്യ കാണ്ഡം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഏറെ നിരൂപക പ്രശംസ നേടിയ ഗുരു സോമസുന്ദരം, തുടർന്ന് സുശീന്ദ്രൻ സംവിധാനം ചെയ്ത ആക്ഷൻ ചലച്ചിത്രമായ പാണ്ഡ്യ നാട്, കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർതണ്ട, രാജു മുരുകൻ സംവിധാനം ചെയ്ത ജോക്കർ എന്നീ ചലച്ചിത്രങ്ങളിലും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി.
==അഭിനയ ജീവിതം==
തമിഴ്നാട്ടിലെ പ്രശസ്തമായ നാടകസംഘമായ കൂത്തുപ്പട്ടറൈയുടെ ഭാഗമായി, 2002 മുതൽ 2011 വരെ ഗുരു സോമസുന്ദരം നാടകങ്ങളിൽ അഭിനയിച്ചിരുന്നു. 2003 - ൽ സംവിധായകൻ ത്യാഗരാജൻ കുമരരാജ, കൂത്തുപ്പട്ടറൈയുടെ ചന്ദ്രഹരി എന്ന നാടകത്തിലെ ഗുരുവിന്റെ അഭിനയം കണ്ടശേഷം ഭാവിയിൽ താൻ സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് അഭിനയിക്കാനുള്ള വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. പിന്നീട് 2008 - ൽ കുമരരാജ, തന്റെ ആദ്യ സംവിധാന സംരംഭമായ ആരണ്യ കാണ്ഡം എന്ന നിയോ - നോയർ ചലച്ചിത്രത്തിൽ, കാളൈയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ഗുരു സോമസുന്ദരത്തെ ക്ഷണിച്ചു. ഈ ചലച്ചിത്രത്തിൽ അഭിനയിക്കുന്നതിനു വേണ്ടി ഗുരു, തന്റെ ശരീരഭാരം കുറയ്ക്കുകയും തന്റെ ചലന ശൈലികൾക്കും ശരീര ഭാഷയ്ക്കുമൊക്കെ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. 2011 - റിലീസ് ആയ ആരണ്യ കാണ്ഡം, ആ വർഷം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ഗുരുവിന്റെ അഭിനയം നിരൂപക പ്രശംസ കരസ്ഥമാക്കുകയും ചെയ്തു. Rediff.com എന്ന വെബ്‍സൈറ്റിലെ നിരൂപകർ ഗുരുവിന്റെ അഭിനയത്തെ പറ്റി അഭിപ്രായപ്പെട്ടത്, "എല്ലാ പ്രശംസകളും ലഭിക്കേണ്ടത് ഗുരു സോമസുന്ദരത്തിനാണ്. സംഘട്ടന രംഗങ്ങളിലും മകനുമായുള്ള സംഭാഷണരംഗങ്ങളിലും ലോഡ്ജിലെ രംഗങ്ങളിലും ഒക്കെയുള്ള അദ്ദേഹത്തെ അഭിനയം ഏറെ മികച്ചതാണ" എന്നായിരുന്നു. സമാനമായി Behindwoods.com എന്ന വെബ് സൈറ്റ്, ഗുരുവിന്റെ അഭിനയം "അവിസ്മരണീയം" ആണെന്നും അഭിപ്രായപ്പെട്ടു. ആരണ്യ കാണ്ഡത്തിലെ അഭിനയം കണ്ട മണി രത്നം, തന്റെ അടുത്ത ചലച്ചിത്രമായ കടലിൽ ഗുരു സോമസുന്ദരത്തിന് ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം നൽകുകയും ചെയ്തു.
 
കൂത്തുപ്പട്ടറൈയിൽ നിന്നും പുറത്തു വന്ന ശേഷം, ഫ്രീലാൻസ് നാടക നടനായി ഏതാനും നാടകങ്ങളിൽ അഭിനയിച്ച ഗുരു, തുടർന്ന് 5 സുന്ദരികൾ എന്ന ചലച്ചിത്രത്തിലെ ഷൈജു ഖാലിദ് സംവിധാനം ചെയ്ത ഭാഗത്ത് ഒരു ഫോട്ടോഗ്രാഫറിന്റെ കഥാപാത്രത്തെയും അവതരിപ്പിച്ചു. തുടർന്ന് അതേ വർഷം സുശീന്ദ്രൻ സംവിധാനം ചെയ്ത പാണ്ഡ്യ നാട് എന്ന ചലച്ചിത്രത്തിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. 2016 - ൽ രാജു മുരുകൻ സംവിധാനം ചെയ്ത രാഷ്ട്രീയ - ആക്ഷേപഹാസ്യ ചലച്ചിത്രമായ ജോക്കറിലെ, ഗുരു അവതരിപ്പിച്ച കേന്ദ്ര കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
"https://ml.wikipedia.org/wiki/ഗുരു_സോമസുന്ദരം" എന്ന താളിൽനിന്ന് ശേഖരിച്ചത്