"സൂഫിയും സുജാതയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
"Sufiyum Sujatayum" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

11:52, 3 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിജയ് ബാബു

സൂഫിയും സുജാതയും
Poster
സംവിധാനംനരണിപുഴ ഷാനവാസ്
നിർമ്മാണംവിജയ് ബാബു
രചനനരണിപുഴ ഷാനവാസ്
അഭിനേതാക്കൾജയസൂര്യ
അദിതി റാവു ഹൈദരി
ദേവ് മോഹൻ
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംഅനു മൂത്തേടത്ത്
ചിത്രസംയോജനംദീപു ജോസഫ്
സ്റ്റുഡിയോഫ്രൈഡേ ഫിലിം ഹൌസ്
വിതരണംആമസോൺ പ്രൈം വിഡിയോ
റിലീസിങ് തീയതി
  • 3 ജൂലൈ 2020 (2020-07-03)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം122 മിനിറ്റ്

സുഫിയും സുജാതയും (Sufi and Sujata) നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്തത മലയാള ഭാഷാ റൊമാന്റിക് ത്രില്ലർ ചിത്രമാണ് സൂഫിയും സുജാതയും. ജയസൂര്യ, അദിതി റാവു ഹൈദാരി, ദേവ് മോഹൻ എന്നിവർ അഭിനയിച്ച ചിത്രം വിജയ് ബാബു ആണ് സംവിധാനം ചെയ്തിട്ടുള്ളത്. പ്രണയസാന്ദ്രമായ ഈ സിനിമയുടെ സംഗീത സംവിധാനം എം.ജയചന്ദ്രനാണ് നിർവഹിച്ചിട്ടുള്ളത് . COVID-19 പാൻഡെമിക് കാരണം, ചിത്രം തീയറ്റർ റിലീസ് ഒഴിവാക്കി പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു.2020 ജൂലൈ 3 ന് ആണ് റിലീസ് ചെയ്തത്.

സംസാര ശേഷി നഷ്ടപ്പെട്ട സുജാത എന്ന നിശബ്ദതയുവതി അയൽവാസിയായ സൂഫി പുരോഹിതനുമായി പ്രണയത്തിലാണെങ്കിലും അവളുടെ പിതാവ് അവളെ ദുബായിലെ എൻ‌ആർ‌ഐയുമായി വിവാഹം നടത്തുകയും. പത്തുവര്ഷങ്ങള്ക്കു ശേഷം അവൾക്ക് ലഭിക്കുന്ന ഫോൺ കോളിന് ശേഷം അവളെ ഭർത്താവ് നാട്ടിലേക്ക് കൊണ്ടുവരുന്നു.

വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൌസ് ആണ് ചിത്രം നിർമ്മിച്ചത്. ഒരു സംഗീതാത്മക ത്രില്ലർ പ്രണയകഥത്രില്ലർ എന്നാണ് ബാബു ചിത്രത്തെ വിശേഷിപ്പിച്ചത്, "കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ തന്നെ ഏറ്റവും ആവേശം കൊള്ളിച്ച കഥയാണിതെന്നും" പ്രൊഡ്യൂസർ അഭിപ്രായപ്പെട്ടു . 2019 സെപ്റ്റംബർ 20 നാണ് ചിത്രീകരണം ആരംഭിച്ചത്.

സുഫിയും സുജതയുയും നേരിട്ട് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു. തീയറ്റർ റിലീസിനായി 3 ജൂലൈ 2020 ന് നിശ്ചയിച്ചിരുന്നതെങ്കിലും COVID-19 പാൻഡെമിക് കാരണം ഇത് നടക്കില്ലെന്ന മനസിലായ നിർമ്മാതാക്കൾ നേരിട്ട് ഒരു OTT റിലീസിലേക്ക് പോയി. നേരത്തെ നിശ്ചയിച്ച അതെ ദിവസം തന്നെ റിലീസ് ചെയ്യുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=സൂഫിയും_സുജാതയും&oldid=3363723" എന്ന താളിൽനിന്ന് ശേഖരിച്ചത്