"കേരള പൊതുമരാമത്ത് വകുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
* '''ബിൽഡിംഗ്സ് വിംഗ്''' : ചില സർക്കാർ ഏജൻസികളുടേത് ഒഴികെ മറ്റെല്ലാ സർക്കാർ കെട്ടിടങ്ങളുടെയും നിർമ്മിതികളുടെയും നിർമ്മാണവും പരിപാലനവും കൈകാര്യം ചെയ്യുന്ന വിഭാഗം. ഭൂരിഭാഗം സർക്കാർ ഗസ്റ്റ് ഹൗസുകളും കൊട്ടാരങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലാണ്. ചില കെട്ടിടങ്ങൾ വിനോദസഞ്ചാര വകുപ്പിനും റെവന്യൂ വകുപ്പിനും വിട്ടുകൊടുത്തിട്ടുണ്ട്.
* '''പ്രോജക്റ്റ്സ് വിംഗ്''' : പുതിയ നിർമ്മാണ പദ്ധികളുടെ മേൽനോട്ടം നിർവ്വഹിക്കുന്ന വിഭാഗം.
* '''[[കേരള പി.‌ഡബ്ല്യു.‌ഡി ഡിസൈൻ വിംഗ്|ഡിസൈൻ വിംഗ്]]'''
 
ഡിവിഷൻ തലത്തിലുള്ള മേൽനോട്ടത്തിനായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗത്തിനും ബിൽഡിംഗ്സ് ആൻഡ് ലോക്കൽ വർക്ക്സ് വിഭാഗത്തിനും മൂന്ന് സർക്കിളുകൾ വീതമുണ്ട്. രണ്ടു വിഭാഗങ്ങൾക്കും ജില്ലാ തലത്തിൽ ഒരു ഡിവിഷനുണ്ട്. കോടതികളുടെ നിർമ്മാണപ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതിനായി ബിൽഡിംഗ്സ് വിഭാഗത്തിന് ഒരു ജുഡീഷ്യൽ സർക്കിൾ കൂടിയുണ്ട്. നാഷണൽ ഹൈവേ വിംഗിന് മൂന്ന് സർക്കിളുകളും എട്ട് ഡിവിഷനുകളുമുണ്ട്.
"https://ml.wikipedia.org/wiki/കേരള_പൊതുമരാമത്ത്_വകുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്