"സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
'''സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ''' (എസ് എഫ് ഐ), ഇന്ത്യയിലെ ഒരു ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയാണ്. {{prettyurl|Students' Federation of India}}
==ചരിത്രം==
<br സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സംഘടിത രൂപത്തിന്റെ ഉത്ഭവം സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തിനായി 1936 ഓഗസ്റ്റ് 12 ന് രൂപീകരിച്ച ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷനിൽ (എ ഐ എസ് എഫ്) നിന്നാണ് . ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം, കോൺഗ്രസ് പാർട്ടിയുടെ നയങ്ങളും രാഷ്ട്രീയവും കെട്ടിപ്പടുക്കുന്നതിനുള്ള ചോദ്യം എ.ഐ.എസ്.എഫിനുള്ളിൽ തന്നെ കടുത്ത വിയോചിപ്പുണ്ടാക്കി, ഇത് ഒരു പുതിയ വിദ്യാർത്ഥി സംഘടന എന്ന ചിന്തകൾക്ക് ആക്കം സൃഷ്ടിച്ചു. 1970 ഡിസംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്ത് അഖിലേന്ത്യാ സമ്മേളനം നടന്നു. സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ രൂപീകരികരിച്ചു./>ബ്രിട്ടീഷ് കൊളോണിയിൽ വാഴ്ച്ചയിൽ നിന്നും ദേശീയമോചനം പ്രാപിക്കുന്നതിന് ഇന്ത്യൻ ജനത നടത്തിയ സമരത്തിന്റെ സാമ്രാജ്യത്വവിരുദ്ധവും ദേശാഭിമാനപരവും, മതനിരപേക്ഷ-ജനാധിപത്യ-പുരോഗമന സ്വഭാവത്തോടുകൂടിയതുമായ അഭിമാനകരമായ പാരമ്പര്യത്തിന്റെ നേരവകാശികളാണ് ഇന്ത്യൻ വിദ്യാർത്ഥി ഫെഡറേഷൻ.<ref>{{Cite book|title=ഇന്ത്യൻ വിദ്യാർത്ഥി പ്രസ്ഥാനം പിന്നിട്ട നാളുകൾ|last=ഭാസ്കരൻ|first=സി|publisher=ചിന്ത പബ്ലിക്കേഷൻസ്|year=1992|isbn=|location=തിരുവനന്തപുരം|pages=}}</ref> സാമൂഹ്യ പരിവർത്തനത്തിനു വേണ്ടിയുള്ള വിശാലമായ സമരത്തിന്റെ അഭ്യേദ്യഭാഗമായി എല്ലായ്പ്പോഴും സ്വയം കണക്കാക്കിയ നമ്മുടെ രാജ്യത്തെ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പൈതൃകം അത് മുമ്പോട്ട് കൊണ്ടുപോകുന്നു.<ref>{{Cite book|title=Student Movement in Kerala|last=Bhaskaran|first=C|publisher=Chintha Publications|year=1992|isbn=|location=Trivandrum|pages=}}</ref> ഈ പൈതൃകമാണ് ഇന്ത്യൻ വിദ്യാർത്ഥി ഫെഡറേഷന്റെ കൊടിക്കൂറയിൽ ആലേഖനം ചെയ്ത "സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം" ആയിരത്തി തൊള്ളായിരത്തി നാല്പത്തിയേഴിലെ സ്വാതന്ത്ര്യം വലിയ പ്രതീക്ഷകളുണർത്തി. സ്വാതന്ത്ര്യ സമരത്തിന്റെ പുരോഗമനപരവും ജനാധിപത്യപരവുമായ ആദർശങ്ങൾ യാഥാർത്ഥ്യമായി തീരുമെന്ന് കരുതപ്പെട്ടു. ആദ്യദശകങ്ങളിൽ ഒരു ജനാധിപത്യ രാഷ്ട്രസംവിധാനം പടുത്തുയർത്തുന്നതിലും സമ്പദ്‌വ്യവസ്ഥയുടെ കൊളോണിയൽ മുരടിപ്പ് തകർക്കുന്നതിലും ഗണ്യമായ നേട്ടം കൈവരിക്കാൻ നമുക്ക് കഴിഞ്ഞു. എന്നിരുന്നാലും നമ്മുടെ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അവ അപര്യാപ്തമായിരുന്നു. എന്തുകൊണ്ടെന്നാൽ, ഈ പ്രക്രിയ വൈരുധ്യങ്ങൾ നിറഞ്ഞതായിരുന്നു. ഭൂപ്രഭുക്കളുമായും സാമ്രാജ്യത്വവുമായും ഉള്ള ഐതിഹാസിക കൂട്ടുകെട്ടിൻറെ അടിസ്ഥാനത്തിൽ പുതിയ ഭരണം മുതലാളിത്ത വികസനപാത അവലംബിച്ചതാണ് അതിൽ പ്രധാനം. തന്നിമിത്തം നാടുവാഴിത്ത-അർധനാടുവാഴിത്ത ബന്ധങ്ങളുടെ പിടി ഏറെക്കുറെ ഊനം തട്ടാതെ നില നിന്നു. അതിന്റെ ഫലമായി സാമ്പത്തിക വളർച്ചയ്ക്കോ ജനാധിപത്യത്തിനോ ഉറച്ച അടിത്തറയുണ്ടായില്ല. സ്വാതന്ത്ര്യാനന്തരവർഷങ്ങളിൽ വിദ്യാഭ്യാസരംഗത്ത് അൽപ്പം പുരോഗതിയുണ്ടായെങ്കിലും അത് പ്രത്യേകാവകാശമുള്ള ഒരു വിഭാഗത്തിനായി മാത്രമായി പരിമിതപ്പെടുത്തപ്പെട്ടു. സാർവത്രികവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം എന്ന ഭരണഘടനാനിർദ്ദേശം നിറവേറ്റപ്പെടാതായി. ഭരണവർഗ നയങ്ങളോടുള്ള വ്യത്യസ്ത പരിപ്രേക്ഷ്യം വിദ്യാർത്ഥി പ്രസ്ഥാനത്തിനിടയിൽ ഗുരുതരമായ പിളർപ്പിന് വഴിവെച്ചു. നേതൃത്വത്തിലെ ഒരു വിഭാഗം അന്നത്തെ കോൺഗ്രസ് ഗവൺമെന്റിന്റെ നയത്തിന് പിന്തുണ നൽകണമെന്ന് മർക്കടമുഷ്ടി പിടിച്ചു. അങ്ങനെ വിദ്യാർഥി പ്രസ്ഥാനത്തെ ഗവൺമെന്റ് നയങ്ങളുടെ വാലാക്കാൻ ശ്രമിച്ചു. അതിനെ എതിർക്കുന്ന വിഭാഗം ഗവൺമെന്റ് നയങ്ങൾക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തുകയെന്ന നയത്തിനു വേണ്ടി നിലകൊണ്ടു. ഇതിൽ ആദ്യം പറഞ്ഞ വീക്ഷണത്തിന് ആധിപത്യം ലഭിച്ചതിന്റെ ഫലമായി കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകളായപ്പോഴേക്കും അന്നത്തെ കോൺഗ്രസ് ഗവൺമെന്റിന്റെ വിദ്യാർത്ഥിവിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം നടത്താനുള്ള എ ഐ എസ് എഫിന്റെ ശേഷി കവർന്നെടുക്കപെട്ടു. ഇത് ആ സംഘടനയുടെ വിവിധ സംസ്ഥാന ഘടകങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന് നിർബന്ധിതമാക്കി. തന്മൂലം എ ഐ എസ് എഫിന്റെ ഉത്തമ പാരമ്പര്യം ഉയർത്തി പിടിക്കുന്ന പുതിയ ഒരു ഉശിരൻ സംഘടന കെട്ടിപ്പടുക്കേണ്ടത് അനിവാര്യമായി. അത് 1970 ഡിസംബർ 27 മുതൽ 30 വരെ തിരുവനതപുരത്ത് ചേർന്ന അഖിലേന്ത്യാ സമ്മേളനത്തിൽ ഇന്ത്യൻ വിദ്യാർത്ഥി ഫെഡറേഷൻ (എസ് എഫ് ഐ) രൂപീകരണത്തിനിടയാക്കി. ബിമൻ ബോസ് ആയിരുന്നു സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി. സി.ഭാസ്‌ക്കരൻ അഖിലേന്ത്യാ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. 
 
==പതാക==