"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 229:
 
===13===
ഭരണ നിപുണത തെളിയിക്കുന്ന നിരവധി വസ്തുതകൾ ഉണ്ട്. 1920-ൽ കൊച്ചി തുറമുഖം നിർമ്മിക്കുന്ന അവസരത്തിൽ ഈ പദ്ധതിയിൽ പങ്കാളിയാവാൻ ബ്രിട്ടീഷ് റെസിഡന്റ് അന്നത്തെ തിരുവിതാംകൂറിലെ രാജാവായ ശ്രീമൂലം തിരുനാളിനോട് അഭ്യർത്ഥിച്ചിരുന്നു. ചിലവേറിയ പദ്ധതിയ്ക്ക് സാമ്പത്തിക ഭദ്രതയുള്ള നാട്ടുരാജ്യമായ തിരുവിതാംകൂറിന്റെ സഹായം ആവശ്യമാണന്നു മനസ്സിലാക്കിയാണ് ബ്രിട്ടീഷ് സർക്കാർ അഭ്യർത്ഥന നടത്തിയത്. പക്ഷെ പലകാരണങ്ങൾ കൊണ്ടും തിരുവിതാംകൂറിന്റെ സഹായഹസ്തവുമായി പദ്ധതി മുൻപോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. സേതുലക്ഷ്മിബായി ഭരണത്തിലേറിയതിനുശേഷം മദ്രാസ് പ്രസിഡൻസി വീണ്ടും കൊച്ചിതുറമുഖം പ്രോജക്ട് അവതരിപ്പിച്ചു. നിരവധി എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും മഹാറാണി കൊച്ചി തുറമുഖം പദ്ധതിക്ക് തിരുവിതാംകൂറിന്റെ സഹായമായി പച്ചകൊടിവീശി തുടർന്ന്, 1925 ജൂലൈ 23-ആം തീയതി പദ്ധതിയിൽ ഒപ്പുവെച്ചു. അങ്ങനെ ദക്ഷിണ ഭാരതത്തിലെ ഏറ്റവും നിർണ്ണായകമായ വികസനത്തിനും കൊച്ചിയെ അറബിക്കടലിന്റെ റാണിയെന്ന ബഹുമതിക്ക് പ്രാപ്തയാക്കുന്നതിനും സേതുലക്ഷ്മിബായിയുടെ പങ്ക് പ്രശംസനീയമാണ്.
 
===14===
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്