"ഇ.പി. രാജഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
| footnotes = ഇ.പി. രാജഗോപാലൻ
}}
[[മലയാളം|മലയാളത്തിലെ]] സാഹിത്യനിരൂപകനും വിമർശകനും നാടകകൃത്തുമാണ്‌ '''ഇ.പി. രാജഗോപാലൻ'''. മലയാളനിരൂപണത്തിൽ [[ആധുനികത|ആധുനികതയുടെ]] കാലത്തിനു ശേഷം കടന്നുവന്ന മാർക്സിസ്റ്റ് നിരൂപണസമ്പ്രദായത്തിന്റെ ഊർജ്ജസ്വലനായ പ്രയോക്താവാണ് ഇദ്ദേഹം. (നവ)മാർക്സിസ്റ്റ് ചിന്തയുടെ യാന്ത്രികമല്ലാത്ത സ്വാധീനം സാമാന്യമായി പ്രകടമാക്കുന്ന നിരൂപണപഠനങ്ങൾ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു. നിരൂപണത്തെ പുതിയ നിരീക്ഷണങ്ങൾ കൊണ്ട് വ്യത്യസ്തവും സർഗാത്മകവുമാകുന്ന എഴുത്തുരീതിയാണ് രാജഗോപാലൻ തുടക്കകാലം മുതൽ സ്വീകരിച്ചിരിക്കുന്നത്‌. എഴുതുന്ന വ്യക്തിയെ കാര്യമായി കണക്കാക്കാതെ എഴുത്തിൽ വായിക്കാനാവുന്ന ചരിത്രത്തെയും ജീവിതത്തെയുമാണ് രാജഗോപാലൻ ശ്രദ്ധിക്കാറുള്ളത്. സാഹിത്യവിമർശനമെന്നാൽ സാഹിത്യപഠനമല്ല, മറിച്ച് സാഹിത്യകൃതികളെക്കൂടി ചേർത്തുകൊണ്ടുള്ള ജീവിതപഠനമാണ്-----'''ഇ.പി. രാജഗോപാലൻ'''. ഒരിടത്ത് ഇങ്ങനെ തെളിച്ചുപറഞ്ഞിട്ടുണ്ട്.
 
സാഹിത്യകൃതികൾ മാത്രമല്ല ഫോക് ലോർ, നാടകം, ചിത്രകല, ചലച്ചിത്രം, ഫോട്ടോഗ്രഫി , വിദ്യഭ്യാസചിന്ത, മറ്റ് പൊതുജിവിതരംഗങ്ങൾ, ചെറിയ കാര്യങ്ങൾ, അനൌപചാരികമായ വസ്തുതകൾ, സ്ഥാപനവത്കൃതമാവാത്ത അറിവുകൾ, പ്രാദേശികമായ ഇനങ്ങൾ എന്നിവയും രാജഗോപാലനെ ആകർഷിക്കുന്നു.
വരി 34:
ലോക്കൽ ഹിസ്റ്ററി മറ്റൊരു മേഖല. 'ഉദിനൂർ ഗ്രാമച്ചരിത്ര'ത്തിൻറെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു.ചില ഗ്രാമീണസ്ഥാപനങ്ങളുടെ സ്മരണികകൾ എഡിറ്റുചെയ്യുകയുണ്ടായി.
 
സാംസ്കാരികസംഘാടകൻ കൂടിയാണ്. ഷെയ്ക്സ്പിയർ ഉത്സവം, കടലെഴുത്തുകൾ, ഷെഹറസാദ് കഥാശിബിരം , സംസ്ഥാന നിരൂപണസാഹിത്യ ക്യാമ്പ്, പി സ്മൃതി തുടങ്ങിയവയുടെ പ്രധാന പ്രവർത്തകനായിരുന്നു.
 
ദേശാഭിമാനി വാരികയിൽ <nowiki>''കഥ ഇന്ന്''</nowiki> എന്ന പംക്തി കൈകാര്യം ചെയ്തു.
വരി 46:
സാഹിത്യപ്രവർത്തകസഹകരണസംഘത്തിൻറെ <nowiki>'' കഥയുടെ നൂറ്റാണ്ട്''</nowiki> എന്ന ഗ്രന്ഥത്തിൻറെ ( രണ്ടുവാല്യം ) എഡിറ്റൊറിയൽ കമ്മിറ്റി അംഗമായിരുന്നു.
 
കേരള സർക്കാറിൻറെ പത്താം തരത്തിലെ ഇംഗ്ലിഷ് പാഠപുസ്തകനിർമ്മാണസമിതിയംഗമായിപാഠപുസ്തകനിർമ്മാണ സമിതിയംഗമായി പ്രവർത്തിച്ചു.
 
സഹിതമാസികയുടെ എഡിറ്ററായിരുന്നു. എതിർദിശ മാസികയുടെ കൺസൽട്ടൻററ് എഡിറ്റർ.
വരി 89:
*ഇന്ദുലേഖ;; വായനയുടെ ദിശകൾ (എഡിറ്റർ)
*കഥാപൂർവ്വം (എഡിറ്റർ)
*മുരിങ്ങാച്ചോട്ടിലെ നക്ഷത്രക്കാഴ്ചകൾ ( എഡിറ്റർ )
*കുഞ്ഞമ്പുമാഷും ഇംഗ്ലിഷുവാക്കും ( ഭാഷാകുറിപ്പുകൾ)
*ആറാം നമ്പർ വാർഡ്‌ ( ചെക്കോവ് -- നീണ്ടകഥ വിവർത്തനം)
*രഹസ്യജീവിതം( (സാൽവദോർ ദാലി -- വിവർത്തനം)
*കേളു (നാടകം) -- [[എൻ. ശശിധരൻ|എൻ. ശശിധരനു]]മൊത്ത്.
*Cherukat Govinda Pisharody ( ഇംഗ്ലിഷ്) കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണം -- തമിഴ് വിവർത്തനം വന്നു.
 
== പുരസ്കാരങ്ങൾ ==
[[കവിതയുടെ ഗ്രാമങ്ങൾ]] എന്ന കൃതിക്ക് 2006-ൽ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]]
 
തായാട്ട് അവാർഡ് -- സ്വപ്നവും ചരിത്രവും
 
എസ് ഗുപ്തൻനായർ അവാർഡ് -- നിശ്ശബ്ദതയും നിർമ്മാണവും
 
സിപി ശിവദാസൻ അവാർഡ് -- കാലക്രമേണ
 
[[ജോസഫ് മുണ്ടശ്ശേരി]] അവാർഡ് -- കവിതയുടെ ഗ്രാമങ്ങൾ
 
എം എസ് മേനോൻ അവാർഡ് -- കവിതയുടെ ഗ്രാമങ്ങൾ
 
[[കേരള സംഗീതനാടക അക്കാദമി|കേരള സംഗീത നാടക അക്കാദമി പുരസ്കാരം]] -- കേളു
 
==അവലംബം ==
"https://ml.wikipedia.org/wiki/ഇ.പി._രാജഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്