"സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 40:
* 2019 ലെ ദേശീയ വിദ്യാഭാസ പോളിസി, ഫീസ് വർദ്ധനവ്, IIT കളിലെ സംവരണവിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളുടെ  അപ്രാതിനിധ്യം എന്നിവയ്ക്കെതിരെ SFI പ്രതിഷേധിച്ചു
* 2019 ൽ SFI അംഗങ്ങൾ CAA ക്ക് എതിരായ നിരവധി പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും നേതൃത്വം നല്കുകയുമുണ്ടായി. അത്തരമൊരു പ്രതിഷേധത്തിൽ എസ്.എഫ്.ഐ പാർലമെന്റിലേക്ക് മാര്ച്ച് നടത്തിയിരുന്നു. കൂടാതെ ഈ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.
* ഇന്ത്യയിൽ കോവിഡ്-19 ലോക്ക്ഡൗൺ കാലത്തു പശ്ചിമ ബംഗാളിലെ വിദ്യാർഥിനികൾക്ക് സാനിറ്ററി നാപ്കിൻ വിതരണം ചെയ്യുകയും ഹിമാചൽ പ്രദേശിൽ അത്യാവശ്യ വസ്തുക്കളുടെ ലിസ്റ്റിൽ നാപ്കിനുകൾ ഉൾപ്പെടുത്തണം എന്ന് എസ്.എഫ്.ഐ ആവശ്യപ്പെടുകയും ചെയ്തു.
* ലോക്ക്ഡൗൻ മൂലം പല സംസ്ഥാനങ്ങളിൽ അകപ്പെട്ടുപോയ വിദ്യാർഥികളുടെ സഹായത്തിനായി ഹെല്പ്ലൈൻ നമ്പറുകൾ സജ്ജീകരിച്ചു. തെറ്റായ വിവരങ്ങൾ പടരുന്നത് തടയുന്നതിനും അഥിതി തൊഴിലാളികളിലേക്ക് ശരിയായ വിവരങ്ങൾ എത്തിച്ചേരുന്നതിനും വേണ്ടി "മൈ ഡിയർ ഫ്രണ്ട്" ക്യാമ്പയിൻ ആരംഭിക്കുകയും ഇതിലൂടെ സർക്കാരിന്റെ ശരിയായ വിവരങ്ങൾ മാത്രം പല ഭാഷകളിൽ ആയി സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളിൽ വിജയകരമായി എത്തിക്കുകയും ചെയ്തു.
ഇതോടൊപ്പം ഇതിനുപുറമെതന്നെ ഓൺലൈൻ കലോത്സവങ്ങളും ക്ലാസ്സുകളും വിവിധ എസ്.എഫ്.ഐ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. ഫേസ് മാസ്‌ക്, സാനിറ്റൈസർ നിർമാണങ്ങൾക്കും ഈ കാലയളവിൽ  എസ്.എഫ്.ഐ പ്രാധാന്യം കൊടുത്തിരുന്നു.
* ഇന്ത്യയിലെ പ്രൈവറ്റ് കോച്ചിങ് സെന്ററുകൾ നിയന്തിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ എസ്.എഫ്.ഐ വിജയിക്കുകയുണ്ടായി.
* ജനക്കൂട്ട ആക്രമങ്ങൾക്കെതിരെയും ഗോരക്ഷകരുടെ ഗുണ്ടായിസത്തിനെതിരെയും ശബ്ദമുയർത്തിയ 49 കലാകാരന്മാർക്കെതിരെ ചുമത്തിയ എഫ് ഐ ആറിനെതിരെ എസ്.എഫ്.ഐ , ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംയുക്തമായി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് 1.5 ലക്ഷം കത്തുകൾ അയച്ചു.