"ഐസക് ന്യൂട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ം
വരി 42:
 
== പരീക്ഷണങ്ങൾ ==
ആപ്പിളിനെ താഴേക്ക് വീഴാൻ സഹായിക്കുന്ന ബലം തന്നെയാണോ ചന്ദ്രനെ അതിന്റെ സഞ്ചാരപഥത്തിൽ പിടിച്ച് നിർത്തുന്നത് എന്ന ആലോചനയായി. കാരണം, അന്ന് വരെ നിലനിന്നിരുന്ന അരിസ്റ്റോട്ടിലിന്റെ കനത്ത വാദങ്ങൾക്ക് എതിരായിരുന്നു അത്. പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം രണ്ട് തരം നിയമങ്ങൾ അനുസരിക്കുന്നതായി അരിസ്റ്റോട്ടിൽ പ്രവചിച്ചിരുന്നു. ഭൂമിയിലെ വസ്തുക്കൾ ഒരുതരം നിയമങ്ങളും ആകാശത്തിലെ ഗോളങ്ങൾ മറ്റൊരുതരം നിയമങ്ങളും അനുസരിക്കുന്നു എന്നായിരുന്നു അത്. ആകാശത്തും ഭൂമിയിലും ഒരേ നിയമം അനുസരിക്കപ്പെടുന്നു എന്നു ന്യൂട്ടൻ ചിന്തിച്ചപ്പോൾ അത് ഒരു പുതിയ ആശയവിപ്ലവത്തിന്റെ തുടക്കമായിരുന്നു. അങ്ങനെ 1666- ൽ ന്യൂട്ടൻ [[ഗുരുത്വാകർഷണം|ഗുരുത്വാകർഷണ നിയമം]] പ്രഖ്യാപിച്ചു. എന്നാൽ ചന്ദ്രന്റെ സഞ്ചാരപഥത്തെക്കുറിച്ച് പഠിച്ചപ്പോൾ അത് ന്യൂട്ടന്റെ കണക്കുകൂട്ടലിൽനിന്നും അല്പം വ്യത്യാസമായിരുന്നു. അതിനാൽ ന്യൂട്ടൻ ഭാഗികമായി വികസിപ്പിച്ചെടുത്ത തന്റെ ഗുരുത്വാകർഷണ നിയമം തൽക്കാലം മാറ്റിവച്ചു.
 
പ്രകാശത്തിന്റെ ഘടനയെക്കുറിച്ചായിരുന്നു പിന്നീട് ന്യൂട്ടന്റെ പഠനങ്ങൾ. നിറങ്ങളെക്കുറിച്ച് ബോയൽ എഴുതിയ പുസ്തകങ്ങളും കെപ്ലരുടെ എഴുത്തുകളും ന്യൂട്ടനെ വല്ലാതെ സ്വാധീനിച്ചു. ഒരു പ്രിസത്തിലൂടെ പ്രകാശകിരണം കടത്തിവിടുമ്പോൾ പ്രിസം നിറങ്ങൾ ഉല്പാദിപ്പിക്കുന്നതായി ബോയൽ പ്രസ്താവിച്ചത് ന്യൂട്ടന് സ്വീകാര്യമായില്ല. അദ്ദേഹം പരീക്ഷണങ്ങളിലൂടെ അത് തെറ്റാണെന്ന് തെളിയിച്ചു. മറ്റൊരു പ്രിസം തിരിച്ചുവച്ച് ആദ്യത്തെ പ്രിസത്തിൽനിന്നുത്ഭവിക്കുന്ന നിറങ്ങളെ വീണ്ടും കൂട്ടിയോജിപ്പിച്ച് ആദ്യത്തെ പ്രകാശംതന്നെ സൃഷ്ടിച്ചു. പ്രിസം കൊണ്ടുള്ള പരീക്ഷണങ്ങൾ ന്യൂട്ടന് വലിയ പ്രസിദ്ധി നേടിക്കൊടുത്തു.
"https://ml.wikipedia.org/wiki/ഐസക്_ന്യൂട്ടൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്