"തുവ്വൂർ കൂട്ടക്കൊല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
ഈ സംഭവത്തെ കുറിച്ച് കെ.എൻ. പണിക്കർ എഴുതുന്നു. "1921 സെപ്തംബർ 25 ന് തുവ്വൂരിൽ നടന്ന സംഭവം നാട്ടിലുടനീളം നടുക്കമുണ്ടാക്കി. ഇത് കലാപകാരികളുടെ നികൃഷ്ടതക്കും ക്രൂരതക്കും മതഭ്രാന്തിനും മികച്ച ഉദാഹരണമായി ഉയർത്തിക്കാട്ടപ്പെട്ടു. ഖാൻ ബഹാദൂർ ചേക്കുട്ടിയുടെ കൊലപാതകം പോലെ ഇതും ഒരു പ്രതികാര നടപടിയായിരുന്നു. ഹിന്ദുക്കളും മാപ്പിളമാരും ഉൾപ്പെടെയുള്ള തുവ്വൂർ ഗ്രാമക്കാർ പട്ടാളത്തിന് വിവരങ്ങൾ ചോർത്തിക്കൊടുത്തതാണ് കലാപകാരികളുടെ കോപം ക്ഷണിച്ചു വരുത്താൻ കാരണം."<ref>{{Cite book|title=മലബാർ കലാപം: പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ|last=കെ.എൻ.|first=പണിക്കർ|publisher=ഡി.സി.ബുക്സ്|year=|isbn=|location=കോട്ടയം|pages=}}</ref>
 
ബ്രിട്ടീഷ് സർക്കാരിനോട് വിധേയത്വം പുലർത്തിയിരുന്നു എന്ന കാരണം പറഞ്ഞു ഹിന്ദു ജന്മികളെയും കലാപത്തിന് കൂട്ട് നിൽക്കാത്ത മുസ്ലിം ജന്മികളേയും ലഹളക്കാരുടെ സങ്കേതങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പട്ടാളക്കാർക്ക് ചോർത്തി നൽകുന്നവർ എന്ന് മുദ്രകുത്തി. തുവ്വൂരിൽ പട്ടാളമിറങ്ങുകയും ഖിലാഫത്ത് കലാപകാരികളെ കൊല്ലുകയും ബാക്കിയുള്ളവരെ അറസ്റ്റു ചെയ്യുകയും അവരുടെ വീടുകൾ ചുട്ടെരിക്കുകയുമുണ്ടായി. ഒന്നോ രണ്ടോ ഹിന്ദു ജന്മിമാർ പട്ടാളക്കാരോടൊപ്പം വരികയും വീടുകൾ നേരിട്ട് കാട്ടി കൊടുക്കുകയും ചെയ്തിരുന്നു. ചുള്ളിയോട് മലയിൽ ബ്രിട്ടീഷ് പട്ടാളത്തിൻറെ വെടിയേറ്റ് മരിച്ച മാപ്പിളമാരുടെ ശവശരീരങ്ങൾ സംസ്കരിക്കാൻ വന്ന രണ്ട് മാപ്പിള കുടിയാന്മാരെ ചില ഹിന്ദുക്കൾ തല്ലി കൊല്ലുകയും ചെയ്തു ഇതോടെയാണ്{{തെളിവ്}} നാലോ അഞ്ചോ പേർ ചെയ്ത അതിക്രമങ്ങളുടെ പേരിൽ തുവ്വൂരിലെ ഹിന്ദുകൾക്കെതിരെ ചരിത്രം നടുങ്ങും വിധത്തിലുള്ള ക്രൂരഹത്യകൾ{{തെളിവ്}} അരങ്ങേറുന്നത്.<ref>മാപ്പിള സമുദായം ചരിത്രം സംസ്കാരം പേജ് 367</ref> തുവ്വൂരിലെ ജന്മിമാരുടെ കീഴാളരായി കഴിഞ്ഞിരുന്നവർ ബ്രിട്ടീഷ് പട്ടാളത്തോടൊപ്പം നിന്നവർ എന്ന പേരിൽ തങ്ങൾക്ക് വിദ്വേഷമുണ്ടായിരുന്ന ജന്മിമാരുടെ പേരുവിവരങ്ങൾ മുസ്ലിം കലാപകാരികൾക്ക് എത്തിച്ചു നൽകിയതോടെയാണ് പ്രതികാരനടപടികൾക്കു കളമൊരുങ്ങുന്നത്. ഇതേ സന്ദർഭത്തിൽ തന്നെ കരുവാരകുണ്ട് പുൽവെട്ടയിലെ ഒളിപ്പോരാളികളുടെ താവളം പട്ടാളക്കാർക്ക് കാണിച്ചുകൊടുത്തുവെന്ന സംശയത്തെ തുടർന്ന് മാടശ്ശേരി മൊയ്തീൻ കുട്ടി ഹാജി, പുല്ലാടൻ ആദം മാനു എന്നിവരെയും വിചാരണ ചെയ്ത് വധിച്ചത്.<ref>{{Cite book|title=ഇസ്ലാമിക വിജ്ഞാനകോശം വാള്യം 13|last=ഒരു സംഘം ലേഖകർ|first=|publisher=ഐ.പി.എച്ച്|year=2019|isbn=|location=കോഴിക്കോട്|pages=281}}</ref>
 
== കാരണം ==
"https://ml.wikipedia.org/wiki/തുവ്വൂർ_കൂട്ടക്കൊല" എന്ന താളിൽനിന്ന് ശേഖരിച്ചത്