"ടെർനേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 84:
 
=== കൊളോണിയൽ കാലത്തിനുമുമ്പ് ===
ടെർനേറ്റും സമീപസ്ഥ ദ്വീപായ ടിഡോറും ലോകത്തിലെ ഗ്രാമ്പുവിന്റെ ഏറ്റവും വലിയ ഉൽപ്പാദകരായിരുന്നതിനാൽ ഇവിടുത്തെ ഭരണകർത്താക്കൾ ഇന്തോനേഷ്യൻ മേഖലയിലെ മറ്റു സുൽത്താൻമാരേക്കാൾ ഏറ്റവും ധനികരും ശക്തരുമായ സുൽത്താൻമാരായി കരുതപ്പെട്ടിരുന്നു. എന്നിരുന്നാലും അവരുടെ ഈ ധനം പരസ്പരം പോരാടി പാഴാക്കുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ഡച്ചുകാർ മാലുക്കുവിലെ കോളനിവൽക്കരണം പൂർത്തീകരിക്കുന്നതുവരെ, [[അംബോൺ]], [[സുലവേസി]], പാപ്പുവ വരെയുള്ള പ്രദേശത്ത് ടെർനേറ്റിലെ സുൽത്താന്മാർ കുറഞ്ഞ സ്വാധീനമെങ്കിലും ചെലുത്തിയിരുന്നു.<ref name="travel">{{cite book|title=Indonesia|last=Witton|first=Patrick|publisher=Lonely Planet|year=2003|isbn=1-74059-154-2|location=Melbourne|pages=821–822}}</ref>
 
പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സുൽത്താൻ ബബുള്ളയുടെ കീഴിലായിരുന്നഭരണത്തിൻകീഴിലായിരുന്ന കാലത്താണ് ഇത്ഇതിന്റെ ശക്തിയുടെസ്വധീനം ഉന്നതിയിലെത്തിയത്. ഇക്കാലത്ത് സുലവേസിയുടെ കിഴക്കൻ ഭാഗത്തെ ഭൂരിപക്ഷം പ്രദേശങ്ങൾ, അംബോൺ, സെറാം പ്രദേശങ്ങൾ, പാപ്പുവിലെ ചില ഭാഗങ്ങൾ എന്നിവയെല്ലാം ഈ സുൽത്താന്റെ സ്വാധീനമേഖലകളായിരുന്നു. ചുറ്റുപാടുകളിലെ സ്വാധീന പരിധി വർദ്ധിപ്പിക്കാനുള്ള ഉദ്യമത്തിൽ തൊട്ടടുത്തുള്ള ടിഡോർ സുൽത്താനേറ്റുമായി ഇത് കടുത്ത മത്സരം നടത്തിയിരുന്നു. ചരിത്രകാരനായ ലിയോനാർഡ് അൻഡായ രേഖപ്പെടുത്തിയതു പ്രകാരം, ടിഡോറുമായി ടെർനേറ്റ് സുൽത്താനേറ്റിന്റെ ദ്വൈതസ്വഭാവമുള്ള മാത്സര്യം മലക്കു ദ്വീപുകളുടെ ആദ്യകാല ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട പ്രമേയമായിരുന്നു.
 
വ്യാപാരം അടിസ്ഥാനമാക്കിയുള്ള സംസ്കാരത്തിന്റെ ഫലമായി, മേഖലയിൽ ഇസ്ലാം പടർന്നു പന്തലിച്ച ഏറ്റവും പ്രാചീനമായ സ്ഥലങ്ങളിൽ ഒന്നായിരുന്നു ടെർനേറ്റ് സുൽത്താനേറ്റ്. 15 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജാവയിൽ നിന്നാകാം ഇത് ഇവിടേയ്ക്കെത്തിയത്. തുടക്കത്തിൽ, വിശ്വാസം ടെർനേറ്റിലെ ചെറിയ ഭരണനിർവ്വഹണ കുടുംബത്തിൽ മാത്രമായി ഒതുങ്ങുകയും ജനസംഖ്യയിലെ മറ്റ് വിഭാഗങ്ങളിലേയ്ക്ക് സാവധാനത്തിൽ പടർന്നുപിടിക്കുകയും ചെയ്തു.
 
=== യൂറോപ്യൻ കാലഘട്ടം ===
ടർനേറ്റിൽ താമസമാക്കിയ ആദ്യ യൂറോപ്യൻ വംശജർ, [[ഫ്രാൻസിസ്കോ സാറാവോ]]<nowiki/>യുടെ നേതൃത്വത്തിലുള്ള [[പോർച്ചുഗീസ് സാമ്രാജ്യം|പോർച്ചുഗീസ്]] പര്യവേഷണ സംഘത്തിന്റെ ഒരു  ഭാഗമായിരുന്ന പോർച്ചുഗീസുകാരായിരുന്നു. [[മലാക്ക|മലാക്കയിൽ]] നിന്നകലെ സെറാമിൽവച്ച് കപ്പൽഛേദമുണ്ടാകുകയും തദ്ദേശവാസികൾ അവരെ രക്ഷപെടുത്തുകയുമായിരുന്നു. ടെർനേറ്റിലെ സുൽത്താനായിരുന്ന അബൂ ലായിസ്, തങ്ങൾക്ക് ശക്തമായ ഒരു വിദേശ രാജ്യവുമായി സഹകരിക്കാനുള്ള അവസരത്തെക്കുറിച്ചു ചിന്തിക്കുകയും അവരെ 1512 ൽ ടെർനേറ്റിലേക്ക് കൊണ്ടുവരികയും ചെയ്തു. പോർട്ടുഗീസുകാർക്കു ദ്വീപിൽ ഒരു കോട്ട നിർമ്മിക്കാൻ അനുവാദം നൽകുകയും 1522 ൽ ഇതിന്റെ പണി തുടങ്ങുകയും ചെയ്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ടെർനേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്