"തിബെത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 69:
}}
 
കിഴക്കൻ [[ഏഷ്യ|ഏഷ്യയിലെ]] 25 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള '''തിബത്ത്''' [[പീഠഭൂമി|പീഠഭൂമിയുടെ]] ഭൂരിഭാഗവും ഉൾപ്പെടുന്ന ഈ പ്രദേശം ചരിത്രത്തിലൊട്ടുമിക്കവാറും കാലം സ്വതന്ത്രരാജ്യമായി നിലനിന്നിരുന്ന ഒരു ഭുവിഭാഗമാണ്. ടിബറ്റൻ ജനതയുടെ പരമ്പരാഗത ജന്മനാടായ ഇവിടെ [[മോൺപ ഗോത്രം|മോൺപ]], തമാങ്, ക്വിയാങ്, [[ഷെർപ്പ|ഷെർപ]], ലോബ ജനത പോലുള്ള മറ്റ് വംശീയ വിഭാഗങ്ങളും ഇപ്പോൾ ധാരാളം ഹാൻ ചൈനീസ്, ഹുയി ജനങ്ങളും വസിക്കുന്നു. [[സമുദ്രനിരപ്പ്|സമുദ്രനിരപ്പിൽനിന്ന്]] ശരാശരി 5,000 മീറ്റർ (16,000 അടി)<ref>{{Cite web|url=https://oak.ucc.nau.edu/wittke/Tibet/Plateau.html|title=Geology of the Tibetan Plateau|access-date=29 March 2019|last=Wittke|first=J.H.|date=24 February 2010|website=|archive-url=https://web.archive.org/web/20190523070800/http://oak.ucc.nau.edu/wittke/Tibet/Plateau.html|archive-date=May 23, 2019|url-status=live}}</ref> വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന തിബത്ത് ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശമാണ്. സമുദ്രനിരപ്പിൽ നിന്ന് 8,848 മീറ്റർ (29,029 അടി) ഉയരത്തിലുള്ളതും ഭൂമിയുടെ ഏറ്റവും ഉയരമുള്ള പർവത ശിഖരവുമായ [[എവറസ്റ്റ്‌ കൊടുമുടി|എവറസ്റ്റ്]] ആണ് തിബത്തിലെ ഏറ്റവും ഉയർന്ന പ്രദേശം.
 
ഏഴാം നൂറ്റാണ്ടിൽ [[തിബെത്തൻ സാമ്രാജ്യം|തിബത്തൻ സാമ്രാജ്യം]] ഉയർന്നുവന്നെങ്കിലും ഈ സാമ്രാജ്യത്തിന്റെ പതനത്തോടെ പ്രദേശം താമസിയാതെ വിവിധ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു. പടിഞ്ഞാറൻ തിബത്തിന്റെയും മധ്യ തിബത്തിന്റേയും ഭൂരിഭാഗവും (Ü- സാങ്) പലപ്പോഴും [[ലാസ]], ഷിഗാറ്റ്സെ, അല്ലെങ്കിൽ അടുത്തുള്ള സ്ഥലങ്ങളിലെ ടിബറ്റൻ സർക്കാരുകളുടെ കീഴിൽ നാമമാത്രമായി ഏകീകരിക്കപ്പെട്ടിരുന്നു. ഖാമിലെയും ആംഡോയിലെയും കിഴക്കൻ മേഖലകളിലുള്ള ഖാം, ആംഡോ പ്രദേശങ്ങൾ കൂടുതൽ വികേന്ദ്രീകൃതമായ തദ്ദേശീയ രാഷ്ട്രീയ ഘടന നിലനിർത്തിക്കൊണ്ട് നിരവധി ചെറിയ നാട്ടുരാജ്യങ്ങൾക്കും ഗോത്ര വിഭാഗങ്ങൾക്കുമിടയിൽ വിഭജിക്കപ്പെട്ടിരിക്കുകയും, അതേസമയം ചാംഡോ യുദ്ധത്തിനുശേഷം പലപ്പോഴും ചൈനീസ് ഭരണത്തിൻ കീഴിലായിത്തീരുകയും ചെയ്തിരുന്നു. അന്തിമമായി ഈ പ്രദേശം ഭൂരിഭാഗവും പിടച്ചെടുക്കപ്പെടുകയും ചൈനീസ് പ്രവിശ്യകളായ സിചുവാൻ, ക്വിങ്ഹായ് എന്നിവിടങ്ങളിൽ ഉൾപ്പെടുത്തപ്പെടുകയം ചെയ്തു. തിബത്തിന്റെ നിലവിലെ അതിർത്തികൾ സ്ഥാപിക്കപ്പെട്ടത് പതിനെട്ടാം നൂറ്റാണ്ടിലാണ്.<ref>Goldstein, Melvyn, C.,''Change, Conflict and Continuity among a Community of Nomadic Pastoralist: A Case Study from Western Tibet, 1950–1990'', 1994: "What is Tibet? – Fact and Fancy", pp. 76–87</ref>
 
1912 ൽ ക്വിംഗ് രാജവംശത്തിനെതിരായ ക്സിൻ‌ഹായ് വിപ്ലവത്തെത്തുടർന്ന് ക്വിംഗ് സൈനികർ നിരായുധരാക്കപ്പെടുകയും തിബത്ത് പ്രദേശത്തുനിന്ന് (Ü- സാങ്) പുറത്താക്കപ്പെടുകയും ചെയ്തു. 1913 ൽ തുടർന്നുവന്ന ചൈനീസ് റിപ്പബ്ലിക്കൻ ഗവൺമെന്റിന്റെ അംഗീകാരമില്ലാതെതന്നെ ഈ പ്രദേശം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.<ref>Clark, Gregory, "''In fear of China''", 1969, saying: ' ''Tibet, although enjoying independence at certain periods of its history, had never been recognised by any single foreign power as an independent state. The closest it has ever come to such recognition was the British formula of 1943: [[suzerainty]], combined with [[autonomy]] and the right to enter into diplomatic relations.'' '</ref> പിന്നീട് [[ലാസ]] ചൈനയിലെ സികാങ്ങിന്റെ പടിഞ്ഞാറൻ ഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 1951 വരെ ഈ പ്രദേശം തങ്ങളുടെ സ്വയംഭരണാധികാരം നിലനിർത്തുകയും ചാംഡോ യുദ്ധത്തെത്തുടർന്ന് തിബത്തിൽ [[ചൈന|പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയു]]<nowiki/>ടെ അധിനിവേശമുണ്ടാവുകയും 1959 ലെ ഒരു പരാജയപ്പെട്ട വിപ്ലവത്തേത്തുടർന്ന് മുൻ തിബത്തൻ സർക്കാർ നീക്കം ചെയ്യപ്പെടുകയും ചെയ്തു.<ref>{{Cite news|url=https://www.bbc.com/news/world-asia-pacific-14533879|title=Q&A: China and the Tibetans|date=2011-08-15|work=BBC News|access-date=2017-05-17|language=en-GB|archive-url=https://web.archive.org/web/20180716034707/https://www.bbc.com/news/world-asia-pacific-14533879|archive-date=July 16, 2018|url-status=live|df=mdy-all}}</ref> ഇന്ന്, പടിഞ്ഞാറൻ, മധ്യ ടിബറ്റിനെ [[തിബെത്ത് സ്വയംഭരണപ്രദേശം|ടിബറ്റ് സ്വയംഭരണ പ്രദേശം]] എന്ന് വിളിച്ചുകൊണ്ട് ചൈന നിയന്ത്രിക്കുമ്പോൾ സിചുവാൻ, ക്വിങ്ഹായ്, മറ്റ് അയൽ പ്രവിശ്യകൾ എന്നിവിടങ്ങളിലുൾപ്പെട്ട കിഴക്കൻ പ്രദേശങ്ങൾ ഇപ്പോൾ കൂടുതലായും വംശീയ സ്വയംഭരണാധികാരമുള്ള പ്രദേശങ്ങളാണ്. [[പ്രവാസി|പ്രവാസത്തിൽ]] സജീവമായിരിക്കുന്ന തിബത്തൻ വിമത ഗ്രൂപ്പുകളും തിബത്തിന്റെ രാഷ്ട്രീയ നിലയും<ref name="lee">{{cite web|url=http://sites.google.com/site/tibetanpoliticalreview/articles/tibetsonlyhopelieswithin|title=Tibet's only hope lies within|accessdate=2011-05-10|last=Lee|first=Peter|authorlink=Peter Lee (journalist)|date=2011-05-07|publisher=The Asia Times|archive-url=https://web.archive.org/web/20111228180221/http://sites.google.com/site/tibetanpoliticalreview/articles/tibetsonlyhopelieswithin|archive-date=December 28, 2011|quote=Robin [alias of a young Tibetan in Qinghai] described the region as a cauldron of tension. [[Tibetan people|Tibetans]] still were infuriated by numerous arrests in the wake of the 2008 protests. But local Tibetans had not organized themselves. 'They are very angry at the Chinese government and the Chinese people,' Robin said. 'But they have no idea what to do. There is no leader. When a leader appears and somebody helps out they will all join.' We ... heard tale after tale of civil disobedience in outlying [[hamlet (place)|hamlet]]s. In one village, Tibetans burned their Chinese flags and hoisted the banned Tibetan Snow Lion flag instead. Authorities ... detained nine villagers ... One nomad ... said 'After I die ... my sons and grandsons will remember. They will hate the government.'|url-status=live|df=mdy-all}}</ref> സംബന്ധമായി പിരിമുറുക്കങ്ങൾ നിലനിൽക്കുന്നു.
 
സമീപകാലത്ത് ടൂറിസം തിബത്തിലെ വളരുന്ന വ്യവസായമായി മാറിയെങ്കിലും ഇവിടുത്തെ സമ്പദ്‌വ്യവസ്ഥയിൽ കാർഷിക മേഖലയാണ് ആധിപത്യം പുലർത്തുന്നത്. തിബത്തിലെ പ്രധാന മതം ടിബറ്റൻതിബത്തൻ ബുദ്ധമതമാണെങ്കിലും ടിബറ്റൻ ബുദ്ധമതത്തിന് സമാനമായ [[ബോൺ മതം|ബോൺ]],<ref>{{Cite news|url=http://www.religionfacts.com/bon|title=Bon|work=ReligionFacts|access-date=2017-05-17|language=en|archive-url=https://web.archive.org/web/20170509140454/http://www.religionfacts.com/bon|archive-date=May 9, 2017|url-status=live|df=mdy-all}}</ref> ടിബറ്റൻ മുസ്‌ലിം വിഭാഗങ്ങൾ, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ എന്നിവയും നിലനിൽക്കുന്നുണ്ട്. പ്രദേശത്തെ [[കല]], [[സംഗീതം]], [[ഉത്സവം|ഉത്സവങ്ങൾ]] എന്നിവയിൽ തിബത്തൻ ബുദ്ധമതത്തിന്റെ സ്വാധീനം പ്രകടമാണ്. തിബത്തൻ വാസ്തുവിദ്യ ചൈനീസ്, ഇന്ത്യൻ സ്വാധീനങ്ങളെ പ്രതിഫലിപ്പിക്കുന്നു. വറുത്ത [[യവം]], [[യാക്ക്]] മാംസം, ബട്ടർ ടീ എന്നിവയാണ് തിബത്തിലെ മുഖ്യമായ ഭക്ഷണ പദാർത്ഥങ്ങൾ.
 
== ഹിമാലയരാജ്യം ==
"https://ml.wikipedia.org/wiki/തിബെത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്