"ചമ്രവട്ടം പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|extra=
}}
[[കേരളം|കേരളത്തിലെ]] ഏറ്റവും വലിയ റഗുലേറ്റർ കം ബ്രിഡ്ജാണ് '''ചമ്രവട്ടം പദ്ധതി''' എന്ന പേരിൽ അറിയപ്പെടുന്ന '''ചമ്രവട്ടം റഗുലേറ്റർ കം-ബ്രിഡ്ജ് പ്രൊജക്റ്റ്''' <ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Bridge_Cum_Regulator_at_Chamravattam_B01046 |title= Bridge Cum Regulator at Chamravattam B01046 -|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>,<ref name=math1>http://www.mathrubhumi.com/online/malayalam/news/story/1605491/2012-05-16/kerala</ref>. [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി|പൊന്നാനിയേയും]] [[തിരൂർ|തിരൂരിനേയും]] [[ഭാരതപ്പുഴ|ഭാരതപ്പുഴക്കു]] കുറുകെ പാലം നിർമ്മിച്ച് ഇതിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. ഒപ്പം മലപ്പുറം ജില്ലയിലെ ജലസേചനത്തിനായി പാലത്തിൽ 70 ഷട്ടറുകൾ ഘടിപ്പിച്ചിരിക്കുന്നു<ref>{{Citeweb|url= http://www.irrigation.kerala.gov.in/index.php/infrastructure/salt-extrusion-barriers/permanent|title= Chamravattom Regulator cum Bridge-|website= www.irrigation.kerala.gov.in }}</ref>. [[1984]]-ൽ ജലസേചനത്തിനു പ്രാമുഖ്യം നൽകി നിർമ്മാണം ആരംഭിച്ച പാലം മൂലം [[കൊച്ചി]]- [[കോഴിക്കോട്]] യാത്രയ്ക്ക് 38 കിലോമീറ്റർ കുറവുള്ള പുതിയൊരു പാത കൂടി ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. ഭാരതപ്പുഴയിൽ 13 കിലോമീറ്റർ നീളത്തിലും ആറുമീറ്റർ ഉയരത്തിലും ജലം സംഭരിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. [[കുറ്റിപ്പുറം പാലം]] വരെ പുഴയിൽ വെള്ളം നിറയുമെന്നാണ് കരുതുന്നത്. മലപ്പുറം ജില്ലയിലെ 4344 ഹെക്ടർ ഭൂമിയിൽ ജലസേചനവും 16 പഞ്ചായത്തുകൾക്കും [[തിരൂർ നഗരസഭ|തിരൂർ]] [[പൊന്നാനി നഗരസഭ|പൊന്നാനി]] നഗരസഭകൾക്കും കുടിവെള്ളലഭ്യതയുമാണ് പദ്ധതിയുടെ ലക്ഷ്യം<ref name=math1/>.
 
[[2012]] [[മേയ് 17]]-നു കേരള മുഖ്യമന്ത്രി [[ഉമ്മൻ ചാണ്ടി]] ഉദ്ഘാടനം നിർവ്വഹിച്ച് പൊതുജനങ്ങൾക്കായി പദ്ധതി തുറന്നു കൊടുത്തു<ref>http://www.mathrubhumi.com/online/malayalam/news/story/1609564/2012-05-18/kerala</ref>.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3354706" എന്ന താളിൽനിന്ന് ശേഖരിച്ചത്