"വേണു നാഗവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 40:
 
== സിനിമാജീവിതം ==
''ഉൾക്കടൽ'' എന്ന [[ജോർജ്ജ് ഓണക്കൂർ|ജോർജ്‌ ഓണക്കൂറിന്റെ]] നോവൽ [[കെ.ജി. ജോർജ്]] ചലച്ചിത്രമാക്കിയപ്പോൾ രാഹുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്‌ വേണു നാഗവള്ളി മലയാളചലച്ചിത്രവേദിയിലേക്ക്‌ കടന്നു വന്നത്‌. 1979-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ''[[ശാലിനി എന്റെ കൂട്ടുകാരി]]''(1978) , ''[[ചില്ല്]]''(1982), ''[[ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്]]''(1983), ''[[എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി]]''(1985), ''[[ദേവദാസ്]]''(1989), ''[[മിന്നാരം]]''(1994), ''[[ഭാഗ്യദേവത]]'' (2009) തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്. 1985 ൽ കൃഷ്ണസ്വാമി സംവിധാനം ചെയ്ത കൂടിയാട്ടത്തിൽ മാനസിക രോഗം ആരോപിക്കപ്പെട്ട നായക കഥാപാത്രമായി ഏറെ ശ്രദ്ധ നേടി.സബിതാ ആനന്ദിനും അഹല്യക്കുമൊപ്പം മികച്ച അഭിനയമാണ് അദ്ദേഹം കാഴ്ച്ചവെച്ചത്.''[[സുഖമോ ദേവി]]'' (1986) എന്ന ചലച്ചിത്രമാണ് ആദ്യമായി വേണു സംവിധാനം ചെയ്തത്. ''സുഖമോ ദേവി'' തനിക്ക് പരിചയമുള്ള വ്യക്തികളുടെ കഥയാണെന്ന് വേണുനാഗവള്ളി പറഞ്ഞിട്ടുണ്ട്, അതിലെ ആത്മാംശമുള്ള കഥാപാത്രമായ ''നന്ദനെ'' [[ശങ്കർ (ചലച്ചിത്രനടൻ)|ശങ്കർ]] അവതരിപ്പിച്ചു<ref name="സണ്ണി-സൈമൺ">{{cite web|title=മോഹൻലാലും ഗീതയും സണ്ണിയും താരയുമല്ല|url=http://www.manoramaonline.com/advt/movie/venu-nagavally/venuarticle04.htm|publisher=[[മലയാള മനോരമ]]|accessdate=2010 സെപ്റ്റംബർ 9|author=ഗായത്രി മുരളീധരൻ}}</ref>. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഇദ്ദേഹത്തിന്റേത് തന്നെയായിരുന്നു. ''സുഖമോ ദേവിയ്ക്ക്'' പുറമേ [[അർത്ഥം (ചലച്ചിത്രം|''അർത്ഥം'']], ''[[കിലുക്കം (മലയാളചലച്ചിത്രം)|കിലുക്കം]]'', ''[[അഹം]]'' എന്നിവയിൽ തുടങ്ങി 2009-ൽ പുറത്തിറങ്ങിയ ''[[ഭാര്യ സ്വന്തം സുഹൃത്ത്]]'' എന്നീ ചിത്രങ്ങളൊക്കെ വേണു നാഗവള്ളി തിരക്കഥയെഴുതിയതാണ്<ref name="മാതൃഭൂമി" />. ''[[സുഖമോ ദേവി]]'' (1986), ''[[സർവ്വകലാശാല]]'' (1987), ''[[കിഴക്കുണരും പക്ഷി (മലയാളചലച്ചിത്രം)|കിഴക്കുണരും പക്ഷി]]'' (1991), ''[[ഏയ് ഓട്ടോ]]''(1990), ''[[ലാൽസലാം (മലയാളചലച്ചിത്രം)|ലാൽ സലാം]]'' (1990) തുടങ്ങിയ ചിത്രങ്ങൾ വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.
 
നീണ്ട മുടിയും വിഷാദഭാവമുള്ള കണ്ണുകളുമുള്ള തന്റെ ആദ്യകാല കഥാപാത്രങ്ങളുടെ വേഷവും ശരീരഭാഷയും മലയാളികളുടെ പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകരുടെ മനസ്സിൽ നാഗവള്ളിക്ക് വിഷാദ കാമുകന്റെയും പരിശുദ്ധപ്രണയിയുടെയും പ്രതിഛായ നേടിക്കൊടുത്തു.''ലാൽസലാം'', ''രക്തസാക്ഷികൾ സിന്ദാബാദ്'' എന്നിവ സംവിധാനം ചെയ്തതും ''മീനമാസത്തിലെ സൂര്യനിൽ'' മഠത്തിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹത്തിനു കമ്യൂണിസ്റ്റ് പരിവേഷവും പ്രേക്ഷകർ ചാർത്തി നൽകി. ''സുഖമോ ദേവി'' മുതൽ ''ഭാര്യ സ്വന്തം സുഹൃത്ത്'' വരെയുള്ള ചിത്രങ്ങളിൽ അദ്ദേഹം മുന്നോട്ടുവെക്കുന്ന ആദർശബദ്ധമായ ജീവിതവും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ വേണു നാഗവള്ളി തിരക്കഥയും സംഭാഷണവും എഴുതിയ ''കിലുക്കം'' എന്ന ഹാസ്യ ചിത്രം നേടിയ ജനപ്രീതി അദ്ദേഹത്തിന്റെ നർമ്മബോധത്തിന് ഉത്തമ ഉദാഹരണമാണ്.
"https://ml.wikipedia.org/wiki/വേണു_നാഗവള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്