"തേവാടി ടി.കെ. നാരായണക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഭിഷഗ്വരർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 17:
| notable_works = ആത്മഗീതം
}}
കവി, ഭിഷഗ്വരൻ, പത്രാധിപർ, ധീരനായ പൊതുപ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു '''തേവാടി ടി കെ നാരായണക്കുറുപ്പ്.(1908 - 1964 )'''
==ജീവിതരേഖ==
കൊല്ലത്ത് 1908 ൽ ജനിച്ചു. അച്ഛൻ പടിഞ്ഞാറെ കല്ലടയിൽ പെരുമ്പുറത്തു വീട്ടിൽ വേലുപ്പിള്ള. അമ്മ പടിഞ്ഞാറെ കൊല്ലം (കാവനാട്) തേവാടി കുടുംബത്തിൽ ഗൗരിയമ്മ. പ്രാഥമിക വിദ്യാ ഭ്യാസം കല്ലടയിൽ. പ്രശസ്തമായ പുന്നശ്ശേരി ഇല്ലത്ത് നമ്പി നീലകണ്ഠശർമ്മയിൽ നിന്നും സംസ്കൃത പഠനം. പ്രശസ്ത ഭിഷഗ്വരൻ ഒ.എൻ. കൃഷ്ണക്കുറുപ്പിന്റെ ([[ഒ.എൻ.വി]] യുടെ പിതാവ്) കീഴിൽ ആയുർവ്വേദ പഠനവും പരിശീലനവും. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മഹാഭിഷഗ്വരൻ എന്ന പ്രശസ്തി നേടി. 1935-ൽ “ആത്മഗീതം' പുറത്തുവന്നു. മലയാളത്തിലെ ആദ്യ ഗദ്യ കവിതാ സമാഹാരമായി വിശേഷിപ്പിക്കപ്പെടുന്നു. 1945 മുതൽ കൊല്ലത്തു നിന്ന് "ടാഗോർ' എന്ന മാസിക പ്രസിദ്ധീകരിച്ചു. അധിക കാലം മാസിക തുടർന്നു നടത്താനായില്ല. മലയാളത്തിലെ ലിറ്റിൽ മാസികകളുടെ തുടക്കം എന്ന് ടാഗോറിനെ വിശേഷിപ്പിക്കാം. പി. കുഞ്ഞിരാമൻ നായർ, ലളിതാംബികാ അന്തർജ്ജനം മുതൽ ഉള്ളൂരും വള്ളത്തോളും വരെ ടാഗോറിൽ എഴുത്തുകാരായിരുന്നു. ജി.കുമാരപിള്ളയും ഓംചേരിയും ആനന്ദക്കുട്ടനു മൊക്കെ എഴുതിത്തുടങ്ങുന്നതും ടാഗോറിലായിരുന്നു. <ref>തേവാടിയുടെ ആത്മഗീതം, ഷാനവാസ് പോങ്ങനാട്, കലാപൂർണ മാസിക, ഡിസംബർ 2019</ref>
"https://ml.wikipedia.org/wiki/തേവാടി_ടി.കെ._നാരായണക്കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്