"തോമസ് മൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വിവരങ്ങൾ ചേർത്തു
വരി 28:
 
പതിനാറാം നൂറ്റാണ്ടിൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] ‍ജീവിച്ചിരുന്ന വിശ്വപ്രശ‌സ്തനായ രാജ്യതന്ത്രജ്ഞനും നിയമജ്ഞനുമാണ്‌ സർ '''തോമസ് മോർ'''.(1478-1535). ലോർഡ് ചാൻസലർ പദവി വഹിച്ചിരുന്ന അദ്ദേഹം [[യുട്ടോപ്പ്യ]] എന്ന ഗ്രന്ഥത്തിന്റെ കർത്താവെന്ന നിലയിലും അറിയപ്പെടുന്നു. [[ഹെൻ‌റി എട്ടാമൻ|ഹെൻറി എട്ടാമന്റെ]] സഭാവിരുദ്ധപ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ രക്തസാക്ഷിത്യം വരിച്ച തോമസ് മോറിനെ ആഗോള കത്തോലിക്കാ സഭ വിശുദ്ധനായി വണങ്ങുന്നു.
 
[[കേരള കത്തോലിക്ക യുവജന പ്രസ്ഥാനം|കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ]] രക്ഷാധികാരിയായി കണക്കാക്കപെടുന വിശുദ്ധനാണ് തോമസ് മോർ.
 
== വിദ്യാഭ്യാസവും വളർച്ചയും ==
[[ലണ്ടൻ|ലണ്ടനിൽ]] 1477 ലാണ്‌ തോമസ് മോറിന്റെ ജനനം. [[കാന്റർബറി]] ആർച്ച്ബിഷപ്പായിരുന്ന കാർഡിനൽ ജോൺ മോർട്ടന്റെ സംരക്ഷണത്തിൽ വിദ്യാഭ്യാസം നടത്തി. 14- ആം വയസിൽ ഓക്സ്ഫോഡിലെ വിദ്യാർത്ഥിയായി. 22- മത്തെ വയസ്സിൽ നിയമ ബിരുദം നീടി. 26- ആം വയസ്സിൽ നിയമസഭാംഗമായി. 27-ആം വയസ്സിൽ 17 കാരിയായ ജയിൻ കോൾട്ട് എന്ന യുവതിയെ വിവാഹം ചെയ്തു. മാഗരറ്റ്, സിലി, എലിസബത്ത്, ജോൺ എന്നിവരാണ്‌ മക്കൾ. 1511 ൽ ജയിനിന്റെ മരണത്തെ തുടർന്ന് ആലിസ് മിൽട്ടൺ എന്ന വിധവയെ വിവാഹം ചെയ്തു. [[ലണ്ടൻ]] നഗരത്തിനടുത്തുള്ള ബക്കിൾസ് ബറിയിൽ നിന്നും [[തെംസ് നദി|തേംസ് നദീതീരത്തിലുള്ള]] ചെൽസിയിൽ താമസമാക്കിയ മോർ ലണ്ടൻ നഗരത്തിന്റെ ഉപാദ്ധ്യക്ഷൻ, നിയമാദ്ധ്യാപകൻ എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിത്വമായിരുന്നു. 37- ആം വയസ്സിൽ രാജതന്ത്രജ്ഞനും ( നയതന്ത്രജ്ഞൻ) സ്ഥാനപതിയുമായ (അംബാസിഡർ) മോർ 43-ആമത്തെ വയസ്സിൽ ഇംഗ്ലണ്ടിന്റെ ധനകാര്യാലയത്തിൽ ഉപാദ്ധ്യക്ഷൻ, ജനസഭയുടെ സ്പീക്കർ, ഓക്സ്ഫോഡ്, കേംബ്രിഡ്ജ് സർവകലശാലയുടെ രക്ഷാധികാരി എന്നീ ഉന്നത പദവികളിൽ നിയമിതനായി. 1529 ൽ 51-ആം വയസ്സിൽ ഇംഗ്ലണ്ടിലെ സമുന്നത പദവിയായ ലോർഡ് ചാൻസലർ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.
"https://ml.wikipedia.org/wiki/തോമസ്_മൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്