"സി. രവീന്ദ്രനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
തൃശൂർ ജില്ലയിൽ നെല്ലായിക്കടുത്ത്‌ പന്തല്ലൂരിൽ സ്‌കൂൾ അധ്യാപകനായ കുന്നത്തേരി തെക്കേമഠത്തിൽ പീതാംബരൻ കർത്തയുടെയും ചേരാനെല്ലൂർ ലക്ഷ്‌മിക്കുട്ടി കുഞ്ഞമ്മയുടെയും മകനായി 1955 നവംബർ 22-ന് ചേരാനല്ലൂരിൽ ജനനം. ജെ.യു.പി.എസ്‌. പന്തല്ലൂർ. ജി.എൻ.ബി.എച്ച്‌.എസ്‌. കൊടകര, സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂൾ പുതുക്കാട്‌, സെന്റ്‌ തോമസ്‌ കോളേജ്‌ തൃശൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തൃശൂർ സെന്റ്‌ തോമസ്‌ കോളേജിൽ കെമിസ്‌ട്രി വിഭാഗം അധ്യാപകനായിരുന്നു. 2006-ലും 2011-ലും 2016-ലും കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സമ്പൂർണ സാക്ഷരതാ പ്രസ്ഥാനം, സ്വാശ്രയസമിതി, കോളേജ്‌ അധ്യാപകരുടെ സംഘടനയായ എകെപിസിടിഎ,[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] എന്നിവയുടെ സജീവപ്രവർത്തകനാണ്. എം.കെ. വിജയമാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. മൂന്ന് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്<ref name = niyama/>.
 
== വിമർശനങ്ങൾ ==
== വിവാദങ്ങൾ ==
2017 മാർച്ചിൽ നടന്ന കേരളത്തിലെ പത്താം ക്ലാസിലെ എസ് എസ് എൽ സി പരീക്ഷയുടെ കണക്ക് വിഷയത്തിന്റെ ചോദ്യപ്പേപ്പർ ചോർന്നത് വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. പരീക്ഷ റദ്ദാക്കേണ്ടി വന്നത് വലിയ തിരിച്ചടിയായി. ഇതേ വർഷത്തെ ജ്യോഗ്രഫിയുടെ ചോദ്യപ്പേപ്പർ മോഡൽ പരീക്ഷയിലെ ചോദ്യങ്ങൾ ആവർത്തിച്ചത് വീണ്ടും വിവാദമായി. മലയാളം പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ ഇംഗ്ലീഷ് ചോദ്യങ്ങൾ ഉണ്ടായതായി ആരോപണം ഉയർന്നു.[http://www.newindianexpress.com/states/kerala/2017/mar/29/kerala-sslc-question-paper-leak-opposition-leader-chennithala-demands-judicial-probe-1587161.html]
 
"https://ml.wikipedia.org/wiki/സി._രവീന്ദ്രനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്