"2016-ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎വിവാദങ്ങൾ, വിമർശനങ്ങൾ: കേരളം എന്ന തലക്കെട്ടിലേക്കു മാറ്റുന്നു)
 
നോട്ടുകൾ പിൻവലിച്ച നടപടി കച്ചവടമേഖലയിൽ കനത്ത നഷ്ടമുണ്ടാക്കിയതായി പത്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കോഴിക്കോട് 80 ശതമാനത്തോളവും തൃശ്ശൂരിൽ 75 ശതമാനത്തിലേറെയും വ്യാപാരം മുടങ്ങി. <ref name=mathrubhumi34331>{{cite news | title = കച്ചവടം കൂപ്പുകുത്തി | url = https://web.archive.org/web/20161119073546/http://www.mathrubhumi.com/print-edition/kerala/currency-ban-malayalam-news-1.1496350 | publisher = മാതൃഭൂമി ഓൺലൈൻ | date = 2016-11-12 | accessdate = 2016-11-19}}</ref> നിറയ്ക്കാൻ ആവശ്യത്തിന് പണം ലഭിക്കാത്തതിനെത്തുടർന്ന് സംസ്ഥാനത്തെ ഭൂരിപക്ഷം എ.ടി.എമ്മുകളും പ്രവർത്തിച്ചില്ല. ഏഴായിരത്തോളം എ.ടി.എമ്മുകളിൽ 1500-ൽ ത്താഴെ എ.ടി.എമ്മുകളിൽ മാത്രമാണ് പണമെത്തിയത്. <ref name=mathrubhumi7889>{{cite news | title = രൂപക്കു ക്ഷാമം, ഭൂരിപക്ഷം എ.ടി.എമ്മുകളും പ്രവർത്തിച്ചില്ല | url = https://web.archive.org/web/20161119073740/http://www.mathrubhumi.com/print-edition/kerala/kochi-malayalam-news-1.1496287 | publisher = മാതൃഭൂമി ഓൺലൈൻ | date = 2016-11-12 | accessdate = 2016-11-19}}</ref>
=== ഹർത്താൽ ===
നോട്ട് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നവംബർ 28 ന് ഹർത്താൽ നടത്തി. കോൺഗ്രസ് നേതൃത്ത്വത്തിൽ ജൻ ആക്രോശ് ദിവസ് എന്ന നിലയിൽ പ്രതിഷേധദിനമായി ആചരിച്ചു.<ref>http://www.mathrubhumi.com/news/kerala/ldf-harthal-malayalam-news-1.1539136</ref>
 
=== സത്യഗ്രഹവും പ്രത്യേക നിയമസഭാ സമ്മേളനവും ===
കേരളത്തിലെ സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് നവംബർ 18 ന് കേരള മുഖ്യമന്ത്രി [[പിണറായി വിജയൻ | പിണറായി വിജയനും]] മന്ത്രിമാരും തിരുവനന്തപുരം റിസർവ് ബാങ്കിനുമുന്നിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ സത്യഗ്രഹം സംഘടിപ്പിച്ചു. സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം നവംബർ 22 ന് വിളിച്ചുചേർത്തു.<ref name=deshabhimani657845>{{cite news | title = സഹകരണമേഖലയിലെ പ്രതിസന്ധി, 22 നു പ്രത്യേക നിയമസഭാ സമ്മേളനം | url = https://web.archive.org/web/20161119073931/http://www.deshabhimani.com/news/kerala/special-assembly-session/604076 | publisher = ദേശാഭിമാനി ഓൺലൈൻ | date = 2016-11-19 | accessdate = 2016-11-19}}</ref>കേരളത്തിൽ സാമ്പത്തിക അരാജകത്വവും അസ്വസ്ഥതയും സൃഷ്ടിക്കുന്ന നടപടിയിൽനിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി. കേരളത്തിൽനിന്നുള്ള സർവകക്ഷി സംഘത്തിന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി ചോദിച്ചെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയില്ല. ധന മന്ത്രിയെ കാണാൻ നിർദ്ദേശിച്ചു. പക്ഷേ ഇത്തരത്തിൽ ഒരു പ്രമേയം ഒരു സംസ്ഥാന നിയമസഭയ്ക്ക് പാസാക്കാനുള്ള അധികാരമില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. കറൻസി കേന്ദ്ര വിഷയമാണെന്നും ഈ വിഷയത്തിൽ സംസ്ഥാന നിയമസഭയ്ക്ക് പ്രമേയം പാസാക്കാനുള്ള അധികാരമില്ലെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടിരുന്നു. <ref>http://www.mathrubhumi.com/print-edition/india/modi-malayalam-news-1.1527425</ref>
=== മനുഷ്യച്ചങ്ങല ===
500, 1000 രൂപ നോട്ടുകൾ നിരോധിച്ചതിനെതിരെ എൽ.ഡി.എഫ്. നേതൃത്വത്തിൽ തിരുവനന്തപുരം രാജ്ഭവനിൽനിന്ന് തുടങ്ങി വടക്ക് കാസർകോട് വരെ ഡിസംബർ 29 ന് എൽഡിഎഫ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു.
[[പ്രമാണം:Ldf human chain against de monitisation in kerala.jpg|ലഘുചിത്രം|എൽ.ഡി.എഫ് നേതൃത്വത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച മനുഷ്യ ചങ്ങല]]
 
==വിവാദങ്ങൾ, വിമർശനങ്ങൾ==
=== തീരുമാനം ചോർന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3352581" എന്ന താളിൽനിന്ന് ശേഖരിച്ചത്