"2016-ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2010ലെ വേൾഡ് ബാങ്ക് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ നിഴൽ സമ്പദ് വ്യവസ്ഥ ജി.ഡി പി യുടെ 22.4 ശതമാനത്തോളം വരും.<ref name=worldbank343j343>{{cite web | title = Shadow Economies All over the World | url = http://web.archive.org/web/20161120042935/http://documents.worldbank.org/curated/en/311991468037132740/pdf/WPS5356.pdf | publisher = Worldbank | date = 2010-07-12 | accessdate = 2016-11-20}}</ref>
 
==നാണയമൂല്യമില്ലാതാക്കൽ പ്രക്രിയ==
===പ്രധാനമന്ത്രിയുടെ പ്രഖ്യാപനം===
നവംബർ എട്ടാം തീയതി രാത്രി എട്ടു പതിനഞ്ചിന് മുൻകൂട്ടി തീരുമാനിക്കാതെയുള്ള ഒരു ടെലിവിഷൻ സംപ്രേഷണത്തിലൂടേയാണ് പ്രധാനമന്ത്രി [[ നരേന്ദ്ര മോദി |മോദി]] ഈ തീരുമാനം ജനങ്ങളെ അറിയിച്ചത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രചാരത്തിലിരിക്കുന്ന അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകൾ അന്നേ ദിവസം അ‍‍ർദ്ധരാത്രി മുതൽ അസാധുവാകും എന്നതായിരുന്നു ഈ സംപ്രേഷണത്തിന്റെ ഉള്ളടക്കം. പ്രധാനമന്ത്രിയുടെ ടെലിവിഷൻ പരിപാടി കഴിഞ്ഞ ഉടനേ തന്നെ, [[ഭാരതീയ റിസർവ് ബാങ്ക് | ഭാരതീയ റിസർവ്വ് ബാങ്ക് ]]ഗവർണറും, സാമ്പത്തികകാര്യ സെക്രട്ടറിയും കൂടെ നടത്തിയ പത്രസമ്മേളനത്തിൽ നോട്ടുകൾ പിൻവലിക്കാനുണ്ടായ കാരണങ്ങളും, തുടർനടപടികളും വിശദീകരിക്കുകയുണ്ടായി. 2011 നും 2016നും ഇടയിലുള്ള കാലഘട്ടത്തിൽ അഞ്ഞൂറിന്റേയും, ആയിരത്തിന്റേയും നോട്ടുകൾ ഒഴിച്ചുള്ളവയുടെ പ്രചാരം 40ശതമാനം കണ്ടു വർദ്ധിച്ചപ്പോൾ, ഇക്കാലയളവിൽ അഞ്ഞൂറിന്റെ നോട്ടിന്റെ വർദ്ധനവ് 76 ശതമാനവും, ആയിരത്തിന്റെ നോട്ടിന്റേത് 109 ശതമാനവും ആണെന്ന് ഇവർ പ്രസ്താവിക്കുകയുണ്ടായി. കള്ളപ്പണത്തിന്റേയും, കള്ളനോട്ടിന്റേയും വർദ്ധനവാണ് ഈ കാണിക്കുന്നതെന്നും, ഇത്തരത്തിൽ സ്വരുക്കൂട്ടിയ പണം രാജ്യത്ത് തീവ്രവാദപ്രവർത്തനത്തിനും, കള്ളക്കടത്തിനും, സമാന്തര സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനും അതു വഴി രാജ്യപുരോഗതിക്കുതന്നെ തടസ്സം നിക്കാനുമാണുതകുക എന്നും ഈ പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കി.<ref name=news18232>{{cite news | title = Why Were the Notes Scrapped? RBI Chief, Economic Affairs Secy Explain | url = https://web.archive.org/web/20161118150447/http://www.news18.com/news/india/why-were-the-notes-scrapped-rbi-chief-and-economic-affairs-secretary-explain-1309756.html | publisher = News18 | date = 2016-11-08 | accessdate = 2016-11-18}}</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3352569" എന്ന താളിൽനിന്ന് ശേഖരിച്ചത്