"പ്രിയാമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
| othername =
| occupation = [[ചലച്ചിത്ര അഭിനേത്രി]]
| yearsactive = 2003-presentഇതുവരെ
| spouse = Mustafaമുസ്തഫ Rajരാജ് (m. 2017)
| domesticpartner =
| children =
വരി 31:
'''പ്രിയാമണി''' എന്ന പേരിൽ അറിയപ്പെടുന്ന '''പ്രിയാമണി വാസുദേവ്‌ മണി അയ്യർ''' (ജനനം-1984 ജൂൺ 4-ന് [[പാലക്കാട്]]) ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ്. ഒരു മുൻ മോഡൽകൂടിയായ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷാ ചിത്രങ്ങളിൽ ജോലി ചെയ്യുന്നു. അവർ 2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള [[ദേശീയ ചലച്ചിത്ര അവാർഡ്]] ലഭിച്ചു. 2008ൽ പുറത്തിറങ്ങിയ ''തിരകഥ'' എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള [[ഫിലിംഫെയർ ചലച്ചിത്ര അവാർഡ്]] ലഭിച്ചു. പ്രിയാമണി രാം, കോ കോ, അന്ന ബോണ്ട്‌, ഒൺലി വിഷ്ണുവർധൻ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
 
[[ബെംഗളൂരു|ബാംഗ്ലൂരിൽ]] ജനിച്ചു വളർന്ന പ്രിയാമണി ചലച്ചിത്രരംഗത്ത് തുടരുന്നതിന് മുമ്പായി മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്നു. 2002 ൽ തെലുങ്ക് ചലച്ചിത്രമായ ''എവാരെ അട്ടഗാഡും'' (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റം നടത്തിയെങ്കിലും ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. പിന്നീട് 2007 ൽ തമിഴ് റൊമാന്റിക് നാടകീയ ചിത്രമായ ''പരുത്തിവീരനിലെ'' ഗ്രാമീണ പെൺകൊടിയായ മുത്തഴക് എന്ന കഥാപാത്രത്തിന് വ്യാപകമായ അംഗീകാരം ലഭിക്കുകയും മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡിനോടൊപ്പം മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും (തമിഴ്) ലഭിച്ചു. അതേ വർഷം തന്നെ [[എസ്. എസ്. രാജമൌലി]] സംവിധാനം ചെയ്ത സോഷ്യോ-ഫാന്റസി ചിത്രമായ [[യമദോംഗ|''യമദോംഗയുടെ'']] വാണിജ്യ വിജയത്തോടെ തെലുങ്ക് സിനിമയിൽ ചുവടുറപ്പിച്ചു.<ref>{{Cite web|url=https://www.rediff.com/movies/2007/aug/21ssraja.htm|title=The Rajmouli-NTR Jr winning combination|access-date=2020-06-11|website=www.rediff.com}}</ref> 2008 ൽ മലയാളം സിനിമ [[തിരക്കഥ (ചലച്ചിത്രം)|''തിരക്കഥയിൽ'']] മാളവിക എന്ന കഥാപാത്രമായി അഭിനയിച്ചതിന് പ്രിയാമണിക്ക് കൂടുതൽ നീരൂപക പ്രശംസ ലഭിക്കുകയും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് (മലയാളം) ലഭിക്കുകയും ചെയ്തു.<ref name="m.ndtv.com">{{cite web|url=http://m.ndtv.com/photos/entertainment/southern-hottie-priyamani-6571/slide/5|title=Southern hottie Priyamani|accessdate=19 April 2016|work=NDTVMovies.com}}</ref> അടുത്ത വർഷം റാം എന്ന റൊമാന്റിക് കോമഡിയിലൂടെ കന്നഡയിലെ ആദ്യ വേഷം അവതരിപ്പിക്കുകയും അത് ഒരു വാണിജ്യവജയമായി പരിണമിക്കുകയും ചെയ്തു. മണിരത്നത്തിന്റെ തമിഴ്-ഹിന്ദി ഐതിഹാസിക സാഹസിക ചിത്രങ്ങളായ ''[[രാവൺ|രാവൺ]], [[രാവണൻ (തമിഴ്‌ചലച്ചിത്രം)|രാവണൻ]]'' എന്നീ ചിത്രങ്ങളിലൂടെ പ്രിയമണി ഹിന്ദി ചലച്ചിത്ര രംഗത്തെത്തി. ''[[എലോൺ]]'' എന്ന തായ് ചിത്രത്തെ ആസ്പദമാക്കി 2012 ൽ നിർമ്മിക്കപ്പെട്ട ''ചാരുലത'' എന്ന ബഹുഭാഷാ ചിത്രത്തിലെ [[സയാമീസ് ഇരട്ടകൾ|സയാമീസ് ഇരട്ടകളെ]] അവതരിപ്പിച്ചതിന് നിരൂപക പ്രശംസ ലഭിച്ചതോടൊപ്പം ഫിലിംഫെയറിന്റെ മികച്ച നടിക്കുള്ള മൂന്നാമത്തെ അവാർഡും നേടിയിരുന്നു. കന്നഡ / തെലുങ്ക് ത്രില്ലർ ചിത്രമായ ''ഇഡൊല്ലെ രാമായണ'' (2016) / ''മന ഊരി രാമായണം'' (2016) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ നോമിനേഷൻ ലഭിച്ചു. ഇപ്പോൾ ദക്ഷിണേന്ത്യൻ ടെലിവിഷൻ ഷോകളിൽ സജീവമായിരിക്കുന്ന പ്രിയാമണി നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടെ വിധികർത്താവാണ്.
 
== ജീവിതരേഖ ==
വരി 40:
==അഭിനയ ജീവിതം ==
===ആദ്യകാല അഭിനയജീവിതം===
ആദ്യമായി അഭിനയിച്ച 'കൺകളാൽ കൈത് സൈ'യിലും, തെലുങ്കിലെ ആദ്യ സിനിമയായ '<nowiki/>''എവരെ അടഗാടു''<nowiki/>'<ref name="Ms. Confidence"/> യിലും അഭിനയിച്ചതിനു ശേഷം, ബോക്സ്‌ ഓഫീസിൽ അധികം വിജയിക്കാത്ത '<nowiki/>''സത്യം''<nowiki/>'<ref name="Ms. Confidence"/> എന്ന സിനിമയിലൂടെ പ്രിയാമണി മലയാള സിനിമയിൽ തുടക്കം കുറിച്ചു. തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ [[ബാലു മഹേന്ദ്ര]] തൻറെ 2005ലെ പുറത്തിറങ്ങിയ '<nowiki/>''അത് ഒരു കനാ കാലം''<nowiki/>' എന്നാ സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചു. റിലീസിന് മുമ്പ് തന്നെ [[ബാലു മഹേന്ദ്ര]] "പ്രിയാമണി ഈ സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചതെന്നും അത് വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും" പറഞ്ഞിരുന്നു.<ref>{{cite web|title=He can't stop talking about Priya Mani|url=http://www.indiaglitz.com/channels/tamil/article/13619.html|publisher=Indiaglitz|accessdate=2013 March 19}}</ref> '<nowiki/>''അത് ഒരു കനാ കാലം''<nowiki/>' നിരൂപകർ സ്വീകരിച്ചെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല.<ref>{{cite web|title=Style meets substance|url=http://www.hindu.com/mp/2006/01/28/stories/2006012801570400.htm|publisher=The Hindu|accessdate=2013 March 19}}</ref> എന്നിരുന്നാലും പ്രിയാമണിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.<ref>{{cite web|title=Athu Oru Kanaa Kaalam - Dreamy desires|url=http://www.indiaglitz.com/channels/tamil/review/7256.html|publisher=Indiaglitz|accessdate=2013 March 19}}</ref><ref>{{cite web|title=Tamil Movie Review : Athu Oru Kanakalam|url=http://www.behindwoods.com/features/Reviews/reviews1/athuorukanakalam/tamil-movie-review-athuorukanakalam.html|publisher=Behindwoods|accessdate=2013 March 19}}</ref> 2006ൽ പ്രിയാമണി [[ജഗപതി ബാബു|ജഗപതി ബാബുവിൻറെ]] കൂടെ '''പെല്ലൈന കൊതാലോ''<nowiki/>' എന്ന സിനമയിൽ അഭിനയിച്ചു. ഈ സിനിമ വമ്പിച്ച വിജയമായിരുന്നു എന്ന് മാത്രമല്ല പ്രിയാമണിക്ക് മറ്റു 3 സിനിമകൾ കൂടി നേടി കൊടുത്തു.<ref name="Ms. Confidence"/><ref>{{cite web|title=Pellaina Kothalo trio returns|url=http://www.rediff.com/movies/slide-show/slide-show-1-south-pellaina-kothalo-trio-returns/20091201.htm|publisher=Rediff|accessdate=2013 March 19}}</ref><ref>{{cite web|title=TOP 10 MOVIES OF 2006|url=http://www.idlebrain.com/news/2000march20/2006top10films.html|publisher=idlebrain.com|accessdate=2013 March 19}}</ref>
 
=== 2007 - ഇന്നുവരെ ===
[[File:Priyamani_Rakta_Charitra_Working_Stills.jpg|കണ്ണി=https://en.wikipedia.org/wiki/File:Priyamani_Rakta_Charitra_Working_Stills.jpg|ലഘുചിത്രം|250x250ബിന്ദു|രക്തചരിത്ര 2 എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ പ്രിയമണി.]]
2007 ൽ അമീർ സുൽത്താൻ സംവിധാനം ചെയ്ത് നവാഗതനായ [[കാർത്തിക് ശിവകുമാർ|കാർത്തിക് ശിവകുമാറിനൊപ്പം]] അഭിനയിച്ച ''പരുത്തിവീരൻ'' എന്ന ചിത്രത്തിലൂടെ അഭിനയ യോഗ്യതയും വാണിജ്യപരമായ വിജയവും തെളിയിക്കാൻ പ്രിയമണിക്ക് കഴിഞ്ഞു. [[മധുര|മധുരയിലെ]] ഒരു കുപ്രസിദ്ധനായ യുവ ഗ്രാമീണന്റെ കഥ പറഞ്ഞ ഈ ഗ്രാമീണ വിഷയം നിരൂപക പ്രശംസ നേടുകയും ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്ററായി മാറുകയും ചെയ്തു.<ref>{{cite web|url=http://www.indiaglitz.com/channels/tamil/article/36564.html|title='Paruthi Veeran' 357 not out!|accessdate=19 March 2013|publisher=indiaglitz}}</ref><ref>{{cite web|url=http://www.indiaglitz.com/channels/tamil/article/29472.html|title=Box Office Analysis|date=27 February 2007|publisher=Indiaglitz}}</ref><ref>{{cite web|url=http://www.sify.com/movies/the-next-pin-up-boy-news-tamil-kkfvaegejjd.html|title=The next pin-up boy!|date=16 April 2007|publisher=Sify}}</ref> പ്രിയാമണിയുടെ പ്രകടനത്തെ വിമർശകർ മുക്തകകണ്ഠം പ്രശംസിച്ചു..<ref>[http://www.indiaglitz.com/channels/tamil/review/7575.html Paruthi Veeran Tamil Movie Review – cinema preview stills gallery trailer video clips showtimes]. Indiaglitz.com (24 February 2007). Retrieved on 2013-07-11.</ref><ref>[http://www.sify.com/movies/paruthiveeran-review-tamil-14396781.html Movie Review : Paruthiveeran]. Sify.com. Retrieved on 11 July 2013.</ref> ദേശീയ ചലച്ചിത്ര അവാർഡ്,<ref>{{cite web|url=http://www.sify.com/movies/priya-mani-bags-national-award-for-best-actress-news-tamil-kkftxxbagch.html|title=Priya Mani bags National Award for Best Actress|accessdate=19 March 2013|publisher=Sify|archive-url=https://web.archive.org/web/20190622160300/http://www.sify.com/movies/priya-mani-bags-national-award-for-best-actress-news-tamil-kkftxxbagch.html|archive-date=22 June 2019|url-status=dead}}</ref> സൗത്ത് ഫിലിംഫെയർ അവാർഡ്,<ref>{{cite web|url=http://www.indiaglitz.com/channels/tamil/article/39961.html|title='Paruthi Veeran' rules the roost at filmfare awards|accessdate=20 March 2013|publisher=Indiaglitz}}</ref> തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാർഡ് എന്നിവയോടൊപ്പം ഒരു ഓഷ്യൻസ് സിനിഫാൻ ഫെസ്റ്റിവൽ ഓഫ് ഏഷ്യൻ ആന്റ് അറബ് സിനിമ അവാർഡും അവർ നേടി.<ref>{{cite web|url=http://specials.rediff.com/movies/2007/dec/18sd3.htm|title=Top Tamil heroines of 2007|accessdate=19 March 2013|publisher=Rediff}}</ref>
 
2007 ൽ വാണിജ്യപരമായി വിജയിച്ച ''യമദോംഗ''<ref>{{cite web|url=http://www.idlebrain.com/us/schedu/yamadonga.html|title=Yamadonga 100 days celebrations in New Jersey, USA|accessdate=19 March 2013|publisher=idlebrain.com|archive-url=https://web.archive.org/web/20121107195913/http://www.idlebrain.com/us/schedu/yamadonga.html|archive-date=7 November 2012|url-status=dead}}</ref><ref>{{cite web|url=http://www.idlebrain.com/news/2000march20/2007top10films.html|title=TOP 10 MOVIES OF 2007 by Ranganath Vanaparthy|accessdate=19 March 2013|publisher=idlebrain.com}}</ref><ref>{{cite web|url=http://www.rediff.com/movies/2007/dec/19sli3.htm|title=Top five Telugu films of 2007|accessdate=19 March 2013|publisher=Rediff}}</ref> എന്ന മറ്റൊരു ചിത്രംകൂടി പ്രിയാമണിയുടേതായി തെലുങ്കിൽ പുറത്തിറങ്ങുകയും അതേവർഷം തമിഴിൽ ''മലൈക്കോട്ടൈ'' എന്ന ചിത്രത്തിൽ അഭിനയിക്കുയും ചെയ്തു.<ref>{{cite web|url=http://www.behindwoods.com/tamil-movies-slide-shows/movie-1/top-collection/malaikottai.html|title=BOX OFFICE TOP 10 MOVIES OF 2007|accessdate=19 March 2013|publisher=Behindwoods}}</ref><ref>{{cite news|title=Malaikottai’s success delights Vishal|url=http://articles.timesofindia.indiatimes.com/2008-05-02/news-interviews/27766694_1_vishal-malaikottai-basic-elements|newspaper=Times of India|accessdate=19 March 2013}}</ref><ref>{{cite web|url=http://www.sify.com/movies/malaikottai-125-days-celebrated-news-tamil-kkftAdjbijd.html|title=Malaikottai – 125 days celebrated|accessdate=19 March 2013|publisher=Sify}}</ref> 2008 ൽ അന്തരിച്ച ചലച്ചിത്ര നടി [[ശ്രീവിദ്യ|ശ്രീവിദ്യയുടെ]] പ്രക്ഷുബ്ധമായ യഥാർത്ഥ ജീവിത കഥയെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട [[തിരക്കഥ (ചലച്ചിത്രം)|''തിരക്കഥ'']] എന്ന മലയാള ചിത്രത്തിലെ വേഷത്തിന് നിരൂപക പ്രശംസ ലഭിച്ചു.<ref>{{cite news|url=http://www.hindu.com/fr/2008/07/11/stories/2008071150600200.htm|title=Search for inspiration|work=Friday Review Thiruvananthapuram|publisher=[[The Hindu]]|date=11 July 2008|accessdate=25 February 2009|location=Chennai, India}}</ref> ഈ ചിത്രത്തിലെ അഭിനയത്തിന് മറ്റൊരു [[ഫിലിംഫെയർ പുരസ്കാരം|ഫിലിംഫെയർ അവാർഡ്]] നേടി.<ref>{{cite news|url=http://articles.timesofindia.indiatimes.com/2009-08-02/news-interviews/28177373_1_black-lady-award-film|work=The Times Of India|first1=Srinivasa|last1=Ramanjuam|title=The glowing filmfare night!|date=2 August 2009}}</ref> തമിഴിൽ 2008 ൽ തമിഴിലെ ഏക റിലീസ് ''തോട്ട'' എന്ന ചിത്രമായിരുന്നു.
"https://ml.wikipedia.org/wiki/പ്രിയാമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്