"അരൊബിന്ദോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:అరబిందో
വരി 13:
[[കഴ്‍സണ്‍ പ്രഭു|കഴ്‍സണ്‍ പ്രഭുവിന്റെ]] [[ബംഗാള്‍ വിഭജനം|ബംഗാള്‍ വിഭജനകാലത്ത്‌]], കൊളൊണിയല്‍ വിദ്യാഭ്യാസത്തിന്‌ ബദലായി, [[ദേശീയ വിദ്യാഭ്യാസ സമിതി]] കോല്‍ക്കത്തയില്‍ തുടങ്ങിയ കലാലയത്തിന്റെ തലവനായി അറൊബിന്ദോ ചുമതലയേറ്റു. ഇതേസമയത്തു തന്നെ [[ബന്ദേമാതരം (പത്രം)|ബന്ദേമാതരം]] പത്രത്തിന്റെ പത്രാധിപസ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. 1907-ല്‍ സര്‍ക്കാര്‍ ബന്ദേമാതരത്തിനും അരോബിന്ദോയ്ക്കുമെതിരെ രാജ്യദ്രോഹകുറ്റം ആരോപിച്ചു. എന്നാല്‍ അത്‌ കോടതിയില്‍ നിലനിന്നില്ല.
 
അതിനു ശേഷം പൂര്‍ണ്ണ [[സ്വരാജ്‌]] എന്ന ലക്ഷ്യത്തിനായി [[ബ്രിട്ടീഷ്‌]] ഉല്പ്പന്നങ്ങളുടെ ബഹിഷ്കരണം, ദേശീയവിദ്യാഭ്യാസം, ലക്ഷ്യപ്രാപ്തിക്കായി സന്നദ്ധസേനാരൂപീകരണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഭാരതത്തിലുടനീളം യാത്ര ചെയ്തു. 1908 മേയ്‌ 2-ന്‌ [[അലിപ്പൂര്‍ ബോംബ് കേസ്|അലിപ്പൂര്‍ ബോംബ് കേസിലെ]] ഒന്നാം പ്രതിയാക്കി അരോബിന്ദോ അറസ്റ്റിലാവുകയും [[തീവ്രവാദി|തീവ്രവാദിയെന്നു]] മുദ്രകുത്തപ്പെടുകയുമുണ്ടായി. 1908 മേയ്‌ 5 മുതല്‍ 1909 മേയ്‌ 6 വരെ അദ്ദേഹത്തെ [[കൊല്‍ക്കത്ത|കൊല്‍ക്കത്തയിലെ]] [[ആലിപോര്‍]] സെണ്ട്രല്‍‍‍ ജയിലില്‍ അടച്ചു. പിന്നീട്‌ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു.
 
അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ബ്രിട്ടീഷ്‌ സര്‍ക്കാരിന്‌ വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. അതിനാല്‍ അവര്‍ അദ്ദേഹത്തെ നാടുകടത്തുന്നതിനുള്ള നിയമവശങ്ങള്‍ പഠിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് അരോബിന്ദോ 1910 ഏപ്രിലില്‍ [[പുതുച്ചേരി|പുതുച്ചേരിയിലെത്തി]].
"https://ml.wikipedia.org/wiki/അരൊബിന്ദോ" എന്ന താളിൽനിന്ന് ശേഖരിച്ചത്