"മാതൃ ശിശു ആശുപത്രി, പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 11:
സൗജന്യ ചികിത്സക്കായി നാഷണൽ ഹെൽത്ത് മിഷൻ 3 രൂപ നിരക്കിൽ ഹോസ്പിറ്റൽ മാനേജ്മെൻ്റിന് നൽകും. [[ആശുപത്രി|ആശുപത്രിയിൽ]] ഇല്ലാത്ത മരുന്നാണെങ്കിൽ കാരുണ്യ ഫാർമസിയിലൂടെ 10 ശതമാനം മുതൽ 90 ശതമാനം വരെ സബ്സിഡി നിരക്കിൽ മരുന്നുകൾ വാങ്ങാം. ഒരേ സമയം നാല് പ്രസവങ്ങൾക്കുള്ള സൗകര്യമാണ് [[ആശുപത്രി|ആശുപത്രിയിലുള്ളത്]]. ഇതിനായി ഏഴ് [[ഡോക്ടർ|ഡോക്ടർമാരെയും]] നിയമിച്ചിട്ടുണ്ട്.
 
അമ്മയും കുഞ്ഞിനും വീട്ടിലേക്ക് സൗജന്യ യാത്രാ പദ്ധതിയായ ' മാതൃയാനം ' പദ്ധതിയുടെ ജില്ലാ തല ഉത്ഘാടനം ഈ [[ആശുപത്രി|ആശുപത്രിയിൽ]] [[പി. ശ്രീരാമകൃഷ്ണൻ|സ്പീക്കർ പി ശ്രീരാമകൃഷ്ണൻ]] നിർവഹിച്ചു.<ref>{{Cite web|url=https://www.deshabhimani.com/news/kerala/news-malappuramkerala-02-03-2019/785389|title="മാതൃയാന'ത്തിന് തുടക്കം|access-date=2020 - May -05|last=|first=|date=Saturday Mar 2, 2019|website=|publisher=}}</ref> ഈ ആശുപത്രിയിൽ നടന്ന ആദ്യ പ്രസവത്തിലെ കുഞ്ഞിന് സ്പീകർ ശ്രീ ദുർഗ്ഗ എന്ന പേരാണ് നല്കിയത്. കാടഞ്ചേരി പറപ്പത്ത് സജുവിനും ആതിരയ്ക്കും പിറന്ന കുഞ്ഞിനാണ് സ്പീക്കർ പേരിട്ടത്. മാതൃയാനം പദ്ധതിയുടെ ജില്ലാതല ഉൽഘാടനം നിർവഹിച്ചതും ആദ്യ പ്രസവം നടന്നതും ഒരേ സമയത്തായിരുന്നു. മികച്ച ശുചിത്വ പരിപാലനവും അണുബാധ നിയന്ത്രണവും നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ 2019 ലെ സംസ്ഥാന " കായകൽപ്പ് " പുരസ്കാര നേട്ടത്തിലാണ് [[പൊന്നാനി നഗരസഭ|പൊന്നാനി]] മാതൃ ശിശു ആശുപത്രി.<ref>{{Cite web|url=https://keralakaumudi.com/news/news.php?id=254924&u=local-news--malappuram&fbclid=IwAR2adKU67zdtg6HRGEXBOS6EP8TK7i0TPQMX_Riuc9I8RbpSjW2C7axJaiE|title=കായ കൽപ്പ് പുരസ്കാര നേട്ടത്തിൽ പൊന്നാനി മാതൃ ശിശു ആശുപത്രി|access-date=2020 - May - 05|last=|first=|date=Sunday 01 March 2020|website=https://keralakaumudi.com/|publisher=}}</ref>
 
മാതൃ ശിശു ആശുപത്രി അങ്കണത്തിലെ പൂന്തോട്ട പരിപാലന ചുമതല പൊന്നാനി ഈശ്വരമംഗലം സിവിൽ സർവീസ് അക്കാദമി കോർഡിനേറ്റർ ടി വൈ അരവിന്ദാക്ഷൻ്റെ നേതൃത്തിൽ ചെയ്ത് വരുന്നു. പൊന്നാനി നഗരസഭ പണി തീർത്ത തുമ്പൂർ മുഴി മോഡൽ എയറോബിക് കമ്പോസ്റ്റ് യൂണിറ്റിലെ ജൈവ വളങ്ങളാണ് പുന്തോട്ടങ്ങൾക്ക് ഉപയോഗിക്കുന്നത്.<ref>{{Cite web|url=https://www.deshabhimani.com/news/kerala/news-malappuramkerala-06-10-2019/826335|title=അഴകോടെ ആതുരാലയം|access-date=16 - 06 -2020|last=|first=|date=Sunday - Oct - 2019|website=https://www.deshabhimani.com|publisher=ദേശാഭിമാനി}}</ref>
"https://ml.wikipedia.org/wiki/മാതൃ_ശിശു_ആശുപത്രി,_പൊന്നാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്