"ഭൂപരിഷ്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) പറഞ്ഞാൽ എന്നൊരു വാക്ക് കൂട്ടിച്ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{prettyurl|Land reform}}
[[പ്രമാണം:Jakarta farmers protest23.jpg|300px|thumb|right|ഭൂപരിഷ്കരണത്തിനുവേണ്ടി ഇൻഡൊനീഷ്യൻ കർഷകർ നടത്തിയ പ്രക്ഷോഭം]]
'''ഭൂപരിഷ്കരണം''' (വിപുലമായ അർത്ഥത്തിൽ പറഞ്ഞാൽ [[കാർഷിക പരിഷ്കരണം]]) എന്നതുകൊണ്ട് [[കൃഷിഭൂമി|ഭൂമിയുടെ]] ഉടമസ്ഥതയും കൈവശാവകാശവും നിർണയിക്കുന്ന സമ്പ്രദായങ്ങളിലുളള മാറ്റത്തെയാണ് വിവക്ഷിക്കുന്നത്. [[കൃഷിഭൂമി|ഭൂമിയുടെ]] നീതിപൂർവ്വമായ പുനർവിതരണമാണ് ഭൂപരിഷ്കരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഒരു കാർഷിക രാജ്യത്തിൽ ഭൂപരിഷ്കരണത്തിന് വലിയ പ്രാധാന്യമുണ്ട്. കൈവശ ഭൂമിക്ക് പരിധി നിശ്ചയിക്കുക, ഭൂവിതരണം പുനഃക്രമീകരിക്കുക, കൈമാറ്റം നിയന്ത്രിക്കുക, തുടങ്ങിയ പലതരത്തിലുളള പരിഷ്കാരങ്ങളും ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിലും വിവിധ കാലങ്ങളിൽ നിലവിൽ വന്നിട്ടുണ്ട്.
പ്രക്ഷോഭങ്ങളും വിപ്ലവങ്ങളും സർക്കാർ നടപടികളും മറ്റും ഇത്തരത്തിലുളളപരിഷ്കരണ നടപടികൾക്ക് ഹേതുവായിട്ടുണ്ട്. ഭൂമിയിൽ അധ്വാനിക്കുന്ന കർഷകർക്ക് ഭൂമിയിന്മേൽ യാതൊരു അവകാശവുമില്ലാത്ത സ്ഥിതിയായിരുന്നു, [[ജന്മിത്തം|ജന്മിത്തത്തി്ന്റെ]] ഭാഗമായി ലോകത്ത് നിലനിന്നിരുന്നത്. അധ്വനഫലത്തിന്റെ വലിയ പങ്ക് ചുരുക്കം ചില ഭൂവുടമകൾ കൈക്കലാക്കി വന്നിരുന്ന രീതി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളിൽ വ്യാപകമായ അസംതൃപ്തി ഉളവാക്കി. ഇതാകട്ടെ പ്രക്ഷോഭങ്ങളിലേക്കും വിപ്ലവങ്ങളിലേക്കും ജനങ്ങളെ തള്ളിവിട്ടു. ഇതിന്റെയെല്ലാം ഫലമായി ഭരണകൂടങ്ങൾക്ക് ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് ചില നടപടകളെങ്കിലും സ്വീകരിക്കാതെ നിവർത്തിയില്ലെന്ന അവസ്ഥ പല രാജ്യങ്ങളിലും സംജാതമായി.
"https://ml.wikipedia.org/wiki/ഭൂപരിഷ്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്