"സാഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ഇന്ത്യയിലെ പൈതൃക സ്മാരകങ്ങള്‍" (HotCat ഉപയോഗി)
[[Image:Sanchi2.jpg|thumb|right|250px|സാഞ്ചിയിലെ മഹാസ്തൂപം]]
 
ലോകത്തിലെ തന്നെ ഏറ്റവും പ്രചീനമായ ബുദ്ധമത സ്മാരകങ്ങളാണ് '''സാഞ്ചിയെന്നസാഞ്ചി''' എന്ന ചെറുഗ്രാമത്തെ വിശ്വപ്രസിദ്ധമാക്കുന്നത്. [[മദ്ധ്യപ്രദേശ്|മദ്ധ്യപ്രദേശിലാണ്]] ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്, [[ഭോപ്പാല്‍|ഭോപ്പാലിനു]] വടക്കുകിഴക്കായി 46 കിലോമീറ്ററകലെ. [[യേശു ക്രിസ്തു|ക്രിസ്തു]]വിനു മുമ്പ് മൂന്നാം നൂറ്റാണ്ടു മുതല്‍ ക്രിസ്തുവിനു പിന്‍പ് പന്ത്രണ്ടാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന ബുദ്ധമതകേന്ദ്രമാണ് സാഞ്ചി. പഴയ ബുദ്ധമത കേന്ദ്രത്തിന്റെ അവശിഷ്ടങ്ങളായി ഇപ്പോളും സാഞ്ചിമലക്കു മുകളില്‍ സ്തൂപങ്ങളും, മറ്റു ബൌദ്ധസ്മരകങ്ങളും ഉണ്ട്.
 
==സാഞ്ചിയുടെ പ്രത്യേകതകള്‍==
 
==രൂപം==
 
 
[[ബേട്വാ നദി]]യുടെ കരയില്‍ 300 അടിയോളം ഉയരമുള്ള ഒരു കുന്നിന്‍ മുകളിലാണ് സാഞ്ചിയിലെ [[സാഞ്ചി സ്തൂപം|മഹാസ്തൂപം]] നില്‍ക്കുന്നത്. അടിഭാഗത്ത് 115 അടി വ്യാസവും 50 അടി ഉയരവും ഉള്ള കൂറ്റന്‍ ശിലാനിര്‍മിതിയാണ് ഈ സ്തൂപം. [[ഭൂമി|ഭൂമിയെ]] ഉള്‍ക്കൊള്ളുന്ന ആകാശത്തിന്റെ പ്രതീകമായി നിര്‍മ്മിച്ചിട്ടുള്ള ഇതിന്റെ അടിവശത്തിന് അണ്ഡം എന്നാണ് പേര്. അണ്ഡത്തിനു മുകളിലായി 50 അടിവ്യാസമുള്ള അടിത്തറയില്‍ ചതുരാകൃതിയില്‍ ഹര്‍മിക നിര്‍മ്മിച്ചിരിക്കുന്നു, അതിനു മുകളില്‍ ഒരു കൊടിമരവുമുണ്ട്. കൊടിമരത്തിന്മേല്‍ ദേവലോകത്തിന്റെ വിവിധതലങ്ങളെ സൂചിപ്പിക്കുന്ന കുടകള്‍, ഛത്രാവലി എന്നാണ് ഇതിന്റെ പേര്. അണ്ഡത്തില്‍ നിന്ന് 16 അടി ഉയരത്തില്‍ കല്ലുപാകിയ ഒരു ചുറ്റുനടപ്പാതയുണ്ട്, നടപ്പാതയുടെ വശങ്ങളിലായി നിരവധി ശിലാവാതിലുകളുണ്ട്. തോരണങ്ങളെന്നാണ് ഇവയ്ക്ക് പറയുക. ചരാചരങ്ങളെയെല്ലാം ഏക ഭാവത്തില്‍ ദര്‍ശിക്കുന്ന ഒരു ദാര്‍ശനിക ചിഹ്നസഞ്ചയമാണ് സാഞ്ചിയിലെ മഹാസ്തൂപം.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/334900" എന്ന താളിൽനിന്ന് ശേഖരിച്ചത്