"പി. രാമദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
| known_for = [[ന്യൂസ്‌പേപ്പർ ബോയ്]]
}}
മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് സിനിമയായ [[ന്യൂസ്‌പേപ്പർ ബോയ്|ന്യൂസ്‌പേപ്പർ ബോയിയുടെ]] സംവിധായകനാണ് '''പി. രാംദാസ്''' ([[English|English:]] [[:en:P. Ramdas|P. Ramdas]]) (മരണം : 27 മാർച്ച് 2014).
 
== ജീവിതരേഖ ==
[[തൃശ്ശൂർ|തൃശൂർ]] തെക്കേക്കുറുപ്പത്ത് കൃഷ്ണൻ കുട്ടി മേനൊന്റെയും [[എറണാകുളം]] പൂരമ്പിള്ളി തറവാട്ടിൽ മാധവിയമ്മയുടേയും മകനായി ജനിച്ചു. [[ഗവൺമെന്റ് ലോ കോളേജ്, എറണാകുളം|എറണാകുളം ലോ കോളേജിൽ]] നിന്നും നിയമ ബിരുദം നേടിയശേഷം തൃശൂരിൽ അഭിഭാഷകനായി. വിദ്യാർഥി രചനകൾ വിദ്യാർഥിതന്നെ അച്ചടിച്ച് പ്രസിദ്ധീകരിച്ച 'മഹാത്മാ' മാസിക നടത്തിയിരുന്നു. 1983 മുതൽ 2000 വരെ 'വിജ്ഞാനഭാരതി' എന്ന മാസികയും 1994 മുതൽ 2000 വരെ 'സംഹിത' എന്ന ഇംഗ്ലീഷ് ക്യാപ്‌സ്യൂൾ മാസികയും അദ്ദേഹം നടത്തിയിരുന്നു.<ref>{{cite news|title='ന്യൂസ്‌പേപ്പർ ബോയി'യുടെ സംവിധായകൻ പി.രാംദാസ് അന്തരിച്ചു|url=http://www.mathrubhumi.com/movies/malayalam/441154/|accessdate=2014 മാർച്ച് 27|newspaper=മാതൃഭൂമി}}</ref>
 
== ന്യൂസ് പേപ്പർ ബോയ് ==
22-ആം വയസ്സിൽ [[ന്യൂസ്‌പേപ്പർ ബോയ്]] എന്ന ചിത്രം ഒരുക്കി, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി<ref>{{cite news|title = ന്യൂസ്പേപ്പർ ബോയ്‌ എന്ന സിനിമാ വിപ്ലവം| url = http://www.janmabhumidaily.com/news186829 = ജന്മഭൂമി|date = മാർച്ച് 27, 2014|accessdate = മാർച്ച് 27, 2014|language = മലയാളം}}</ref>. [[ന്യൂസ്‌പേപ്പർ ബോയ്]] എന്ന സിനിമയ്ക്കു മൂന്നു നിർമ്മാതാക്കൾ ഉണ്ടായിരുന്നു. അതിലൊരാൾ രാമദാസ് തന്നെ ആയിരുന്നു. 1954-ൽ തിരുവനന്തപുരം എം. ജി. കോളേജിൽ പഠിക്കുമ്പോൾ എസ്. പരമേശ്വരൻ, എൻ. സുബ്രഹ്മണ്യൻ എന്നിവരോടു ചേർന്നാണീ സിനിമ രൂപം കൊണ്ടത്. 1.75 ലക്ഷം രൂപ മുടക്കി മൂന്നുപേരും ചേർന്നു നിർമ്മിച്ച് 1955 മേയ് 15-നു തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു.
[[പ്രമാണം:Still From Newspapper Boy by P.Ramadas.jpg|thumb|ന്യൂസ് പേപ്പർ ബോയിൽ നിന്നും ഒരു രംഗം]]
 
[[പഥേർ പാഞ്ചാലി|പാഥേർ പഞ്ചലിക്കുംപാഞ്ചാലിക്കും]] മുൻപാണു അത്തരത്തിൽ തന്നെയുള്ള ഒരു സിനിമ രാംദാസ് ഒരുക്കിയത്. ഈ രണ്ടു ചിത്രങ്ങൾക്കും പൊതുവായി ഉള്ള ചില കാര്യങ്ങൾ, ഇവ രണ്ടിലും ലൊക്കഷൻ വച്ചാണു ചിത്രമെടുത്തിരുന്നത്. ഇവയിലെ നടന്മാർ സാധാരണക്കാക്കാരുമായിരുന്നു. അതുപോലെ തന്നെ രണ്ടിന്റെയും പ്രമേയം ലോകത്തെപ്പറ്റിയുള്ള ഒരു കുഞ്ഞിന്റെ കാഴ്ചപ്പാടാണ്. രാംദാസും സത്യജിത് രായിയുംറായിയും ആദ്യമെടുത്ത പടങ്ങളായിരുന്നു ഇവ. പുതുയാഥാർഥ്യവാദത്തിൽ വിശ്വസിച്ചിരുന്നയാളായിരുന്നു അദ്ദേഹം<ref>{{cite news|title = Realism delivered on silver screen| url = http://www.mgrtv.com/realism-delivered-silver-screen.html = എം.ജി.ആർ.ടിവി|date = മാർച്ച് 28, 2014|accessdate = മാർച്ച് 28, 2014|language = മലയാളം}}</ref>.
 
==നിറമാല==
"https://ml.wikipedia.org/wiki/പി._രാമദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്