"എം.എൻ. നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
 
== ജീവിതരേഖ ==
1919 മാർച്ച് 7-ന് [[കണ്ണൂർ|കണ്ണൂരിൽ]] ചെറുകുന്ന്‌ കേളുനമ്പ്യാരുടെയും കല്ല്യാണിയമ്മയുടെയും മകനായി എം.എൻ. നമ്പ്യാർ ജനിച്ചു.<ref name="redd">{{cite news |title = Veteran Tamil film villian M N Nambiar dead|url = http://in.rediff.com/movies/2008/nov/19tamil-villain-nambiar-dead.htm|publisher =Rediff|accessdate =നവംബർ 19, 2008|language =ഇംഗ്ലീഷ്}}</ref><ref name="matdd">{{cite news |title = എം.എൻ. നമ്പ്യാർ അന്തരിച്ചു|url = http://mathrubhumi.com/php/newsFrm.php?news_id=1265358&n_type=HO&category_id=4&Farc=&previous=Y|publisher =[[മാതൃഭൂമി]]|accessdate =നവംബർ 20, 2008|language =മലയാളം}}</ref> ഏഴാം ക്ളാസ്സിൽ പഠിക്കുമ്പോൾ, നവാബ് രാജമാണിക്യത്തിന്റെ നാടകക്കമ്പനിയിൽ ചേർന്ന ഇദ്ദേഹം, പിന്നീട് [[കോയമ്പത്തൂർ|കോയമ്പത്തൂരിലെ]] ജൂപ്പിറ്റർ നാടകക്കമ്പനിയിലെ നടനായി. ഈ കമ്പനിയുടെ 'ഭക്തരാമദാസ്' എന്ന നാടകം സിനിമയാക്കിയപ്പോൾ അതിൽ ചെറിയ വേഷത്തിൽ അഭിനയിച്ചു. 1946 വരെ സ്റ്റേജ് നടനായി തുടർന്നു. 1938-ൽ പുറത്തിറങ്ങിയ 'ബൻപസാഗര'യാണ് ആദ്യചിത്രം.
 
അഭിനയിച്ച ചലച്ചിത്രങ്ങളിൽ ഭൂരിഭാഗവും [[തമിഴ്]] ആണ്. 1935-ൽ [[ബോളിവുഡ്|ഹിന്ദിയിലും]] തമിഴിലും ഇറങ്ങിയ ''ഭക്ത രാമദാസ്'' ആണ് ആദ്യചലച്ചിത്രം.<ref name="oned">{{cite news |title = M.N. Nambiar, the Legend passed away!|url = http://entertainment.oneindia.in/tamil/exclusive/2008/m-n-nambiar-died-191108.html|publisher =OneIndia|accessdate =നവംബർ 19, 2008|language =ഇംഗ്ലീഷ്}}</ref> ആറ് ദശകത്തോളം ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന് നമ്പ്യാർ പ്രമുഖ തമിഴ് ചലച്ചിത്രനടന്മാരായ [[എം.ജി. രാമചന്ദ്രൻ]], [[ശിവാജി ഗണേശൻ]], [[ജെമിനി ഗണേശൻ]], [[രജനികാന്ത്]], [[കമലഹാസൻ]] തുടങ്ങിയവരോടൊപ്പമെല്ലാം അഭിനയിച്ചു.<ref name="redd" /> 1950-ൽ പുറത്തിറങ്ങിയ എം.ജി.ആർ. ചിത്രമായ ''മന്ത്രികുമാരി''യാണ് നമ്പ്യാരുടെ ജീവിതത്തിൽ വഴിത്തിരിവായത്.<ref name="matdd" /> തമിഴ്, തെലുഗു, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലായി 350-ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. 'വേലൈക്കാരൻ', 'കാട്', 'മക്കളെ പെറ്റ മഹരാശി', 'കർപ്പൂരക്കരശി' തുടങ്ങിയ ഇദ്ദേഹത്തിന്റെചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ദിഗംബര സ്വാമികൾ', 'എൻ തങ്കൈ', 'കല്യാണി' എന്നീ ചിത്രങ്ങളിൽ നായക കഥാപാത്രത്തെയാണവതരിപ്പിച്ചത്. 1952-ൽ പുറത്തിറങ്ങിയ ജംഗിൾ ആണ് ഇദ്ദേഹത്തിന്റെ ഏക ഇംഗ്ലീഷ് സിനിമ. അവസാനമായി അഭിനയിച്ചത് സ്വദേശി (2006) എന്ന തമിഴ് ചിത്രത്തിലാണ്.
"https://ml.wikipedia.org/wiki/എം.എൻ._നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്