"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ചേർത്തിരിക്കുന്നു
ഭരണപ്രദേശത്തിന്റെ വ്യാപ്തി
വരി 94:
[[File:Kanaganahalli Asoka with inscription.jpg|thumb|upright|അശോകൻ തന്റെ രാജ്ഞിമാരോടൊത്ത്, [[സന്നതി]] ([[കണഗനഹള്ളി|കണഗനഹള്ളി സ്തൂപം]]), സി.ഇ ഒന്നാം ശതകത്തിനും മൂന്നാം ശതകത്തിനുമിടയിൽ. "റായോ അശോകോ" ('''{{script|Brah|𑀭𑀸𑀬 𑀅𑀲𑁄𑀓𑁄}}''', "അശോക രാജാവ്") എന്നു [[ബ്രാഹ്മി ലിപി|ബ്രാഹ്മി ലിപിയിൽ]] കൊത്തിവച്ചിരിക്കുന്നു.<ref name="auto8">{{cite book |last1=Thapar |first1=Romila |title=Aśoka and the Decline of the Mauryas |date=2012 |publisher=Oxford University Press |isbn=9780199088683 |page=27 |url=https://books.google.com/books?id=NoAyDwAAQBAJ&pg=PT27 |language=en}}</ref><ref>{{cite book |last1=Singh |first1=Upinder |title=A History of Ancient and Early Medieval India: From the Stone Age to the 12th Century |date=2008 |publisher=Pearson Education India |isbn=9788131711200 |page=333 |url=https://books.google.com/books?id=H3lUIIYxWkEC&pg=PA333 |language=en}}</ref><ref name="auto8"/><ref>{{cite book |last1=Alcock |first1=Susan E. |last2=Alcock |first2=John H. D'Arms Collegiate Professor of Classical Archaeology and Classics and Arthur F. Thurnau Professor Susan E. |last3=D'Altroy |first3=Terence N. |last4=Morrison |first4=Kathleen D. |last5=Sinopoli |first5=Carla M. |title=Empires: Perspectives from Archaeology and History |date=2001 |publisher=Cambridge University Press |isbn=9780521770200 |page=176 |url=https://books.google.com/books?id=MBuPx1rdGYIC&pg=PA176 |language=en}}</ref>]]
ശതവാഹനസാമ്രാജ്യം പ്രധാനമായും [[ഡെക്കാൺ പീഠഭൂമി|ഡെക്കാൺ പീഠഭൂമിയുടെ]] വടക്കൻഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. എന്നിരുന്നാലും പലപ്പോഴും സാമ്രാജ്യത്തിന്റെ വ്യാപ്തി ഇന്നത്തെ ഗുജറാത്ത്, കർണാടകം, മധ്യപ്രദേശ് വരെയും വ്യാപിച്ചിരുന്നു. ഗൗതമിപുത്ര ശതകർണിയുടെ അമ്മ ഗൗതമി ബാലശ്രീ തന്റെ നാസിക് പ്രശസ്തി ലിഖിതത്തിൽ, മകൻ ഗൗതമിപുത്ര ശതകർണി വടക്ക് [[ഗുജറാത്ത്]] മുതൽ തെക്ക് [[കർണാടക]] വരെയുള്ള ദേശങ്ങൾക്ക് അധിപനായിരുന്നു എന്നു പ്രസ്താവിക്കുന്നു. എന്നാൽ ഈ പ്രദേശങ്ങൾ ഗൗതമിപുത്രയുടെ യഥാർത്ഥമായ നിയന്ത്രണത്തിലായിരുന്നുവെന്നോ എന്നു വ്യക്തമല്ല.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |pages=170|publisher=Cambridge University Press |year=2001 |chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref> മാത്രമല്ല, അദ്ദേഹത്തിന്റെ അധികാരമണ്ഡലം ലിഖിതത്തിൽ പരാമർശിക്കപ്പെട്ട ഈ അതിർത്തികൾക്കുള്ളിൽത്തന്നെ തുടർച്ചയായുള്ള പ്രദേശങ്ങളായിരുന്നില്ല. വ്യത്യസ്തരായ പല ഗോത്രവർഗ്ഗക്കാരുടേയും കീഴിലായിരുന്നു ഈ അധികാരമണ്ഡലത്തിലെ പല പ്രദേശങ്ങളും.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |pages=439|publisher=Cambridge University Press |year=2001 |chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
ശതവാഹനസാമ്രാജ്യത്തിന്റെ തലസ്ഥാനം പലപ്പോഴും മാറിക്കൊണ്ടിരുന്നു. നാസിക് ലിഖിതം ഗൗതമിപുത്ര ശതകർണിയെ വിശേഷിപ്പിക്കുന്നത് ബെനകാടകയുടെ അധിപൻ എന്നാണ്. ഇതു ആധാരമാക്കി ബെനകാടകയായിരുന്നു ഗൗതമിപുത്ര ശതകർണിയുടെ തലസ്ഥാനം എന്നു ഗണിക്കുന്നു. [[ടോളമി]] [[പൈത്താൻ|പ്രതിസ്ഥാനമാണ്]] പുലമാവിയുടെ തലസ്ഥാനമെന്നു പ്രസ്താവിക്കുന്നു.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=170|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref> മറ്റു സമയങ്ങളിൽ [[ധരണീകോട|ധരണീകോടയും]] [[ജുന്നാർ|ജുന്നാറും]] ശതവാഹനസാമ്രാജ്യങ്ങളായിരിന്നിട്ടുണ്ട്.<ref>{{citation |last=Kosambi|first=Damodar Dharmanand|title=Introduction to the study of India history|publisher=Popular Prakashan |location=Mumbai|year=1956|edition=second 1975|pages=243, 244|chapter=Satavahana Origins|isbn=978-81-7154-038-9}}</ref> [[എം.കെ. ധവാലികാർ|എം.കെ. ധവാലികറിന്റെ]] അഭിപ്രായത്തിൽ ശതവാഹനരുടെ ആദ്യകാലതലസ്ഥാനം ജുന്നാറായിരുന്നു. എന്നാൽ [[കുശാനസാമ്രാജ്യം|കുശാനന്മാരുടേയും]] [[പടിഞ്ഞാറൻ സത്രപർ|പടിഞ്ഞാറൻ സത്രപരുടേയും]] ആക്രമണങ്ങളെത്തുടർന്നു അവർ തലസ്ഥാനം പ്രതിസ്ഥാനത്തിലേക്കു മാറ്റുകയാണുണ്ടായത്.<ref>{{Cite book |title=Satavahana Art |author=M. K. Dhavalikar |publisher=Sharada |year=2004 |isbn=978-81-88934-04-1 |location=Delhi |pages=22 }}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്