"കണ്ണംപറമ്പ് ശ്മശാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രമാണം ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
പ്രമാണം ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 2:
 
== ചരിത്രം ==
[[പ്രമാണം:ചരിത്രഫലകം.jpg|പകരം=കണ്ണംപറമ്പ്|ലഘുചിത്രം|കണ്ണംപറമ്പ് ശ്‍മശാനം ചരിത്രഫലകം ]]1858 ൽ ഏപ്രിൽ 4നാണ് കോഴിക്കോട് നഗരത്തിലും പരിസരത്തുമുള്ള മുസ്ലിംകളുടെ മൃതദേഹം മറവുചെയ്യുന്നതിനായി ഭൂമികണ്ടെത്താൻ ബ്രിട്ടീഷ് സർക്കാർ മലബാർ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടത്. അന്ന് നടപ്പുദീനം എന്ന് വിളിച്ചിരുന്ന കോളറയെന്ന മഹാമാരി കോഴിക്കോട് നഗരത്തിൽ ഭീതിപടർത്തിയ കാലമായിരുന്നു. ദിനേന നിരവധി ആളുകൾ മരിച്ചുവിഴുന്ന അവസ്ഥ. മരിച്ചവരെ നഗരചുററുപാടിലുള്ള 45ഓളം പള്ളി ശ്മശാനങ്ങളിലായിരുന്നു മറമാടിയിരുന്നത് എന്നാൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് പുറമെ കോളറ വീണ്ടും തലപൊക്കുമെന്ന ഭയത്താൽ കേന്ദ്രീകൃത മുസ്ലിം സ്മശാനഭൂമി കണ്ടെത്താൻ സർക്കാർ മലബാർ മജിസ്ട്രേറ്റായിരുന്ന റോബിൻസണിന് നിർദ്ദേശം നൽകി. കാര്യങ്ങൾ വ്യക്തമായി പഠിച്ച റോബിൻസൺ തയ്യാറാക്കിയ റിപ്പോർട്ടിലെ പ്രസക്തഭാഗം ഇങ്ങനെയായിരുന്നു. മാപ്പിള ടൗണിൽ കോളറ അതിരൂക്ഷമാണ്. നഗരത്തിൽ മരിച്ചവരിൽ ഏറെപേരും മാപ്പിളമാർ തന്നെയാണ്. ഇതിനുള്ള കാരണം അടുത്തടുത്തുള്ള താമസവും വൃത്തിയില്ലായ്മയുമാണ്. മറ്റൊരു കാരണം നഗരത്തിലെ പള്ളികളിൽ അടുത്തടുത്ത് മൃതദേഹം അടക്കം ചെയ്യുന്നതുമാണ്. അതിനാൽ ഈ നടപടി ഉടനെ അവസാനിപ്പിക്കേണ്ടതാണ്. അതിനാൽ മാപ്പിളമാരെ മുഷിപ്പിക്കാതെ സർക്കാർ ചെലവിൽ ശ്മശാനത്തിന് ഭൂമി കണ്ടെത്തി ചുറ്റുമതിൽ കെട്ടുക എന്നതാണ്. തുടർന്ന് ഭൂമി കണ്ടെത്തുകയും 16.07.1859 ന് കണ്ണംപറമ്പിൽ ഭൂമി കണ്ടെത്തുകയും G.O.No.113 (Public) Dated 27.01.1862 ആയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ 5 ഏക്കർ മുക്കാൽ സെന്റ് ഭൂമി സർക്കാർ ഏറ്റെടുത്ത് ചുറ്റുമതിൽ കെട്ടി. ഇതിനിടെ കോളറ നിയന്ത്രണവിധേയമായതോടെ നഗരത്തിൽ നിന്നെത്തുന്ന അനാഥ മൃദേഹങ്ങൾ മാത്രമായിരുന്നു ഇവിടെ വർഷങ്ങളോളം മറവു ചെയ്തിരുന്നത്. ശേഷം ഭൂമി ഖാദി ഉൾപ്പെടെയുള്ള കമ്മിറ്റിക്ക് കളക്ടർ കൈമാറി. <ref>[ http://www.sirajlive.com/2020/04/19/416030.html]. സിറാജ് ലൈവ് വെബ് സൈറ്റ്.</ref>
 
32 വർഷങ്ങൾക്ക് ശേഷം 1890-91 ൽ കോളറ വീണ്ടും തിരിച്ചെത്തുകയും മൂന്ന് മാസത്തിനിടെ 861 മുസ്ലിംകൾ മരണപ്പെട്ടപ്പോഴും മുസ്ലികൾക്കുള്ള പൊതുശ്മശാനത്തെക്കുറിച്ചുള്ള ചർച ഉയർന്നു. കളക്ടർ വിളിച്ചു ചേർത്ത മലബാറിലെ പ്രമാണിമാരുടെ യോഗത്തിൽ പൊതുശ്മശാനം എന്ന ആശയത്തെ എല്ലാവരും ഏകകണ്ഠമായി അംഗീകരിച്ചെങ്കിലും കണ്ണംപറമ്പിൽ പൊതുശ്മശാനം എന്നതിനെ അംഗീകരിക്കാൻ അവർ തയ്യാറായില്ല. നഗരത്തിലെ വിവിധഭാഗങ്ങളിൽ സ്ഥാലം കണ്ടെത്താനുള്ള ശ്രമം നടത്തി. ബേപ്പുർ റോഡിലെ ടോൾ ഗേറ്റിന് സമീപം സ്ഥലം കണ്ടെത്തിയെങ്കിലും ദൂരക്കൂടുതൽ കാരണം അത് നിരസിക്കപ്പെട്ടു. പിന്നീട് പള്ളിപ്പറമ്പ്, മിതപ്പറമ്പ് എന്നീ സ്ഥലങ്ങളിൽ സ്ഥലം കണ്ടെത്തിയെങ്കിലും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ അതും സ്വീകാര്യമായില്ല. അവസാനം കണ്ണംപറമ്പിലെ ഭൂമി മതിയെന്ന തീരുമാനത്തിലെത്തി. അപ്പോഴേക്കും 10 വർഷം പിന്നിട്ടിരുന്നു. 1900 ൽ കണ്ണംപറമ്പ് മുസ്ലിംകളുടെ മൃതദേഹം മറവുചെയ്യാൻ നിർബന്ധമായും ഉപയോഗിക്കണം എന്ന വിജ്ഞാപനം ഇറങ്ങി. <ref>[ http://www.sirajlive.com/2020/04/19/416030.html]. സിറാജ് ലൈവ് വെബ് സൈറ്റ്.</ref>
"https://ml.wikipedia.org/wiki/കണ്ണംപറമ്പ്_ശ്മശാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്