"ന്യൂട്ടന്റെ ചലനനിയമങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
| accessdate = December 23, 2010 | time = 0:00–6:53 | ref =lewin1
}}</ref> ]]
ഒരു അസന്തുലിതമായ ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർ രേഖയിലുള്ള സമാന ചലനത്തിലോ തുടരുന്നതാണുതുടരുന്നതാണ്. (വസ്തുവിന്റെ ഈ മൗലികഗുണധർമ്മത്തെ [[ജഡത്വം]] എന്നുപറയുന്നു.നിശ്ചലാവസ്ഥയിലുള്ള വസ്തുവിന്റെ ജഡത്വമാണ് അതിന്റെ [[ദ്രവ്യമാനം]]. ഏകസമാന ചലനാവസ്ഥയിലുള്ള വസ്തുവിന്റെ ജഡത്വമാണ് [[സംവേഗം]]. ഒരു വസ്തുവിന്റെ നിശ്ചലാവസ്ഥയോ ഏകസമാന ചലനാവസ്ഥയോ മാറ്റാനാവശ്യമായതാണ് [[ബലം]]. ഈ നിയമപ്രകാരം ഒരു വസ്തുവിൽ അനുഭവപ്പെടുന്ന പരിണതബലം പൂജ്യമായാൽ അതിന്റെ [[പ്രവേഗം]] സ്ഥിരമായിരിക്കും.)
 
ന്യൂട്ടന്റെ ഒന്നാം ചലനനിയമത്തിന് രണ്ട് ഭാഗങ്ങളുണ്ട്. അതിന്റെ ആദ്യഭാഗം ജഡത്വത്തെപ്പറ്റിയുള്ള നിർവചനവും രണ്ടാമത്തെ ഭാഗം ബലത്തിനെ സംബന്ധിച്ചുലള്ളസംബന്ധിച്ചുള്ള നിർവചനവും തരുന്നു. ഒന്നാം ഭാഗത്തതിൽ നിന്നും നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തു അസന്തുലിതമായ ഒരു ബാഹ്യബലം അതിൻമേൽ പ്രവർത്തിക്കാതിരുന്നാൽ അതേ അവസ്ഥയിൽത്തന്നെ തുടർന്നുകൊണ്ടിരിക്കും എന്ന് കിട്ടുന്നു. ഉദാഹരണത്തിന് മേശപ്പുറത്തിരിക്കുന്ന ഒരു പുസ്തകത്തിന്റെ കാര്യം പരിഗണിക്കാം. ആരെങ്കിലും അത് മാറ്റിവെക്കുന്നില്ലെങ്കിൽ അത് അവിടെത്തന്നെ ഇരിക്കുമെന്ന് നമ്മുടെ അനുഭവത്തിൽകൂടി നമുക്ക് അറിവുള്ളതാണല്ലോ. ബുക്കിന്മൽ പ്രവർത്തിക്കുന്ന രണ്ടു ബലങ്ങളുണ്ട്. ഒന്ന് ഭൂമിയുടെ താഴോട്ടുള്ള ആകർഷണവും മറ്റേത് മേശയുടെ മുകളിലേക്കുള്ള തള്ളലുമാണ്. ഇവ രണ്ടും ഒരേ വസ്തൂവിൽത്തന്നെവസ്തുവിൽത്തന്നെ പ്രവർത്തിക്കുന്നവയും എന്നാൽ വിപരീതദിശയിലുള്ളവയുമായ തുല്യബലങ്ങളാണ്. അതിനാൽ അവ പരസ്പരം തുലനം ചെയ്യുന്നു. ഇത്തരം ബലങ്ങളെ സന്തുലിത ബലങ്ങൾ എന്നു പറയും. അവയ്ക്ക് ഒരു വസ്തുവിൽ ചലനമുളവാക്കാൻ സാധ്യമല്ല. ഇക്കാരണത്താൽ ബുക്കിന്മേൽ ഒരു അസന്തുലിത ബലം പ്രവർത്തിക്കുന്നില്ല. അതുകൊണ്ട് പുസ്തകം നിശ്ചലമായിത്തന്നെ ഇരിക്കുന്നു. അതായത് പുസ്തകത്തിന് അതിന്റെ സ്ഥിതി തുടർന്നുകൊണ്ട് പോവാനുള്ള പ്രവണതയാണ്. ഇനി പുസ്തകത്തിന്മേൽ ഒരു തിരശ്ചീനബലം പ്രയോഗിക്കുക. അതു നീങ്ങാൻ തുടങ്ങുന്നു. ഇതിൽനിന്നും ചലനം സാധ്യമാക്കുന്നതിന് ഏതെങ്കിലും ഒരസന്തുലിതബലം വസ്തുവിന്മേൽ പ്രയോഗിക്കണം എന്ന് വ്യക്തമാവുന്നു.
 
ഒരു കാറിനുള്ളിൽ ഒരാൾ ഇരിക്കുന്നതായി കണക്കാക്കുക. അയാൾ കാറിനെ തള്ളുന്നുവെന്നിരിക്കട്ടെ. കാർ നീങ്ങുകയില്ല. കാരണം അവിടെ പ്രയോഗിക്കുന്ന തള്ളൽ ബലം ബാഹ്യമല്ല,ആന്തരികമാണ്. അയാൾ വെളിയിലിറങ്ങിനിന്നു കൊണ്ടാണ് കാർ തള്ളുന്നതെങ്കിൽ കാർ ചലിക്കും. ഈ സന്ദർഭത്തിൽ പ്രയോഗിക്കപ്പെട്ടത് ബാഹ്യബലമാണ്. അതിനാൽ ബാഹ്യബലത്തിനു മാത്രമേ ചലനം ഉണ്ടാക്കാൻ കഴിയുകയുള്ളു എന്ന് തെളിയുന്നു.<br />
1,469

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3347025" എന്ന താളിൽനിന്ന് ശേഖരിച്ചത്