"കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44:
}}
 
'''കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം''', (സിയാൽ) ഇന്ത്യയിലെ [[പൊതുമേഖല]]-[[സ്വകാര്യമേഖല]] പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ [[വിമാനത്താവളം]]. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ [[സോളാർ പാനൽ|സോളാർ]] വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. <!--1300 ഏക്കർ വിസ്തീർണത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ വിമാനത്താവളത്തിന്റെ [[റൺ‌വേ]], നീളത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ നാലാമതാണു. --> മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്.{{തെളിവ്}} അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായും ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകൾക്കായും പ്രത്യേകം ടെർമിനലുകളുണ്ട്. 12,000 പേർ ജോലി ചെയ്യുന്ന വലിയ ഒരു തൊഴിൽ ദാതാവും എന്ന നിലയിലും വിമാനതാവളം എത്തി.
== ചരിത്രം ==
 
1991-ൽ കൊച്ചി നാവിക താവളത്തിലെ വിമാനതാവളം നവീകരിക്കാനായി കേന്ദ്ര സർക്കാർ വിളിച്ചുകൂട്ടിയ യോഗത്തിൽ, അത്തരം പദ്ധതികളോട് നാവിക സേന അനുകൂലമായി പ്രതികരികാതിരുന്നപ്പോൾ കൊച്ചിയിൽ പുതിയ വിമാനതാവളം എന്ന ആശയം ഉടലെടുത്തു. അന്നത്തെ എറണാകുളം ജില്ലാ കളക്റ്റർ വി.ജെ. കുര്യൻ സർക്കാരിന് മുൻപിൽ സമർപ്പിച്ച പദ്ധതിക്ക് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ അനുകൂലമായി പ്രതികരിച്ചതോടെ പുതിയ എയർപോർട്ടിന് തുടക്കമായി. 1993-ൽ ഒരു സൊസൈറ്റിയായി റജിസ്റ്റർ ചെയ്ത് പ്രാരംഭ പ്രവർത്തനം തുടങ്ങി. 1994 മാർച്ച് 30-ന് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ‘കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്" എന്ന പേരിൽ ഒരു കമ്പനിയായി റജിസ്റ്റർ ചെയ്ത് അഞ്ചുവർഷം കൊണ്ട് വിമാനത്താവളം പണി കഴിപ്പിച്ചു. 1999 മേയ് 25-ന് വിമാനത്താവളം ഉദ്ഘാടനം ചെയ്തു.
 
സർക്കാർ 1,300 ഏക്കറോളം സ്ഥലം ഏറ്റെടുക്കുകയും വീട് നഷ്ടപ്പെട്ട 822 വരെ പുനരധിവസിപ്പിക്കുകയും ചെയ്തു. സ്ഥലം ഇല്ലാത്തവർക്ക് ആറ് സെന്റ് വീതം സ്ഥലവും നൽകിയിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതുമൂലം വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കായി കുറെ ജോലികളും എയർപോർട്ട് ടാക്സി പെർമിറ്റും നൽകയും ചെയ്തു. <ref> https://www.mathrubhumi.com/features/infrastructure/cochin-international-airport-cial-celebrates-25th-anniversary-nedumbassery-1.3780475 <ref>
 
 
== എത്തിച്ചേരാനുള്ള വഴി ==
[[കൊച്ചി]] പട്ടണത്തിൽനിന്ന് 25 കിലോമീറ്ററും, [[ആലുവ]]യിൽനിന്ന് 12 കിലോമീറ്ററും വടക്കായും [[അങ്കമാലി]] 5 കിലോമീറ്ററും [[തൃശ്ശൂർ|തൃശ്ശൂരിൽനിന്ന്]] 52 കിലോമീറ്ററും തെക്കായും ഈ വിമാനത്താവളം നിലകൊള്ളുന്നു. [[ദേശീയപാത 544]], [[എം.സി. റോഡ്]] എന്നീ റോഡുകളും, എറണാകുളം-ഷൊർണ്ണൂർ തീവണ്ടിപ്പാതയും വിമാനത്താവളത്തിനു സമീപത്തുകൂടി കടന്നുപോകുന്നു. അങ്കമാലിയും ആലുവയും ആണ് അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ.