"യൂറോപ്യൻ യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
trivia നീക്കം ചെയ്തു
വരി 206:
[[പ്രമാണം:Flag_of_Europe.svg|ലഘുചിത്രം|200px|വലത്ത്‌|യൂറോപ്യൻ യൂണിയൻറെ പതാക.]]
 
യൂറോപ്യൻ വൻ‌കരയിലെ 2827 രാജ്യങ്ങൾ ചേർന്നുള്ള സംഘരാഷ്ട്രമാണ് '''യൂറോപ്യൻ യൂണിയൻ'''. 1992ലെ [[മാസ്ട്രീച്ച് ഉടമ്പടി|മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ്]] ഈ ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവിൽ വന്നത്. ഏകീകൃത യൂറോപ്പിനായി 1951 മുതലുള്ള ശ്രമങ്ങളുടെയും പൊതുവേദികളുടെയും ഫലമാണ് യൂറോപ്യൻ യൂണിയന്റെ പിറവി. [[യൂറോപ്|യൂറോപ്യൻ വൻ‌കരയിലെ]] ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ശക്തിയാണ് ഈ സംഘരാഷ്ട്രം.
 
ഏകീകൃത കമ്പോളം, പൊതുനാണയം, പൊതു കാർഷിക നയം, പൊതുവ്യാപാരനയം, പൊതുമത്സ്യബന്ധന നയം എന്നിവയാണ് യൂണിയന്റെ സവിശേഷതകൾ. പൊതുപൗരത്വം പോലുള്ള നയങ്ങൾ അടുത്ത ഘട്ടത്തിൽ നടപ്പാക്കുമെന്നു കരുതപ്പെടുന്നു. ഇപ്പോൾതന്നെ അംഗരാഷ്ട്രങ്ങളിലെ പൗരന്മാർക്ക് യൂണിയനിലെവിടെയും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്.
വരി 468:
2013 ജൂലൈ ഒന്നാം തിയതി [[ക്രൊയേഷ്യ]] യൂറോപ്യൻ യൂണിയൻ അംഗത്വം നേടിയതോടെ യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങളുടെ എണ്ണം 28 ആയി ഉയർന്നു.
 
എന്നാൽ കുറച്ചു കാലം കൊണ്ട് ബ്രിട്ടൻ ജനത ഇതിൽ നിന്ന് പിന്മാറണം എന്ന ആവശ്യം ഉയർന്നപ്പോൾ ,ബ്രിട്ടൻ അവിടെ വോട്ടെടുപ്പ് നടത്തി , 1,269,501 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബ്രിട്ടീഷ് ജനത ചരിത്രപരമായ ഈ തീരുമാനമെടുത്തത്. ഇതിനായി നടത്തിയ ഹിതപരിശോധനയിൽ 52 ശതമാനം വോട്ടർമാർ (17,410,742)(17,410,742) പിന്മാറാനുള്ള തീരുമാനത്തെ അനുകൂലിച്ചു. യൂണിയനിൽ നിലനിൽക്കണമെന്ന് അഭിപ്രായപ്പെട്ടത് 48 ശതമാനം (16,141241) വോട്ടർമാരാണ്.യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകണമെന്ന് ബ്രിട്ടീഷ് ജനത വിധിയെഴുതിയതോടെ പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജി പ്രഖ്യാപിച്ചു.തുടർന്ന് വന്ന തെരേസ മേയും ബ്രക്സിറ്റിൽ അടിപതറുന്ന കാഴ്ചയാണ് കണ്ടത് , യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകണമെന്ന മുദ്രാവാക്യവുമായി അവസാനം വന്ന   ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകണമെന്ന നിലപാടിൽ ഉറച്ചുനിൽകുകയായിരുന്നു.   
 
ജനുവരി 31 രാത്രി 11 മണി ആയപ്പോൾ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാതാ യിരിക്കുകയാണ്.
 
എന്തുകൊണ്ട് 11 മണി
 
യൂറോപ്യൻ യൂണിയൻ ആസ്ഥാനമായ ബ്രസൽസിൽ അർധരാത്രി 12 മണിയാകുമ്പോഴാണ് ബ്രെക്സിറ്റ് നടപ്പാവുക. ബ്രിട്ടനിൽ അപ്പോൾ 11 മണി ആയിരിക്കും (ഇന്ത്യയിൽ ഫെബ്രുവരി 1 പുലർച്ചെ 4.30).
 
ബ്രസൽസിൽ എന്തു സംഭവിക്കും?
 
∙ യൂറോപ്യൻ പാർലമെന്റിൽ ബ്രിട്ടനിൽനിന്നുള്ള 73 എംപിമാർ ഇതോടെ എംപിമാരല്ലാതാകും.
 
∙ യൂറോപ്യൻ പാർലമെന്റിനു മുന്നിലെ ബ്രിട്ടിഷ് പതാക ഒഴിവാക്കും. ഈ പതാക മ്യൂസിയത്തിലേക്കു മാറ്റും.
 
ബ്രിട്ടനിൽ എന്തു സംഭവിക്കും?
 
∙ മെറൂൺ/കാപ്പി നിറത്തിലുള്ള നിലവിലെ പാസ്പോർട്ടിനു പകരം പഴയ കടുംനീല നിറത്തിലുള്ള ബ്രിട്ടിഷ് പാസ്പോർട്ട് തിരിച്ചുവരും.
 
∙ ബ്രെക്സിറ്റ് സ്മൃതി നാണയങ്ങൾ പുറത്തിറക്കും.
 
നിത്യജീവിതം
 
∙ ബ്രിട്ടിഷ് പൗരന്മാർ മറ്റു യൂറോപ്യൻ രാജ്യങ്ങളിലെത്തുമ്പോൾ പാസ്പോർട്ട്/കസ്റ്റംസ് പരിശോധനകളിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പരിഗണന തുടരും.
 
∙ ഡ്രൈവിങ് ലൈസൻസിനും മറ്റും പരസ്പരമുള്ള അംഗീകാരം തുടരും
 
∙ മറ്റു യൂറോപ്യൻ രാജ്യങ്ങളിലെ ബ്രിട്ടിഷ് പൗരന്മാർക്ക് പെൻഷനും മറ്റും തുടരും.
 
∙ വ്യാപാരവും മറ്റും നിലവിൽ മാറ്റമില്ലാതെ തുടരും.
 
ഇനി, ഡിസംബർ 31
 
∙ വിടുതൽ നടപടികൾ പൂർണമാക്കാനുള്ള കാലാവധി 11 മാസം. 2020 ഡിസംബർ 31ന് ബ്രിട്ടൻ പൂർണാർഥത്തിൽ യൂറോപ്യൻ യൂണിയനു പുറത്താകും. യാത്ര, വ്യാപാരം, താമസം, വീസ തുടങ്ങിയ വിവിധ മേഖലകളിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ബ്രിട്ടനും തമ്മിലുള്ള കരാറുകൾ ഇതിനകം നിലവിൽ വരണം.
 
28–1
 
യൂറോപ്യൻ യൂണിയൻ ഇനി 27 രാജ്യങ്ങൾ. ജർമനി, ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ, ഓസ്ട്രിയ, ബൽജിയം, ബൾഗേറിയ, ഡെന്മാർക്ക്, എസ്റ്റോണിയ, ഫിൻലൻഡ്, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, ഹംഗറി, അയർലൻഡ്, സ്വീഡൻ, സ്പെയിൻ, സ്‌ലൊവേനിയ, പോളണ്ട്, നെതർലൻഡ്സ്, മാൾട്ട, ലക്സംബർഗ്, ലിത്വാനിയ, ലാത്വിയ, സ്ലൊവാക്യ, റുമാനിയ.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/യൂറോപ്യൻ_യൂണിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്