"കന്യക ടാക്കീസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
| gross =
}}
ദേശീയ ചലച്ചിത്രപുരസ്കാര ജേതാവായ [[കെ ആർ മനോജ്]] 2013 ൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് '''''കന്യകാ ടാക്കീസ്''''' (ഇംഗ്ലീഷ് ശീർഷകം:Virgin Talkies).<ref>{{cite web|url=http://www.thehindu.com/features/metroplus/talking-about-the-talkies/article5268391.ece |title= Kerala’s talkies | publisher = The Hindu|date=2013 മെയ് 23 | accessdate=2016 ജൂൺ 30}}</ref> [[പി.വി. ഷാജികുമാർ|പി.വി. ഷാജികുമാറിന്റെ]] 18+ എന്ന ചെറുകഥയെ അവലംബിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.<ref>{{cite web|url= http://www.manoramaonline.com/movies/new-releases/kanyaka-talkies-new-movie.html |title=കയറാം, കന്യകാ ടാക്കീസിൽ | publisher = Manoramaonline |date=2015 ജൂലൈ10 | accessdate=2016 ജൂൺ 30}}</ref> 2013-ലെ മുംബൈ ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലായിരുന്നു ആദ്യ പ്രദർശനം. തുടർന്ന് 2013 -ലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐ. എഫ്. എഫ്. ഐ, ഗോവ ) ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്‌ഘാടന ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം, കൊൽക്കത്ത, ബംഗളുരു, പുനെ, ന്യൂയോർക്, കൊളോമ്പോ, ലണ്ടൻ, ഹോങ് കോങ് തുടങ്ങി ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചു. ഫോബ്സ് മാഗസിൻ 2014 -ൽ കണ്ടിരിക്കേണ്ട അഞ്ചു ഇന്ത്യൻ സിനിമകളിൽ ഒന്നായി കന്യക ടാക്കീസിനെ തെരഞ്ഞെടുത്തു.<ref>{{cite web|url= http://forbesindia.com/article/special/5-indian-films-to-see-in-2014/36783/1|title= 5 Indian Films to See in 2014| publisher = Forbes India|date=2013 ഡിസംബർ 31 | accessdate=2016 ജൂൺ 30}}</ref> 2014 -ലെ കൊച്ചി മുസിരിസ് ബിനാലെ യുടെ 'ആർട്ടിസ്റ്റ് സിനിമ' വിഭാഗത്തിൽ കന്യക ടാക്കീസും അതിന്റെ ഭാഗമായി പ്രിയരഞ്ജൻലാൽ രചിച്ച "കുളിയും മറ്റു സീനുകളും" എന്ന പ്രതിഷ്ഠാപനവും പദർശിപ്പിക്കപ്പെട്ടു.<ref>{{cite web|url= http://www.newindianexpress.com/cities/kochi/Mollywood-Shower-Scenes-Come-Alive-at-KMB/2015/01/08/article2608703.ece|title= Mollywood Shower Scenes Come Alive at KMB | publisher = The New Indian Express|date=2015 ജനുവരി 08 | accessdate=2016 ജൂൺ 30}}</ref>
==കഥാസാരം ==
ഇരുപതു വർഷത്തോളം പഴക്കമുള്ള കന്യക ടാക്കീസ് മലയോര ഗ്രാമമായ കുയ്യാലിയിൽ പിടിച്ചു നിന്നത് 'പ്രായപൂർത്തി'യായവർക്കുള്ള സിനിമകൾ കാണിച്ചുകൊണ്ട് തന്നെയാണ്.പക്ഷേ ഉടമ യാക്കോബിന്റെ ജീവിതത്തെ അടിക്കടി ദുരന്തങ്ങൾ വേട്ടയാടിയപ്പോൾ അയാൾ ഒരു കടുത്ത തീരുമാനമെടുത്തു - കന്യക ടാക്കീസ് പള്ളിവകയിലേക്ക് എഴുതിക്കൊടുത്ത് നാടുവിടുക.യാക്കോബിന്റെ അപേക്ഷ പ്രകാരം കെട്ടിടവും സ്ഥലവും ഏറ്റെടുത്ത ഇടവക കന്യക ടാക്കീസിനെ ഒരു പള്ളിയായി 'പരിവർത്തി'പ്പിക്കാൻ തീരുമാനമെടുക്കുന്നു -കുയ്യാലിയിലെ ആദ്യത്തെ പള്ളി.പുതിയ പള്ളിയിലേക്ക് ഫാദർ മൈക്കിൾ നിയമിതനാകുന്നു.അവിടേക്ക് ഒരുപാട് അനുവാചകർ കടന്നു വരുന്നു.ഹോംനേഴ്സ് ആയും രതിസിനിമകളിലെ 'എക്സ്ട്രാ' നടിയായും നഗരത്തിൽ 'ഇരട്ട' ജീവിതം നയിക്കുന്ന ആൻസി അവരിൽ ഒരാളാണ്.പുതിയ പള്ളിയിൽ നിയമിതനായ ശേഷം ഫാദർ മൈക്കിൾ അപ്രതീക്ഷിതമായ ചില ശബ്ദങ്ങൾ കേട്ടു തുടങ്ങുന്നു... തുടർന്നുള്ള ദിവസങ്ങളിൽ കുയ്യാലിയിൽ ഉണ്ടാവുന്ന സംഭവങ്ങൾ ഫാദർ മൈക്കിളിന്റെയും യാക്കോബിന്റെയും ആൻസിയുടെയും ജീവിതങ്ങളെ ഒരു ത്രികോണത്തിലെ ബിന്ദുക്കൾ പോലെ പരസ്പരം ബന്ധിപ്പിക്കുന്നു.കൊളോണിയലിസവും മതവും സിനിമയും ഇടനിലക്കാരകുന്ന ഒരിടത്തിലെ മനുഷ്യരുടെ തൃഷ്ണയെ കുറിച്ചാണ് കന്യക ടാക്കീസ്. ശരീരം, തൃഷ്ണ, ആനന്ദം, പാപബോധം എന്നിവ ഇഴചേരുന്ന സാമൂഹ്യ സാംസ്കാരിക അന്തരീക്ഷത്തിന്റെ ആഴങ്ങളിലേക്കാണ് അതിന്റെ യാത്ര.<ref>{{cite web|url= http://www.mathrubhumi.com/movies-music/review/article-1.331598|title= കന്യക ടാക്കീസ്; ഒരു ചലച്ചിത്രപാഠം| publisher = മാതൃഭൂമി |date=2015 ജൂലൈ12 | accessdate=2016 ജൂൺ 30}}</ref> <ref>{{cite web|url=http://www.azhimukham.com/news/6299/kanyaka-talkies-politics-of-sin-movie-review-jose-varghese |title=കന്യക ടാക്കീസ്: പാപത്തിൻറെ രാഷ്ട്രീയം| publisher =അഴിമുഖം |date=2015 ജൂലൈ 20 | accessdate=2016 ജൂൺ 30}}</ref><ref>{{cite web|url=http://vettamonline.com/archives/19485 |title= കവിതപോലെ കന്യകാ ടാക്കീസ് | publisher = വെട്ടം |date=2015 ഓഗസ്റ് 1 | accessdate=2016 ജൂൺ 30}}</ref>
"https://ml.wikipedia.org/wiki/കന്യക_ടാക്കീസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്