"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,608 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
ഭരണപ്രദേശത്തിന്റെ വ്യാപ്തി
(ഭരണപ്രദേശത്തിന്റെ വ്യാപ്തി)
(ഭരണപ്രദേശത്തിന്റെ വ്യാപ്തി)
 
==ഭരണപ്രദേശത്തിന്റെ വ്യാപ്തി==
ശതവാഹനസാമ്രാജ്യം പ്രധാനമായും [[ഡെക്കാൺ പീഠഭൂമി|ഡെക്കാൺ പീഠഭൂമിയുടെ]] വടക്കൻഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. എന്നിരുന്നാലും പലപ്പോഴും സാമ്രാജ്യത്തിന്റെ വ്യാപ്തി ഇന്നത്തെ ഗുജറാത്ത്, കർണാടകം, മധ്യപ്രദേശ് വരെയും വ്യാപിച്ചിരുന്നു. ഗൗതമിപുത്ര ശതകർണിയുടെ അമ്മ ഗൗതമി ബാലശ്രീ തന്റെ നാസിക് പ്രശസ്തി ലിഖിതത്തിൽ, മകൻ ഗൗതമിപുത്ര ശതകർണി വടക്ക് [[ഗുജറാത്ത്]] മുതൽ തെക്ക് [[കർണാടക]] വരെയുള്ള ദേശങ്ങൾക്ക് അധിപനായിരുന്നു എന്നു പ്രസ്താവിക്കുന്നു. എന്നാൽ ഈ പ്രദേശങ്ങൾ ഗൗതമിപുത്രയുടെ യഥാർത്ഥമായ നിയന്ത്രണത്തിലായിരുന്നുവെന്നോ എന്നു വ്യക്തമല്ല.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |pages=170|publisher=Cambridge University Press |year=2001 |chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref> മാത്രമല്ല, അദ്ദേഹത്തിന്റെ അധികാരമണ്ഡലം ലിഖിതത്തിൽ പരാമർശിക്കപ്പെട്ട ഈ അതിർത്തികൾക്കുള്ളിൽത്തന്നെ തുടർച്ചയായുള്ള പ്രദേശങ്ങളായിരുന്നില്ല. വ്യത്യസ്തരായ പല ഗോത്രവർഗ്ഗക്കാരുടേയും കീഴിലായിരുന്നു ഈ അധികാരമണ്ഡലത്തിലെ പല പ്രദേശങ്ങളും.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |pages=439|publisher=Cambridge University Press |year=2001 |chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
== അവലംബം ==
275

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3343753" എന്ന താളിൽനിന്ന് ശേഖരിച്ചത്