"വൽപറാസിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: ഭാഷ പിഴവ് ശെരിയാക്കി
No edit summary
 
വരി 88:
}}
 
[[ചിലി|ചിലിയിലെ]] പ്രധാനപ്പെട്ട ഒരു തുറമുഖ നഗരമാണ് '''വൽപറാസിയോ'''. ചിലിയുടെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന വൽപറാസിയോയെ യുനെസ്കോ ലോകപൈതൃകകേന്ദ്രങ്ങളിലൊന്നായി അംഗീകരിച്ചിട്ടുണ്ട്. ചിലിയൻ പാർലമെന്റിന്റെ ആസ്ഥാനവും ഈ നഗരത്തിലാണ്. 2003 ലാണ് ചിലിയൻ പാർലമെന്റ് വൽപറാസിയോയെ സാംസ്കാരിക തലസ്ഥാനമായി പ്രഖ്യാപിച്ചത്. വലിപ്പത്തിൽ ചിലിയിൽ ആറാം സ്ഥാനം മാത്രമുള്ള വൽപറാസിയോയിൽ 2,63,499 ജനങ്ങൾ (2002 സെൻസസ്) താമസിക്കുന്നു. സാന്തിയാഗോയിൽ 70 കി.മീ. അകലെയാണ് വൽപറാസിയോ. [[പനാമ കനാൽ]] നിർമ്മിക്കുന്നതിനുമുമ്പ് [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്‌ലാന്റിക്കിനും]] [[പസിഫിക് സമുദ്രം|പസിഫിക്കിനു]]മിടയിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽത്താവളം വൽപറാസിയോ തുറമുഖമായിരുന്നു. 'ജുവൻ ഒഫ് ദ പസഫിക്' എന്നാണ് ഇവിടം വിളിക്കപ്പെട്ടത്. [[ലാറ്റിനമേരിക്ക]]യിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ചും [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കൻ]] ഭൂഖണ്ഡത്തിലെ ആദ്യത്തെ അഗ്നിശമനസേനയും ചിലിയിലെ ആദ്യത്തെ പബ്ലിക് ലൈബ്രറിയും ഏറ്റവും പഴയ സ്പാനിഷ് പത്രവും ഉണ്ടായതും വൽപറാസിയോയിലാണ്. 'കടലിന്റെ കാമുകി'യെന്ന് നെറൂത വിശേഷിപ്പിച്ച ഈ തുറമുഖനഗരത്തിൽ ചിലിയൻ സംസ്കാരം തുടിച്ചു നില്ക്കുന്നു. 1536 മുതലുള്ള സ്പാനിഷ് കുടിയേറ്റങ്ങളിൽ നഗരമാകാൻ തുടങ്ങിയ വൽപറാസിയോയുടെ പ്രാചീനത സംരക്ഷിക്കാൻ വൻതോതിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു. അയന്ദേയും പിനോഷെയും ജനിച്ചതും നെറൂതയും നിക്കരാഗ്വൻ കവി റൂബെൻ ദാരിയോയും താമസിച്ചതും ഇവിടെയാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/വൽപറാസിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്