"കെ.ജെ. യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
| website = http://www.yesudas.com
}}
പ്രധാനമായും മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന, ഇന്ത്യയിലെ അതികായനായ ഒരു ചലച്ചിത്ര പിന്നണി ഗായകനാണ് '''കെ.ജെ. യേശുദാസ്‌''' എന്ന '''കട്ടാശേരി ജോസഫ് യേശുദാസ്''' (ജനനം.[[ജനുവരി 10]], 1940, [[ഫോർട്ട് കൊച്ചി]], [[കേരളം]]). അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത്‌ സജീവമായ യേശുദാസ് [[അസാമീസ്]], [[കാശ്മീരി]], [[കൊങ്കണി]] എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, [[കർണ്ണാടക സംഗീതം|കർണ്ണാടക സംഗീത രംഗത്തും]] ഈ ഗായകൻ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌. ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഒരു മതത്തോടും സ്ഥായിയായ അനുഭാവം പുലർത്താത്ത{{തെളിവ്}} അദ്ദേഹത്തെ ചിലവേളകളിൽ ആരാധകർ ദാർശനികനായിപ്പോലും{{തെളിവ്}} കാണുന്നു. ജനപ്രിയ ഗാനങ്ങളാണ്‌ ഏറ്റവുമധികം ആലപിച്ചിട്ടുള്ളതെങ്കിലും യേശുദാസ്‌ ശുദ്ധസംഗീതത്തെ അങ്ങേയറ്റം വിലമതിക്കുകയും അതിന്റെ ഉദാത്ത മേഖലകളെ സ്പർശിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നയാളാണ്‌.
 
മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ (8) നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്
"https://ml.wikipedia.org/wiki/കെ.ജെ._യേശുദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്