"ദ്വിപദ നാമപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q36642 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...
No edit summary
വരി 2:
ജീവികളെ നാമകരണം ചെയ്യുന്ന ഒരു ശാസ്ത്രീയ രീതിയാണ് '''ദ്വിപദ നാമപദ്ധതി''' - '''Binomial nomenclature'''. ജീവശാസ്ത്രത്തിൽ സാർവത്രികമായി ഉപയോഗിക്കുന്ന ഈ നാമകരണ പദ്ധതി [[കാൾ ലിനേയസ്]] എന്ന ശാസ്ത്രകാരനാണ് പ്രയോഗത്തിൽ വരുത്തിയത്. ഇതനുസരിച്ച് ഒരു സസ്യത്തിന്റെയോ ജന്തുവിന്റെയോ പേരിന് രണ്ട് പദങ്ങളുണ്ട്.
 
ഉദാഹരണമായി മാവിന്റെ ശാസ്ത്രനാമം മാഞ്ചി ഫെറ ഇൻഡിക്ക ( Mangifera indica ) എന്നും മനുഷ്യന്റേത് [[ഹോമോ സാപ്പിയൻസ്]] ( Homo sapiens ) എന്നുമാണ്.
==രീതി ==
ജീവലോകത്തെ ജന്തുലോകമെന്നും സസ്യലോകമെന്നും രണ്ടായി വിഭജിച്ചിട്ടും നാമകരണമോ വർഗീകരണമോ സാധ്യമായിരുന്നില്ല. ശാസ്ത്രീയമായ വർഗീകരണത്തിൽ അന്തിമമായ ഘടകം വ്യക്തി(individual)യാണ്. എന്നാൽ തമ്മിൽ സാദൃശ്യമുള്ള ധാരാളം വ്യക്തികൾ ഒരു സമൂഹത്തിൽ കാണപ്പെടുന്നതിനാൽ അവയെ പ്രകൃതിജന്യമായ ഒരു വിഭാഗമായി തിരിച്ചറിയാൻ ആ ചെറിയ വിഭാഗത്തിനെ സ്പീഷീസ് എന്നു നാമകരണം ചെയ്തു. എന്നാൽ ഒരു സ്പീഷീസിനുള്ളിൽ അനുവദനീയമായ രൂപവൈവിധ്യങ്ങളുടെ പരിധിയെ സംബന്ധിച്ച് ശാസ്ത്രകാരന്മാർക്കിടയിൽ ഭിന്നാഭിപ്രായമാണുണ്ടായിരുന്നത്. അതിനാൽ പല സ്പീഷീസിനെ കൂട്ടിച്ചേർത്ത് ഉയർന്ന വിഭാഗമാക്കി ജീനസ് എന്നു നാമകരണം ചെയ്തു. പല ജീനസുകൾ ചേർത്ത് കുടുംബവും കുടുംബങ്ങൾ ചേർത്ത് ഓർഡറും ഓർഡറുകൾ പലതു ചേർത്ത് ക്ലാസ്സും ക്ലാസ്സുകൾ ചേർത്ത് ഫൈലവും ഫൈലങ്ങൾ ചേർത്ത് ലോകങ്ങളും (kingdom) രൂപപ്പെടുത്തി. ജീവലോകത്തെ ജന്തുലോകമെന്നും (Animal kingdom) സസ്യലോകമെന്നും (Plant kingdom) വർഗീകരിച്ചു. സ്പീഷീസിന് പരിസ്ഥിതിക്കനുസരിച്ച് ബാഹ്യമായും ആന്തരികമായും മാറ്റം സംഭവിച്ചപ്പോൾ വ്യക്തികളെ ഇനങ്ങളായി (varieties) തരംതിരിച്ചു. ഈ ക്രമീകരണത്തെ വർഗീകരണമെന്നും (classification) വർഗീകരണത്തെക്കുറിച്ചുള്ള പഠനത്തിന് വർഗീകരണ ശാസ്ത്രമെന്നും (Taxonomy) നിർവചനം നല്കി.
"https://ml.wikipedia.org/wiki/ദ്വിപദ_നാമപദ്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്