"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവാന്തര വിഭാഗങ്ങൾ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎സമുദായ പരിഷ്കരണം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 211:
1914-ൽ മന്നത്ത് പത്മനാഭപിള്ളയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ 'നായർ സമുദായ ഭൃത്യ ജനസംഘം' എന്ന പേരിൽ ഒരു സംഘടന സ്ഥാപിതമായി. നായർ ഉപജാതികളെ ഏകോപിപ്പിച്ച് 'നായർ സമുദായ'മാക്കി മാറ്റാനും അവർക്ക് സാമൂഹിക-സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കാനുമാണ് ഈ സംഘം ഉദ്യമിച്ചതു്. സമുദായത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി പ്രവർത്തനമാരംഭിച്ചു. 1915-ൽ ഇതിന്റെ പേര് നായർ സർവീസ് സൊസൈറ്റി എന്നതാക്കി മാറ്റി. ആളോഹരിയും മക്കത്തായവും സംബന്ധിച്ചുള്ള പ്രചരണജോലികൾ അന്ന് സർവീസ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. 1923-ലെ ഇതു സംബന്ധിച്ച ബിൽ നിയമസഭയിൽ പാസാക്കിയെടുക്കുവാൻ എൻ.എസ്.എസ്സിന്റെ പ്രവർത്തനങ്ങൾ സാഹചര്യമൊരുക്കി. മൂന്നു ദശാബ്ദക്കാലത്തെ പ്രവർത്തനഫലമായി നായർ സമുദായത്തിൽ ആളോഹരി ഭാഗവും മക്കത്തായവും അംഗീകരിക്കപ്പെട്ടു. അനേക നൂറ്റാണ്ടുകാലമായി നിലനിന്ന സാമൂഹ്യാചാരങ്ങളിൽ വമ്പിച്ച പരിവർത്തനമാണ് ഈ കാലയളവിൽ നായർ സമുദായത്തിൽ സംഭവിച്ചത്. [[തിരണ്ടുകുളി]], [[കെട്ടുകല്യാണം]] തുടങ്ങിയ ആചാരങ്ങൾ കാലക്രമേണ നിശ്ശേഷം നിർത്തലാക്കപ്പെട്ടു. മരിച്ചാൽ പതിനഞ്ചു ദിവസത്തെ പുലയും [[പതിനാറാം അടിയന്തരം | പതിനാറാം അടിയന്തരവും]] എന്ന ആചാരത്തിലും മാറ്റങ്ങൾ കൊണ്ടുവന്നു. എൻ.എസ്സ്.എസ്സ്. ആവിഷ്കരിച്ച 'കർമ്മപദ്ധതി' എന്ന നവീകരിച്ച രീതിയിലൂടെ, പല സമുദായങ്ങൾക്കും സമാനമായി ഉദകക്രിയയുടെ ചടങ്ങുകൾ പത്തും പതിനൊന്നും ദിവസങ്ങളായി ചുരുക്കി. എൻ.എസ്.എസ്സിന്റെ പ്രവർത്തനഫലമായി നായന്മാരുടെ ആചാരപരിഷ്കരണങ്ങൾ കേരളത്തിലെമ്പാടും ഒരേ വിധത്തിൽ സാർവത്രികമായിത്തീർന്നു. <ref name="kcas" />
 
* സവർണ്ണ നായർ വിഭാഗക്കാരുടെ സ്ഥാനപ്പേരുകൾ/ഉപനാമങ്ങൾ : വർമ്മ, വർമൻ, രാജാ, തമ്പുരാൻ, തമ്പുരാട്ടി(സ്ത്രീ),കോയിത്തമ്പുരാൻ, തിരുമുൽപ്പാട്, തമ്പാൻ, തമ്പി, നമ്പ്യാർ, ഏറാടി, നെടുങ്ങാടി, മന്നാടിയാർ, അമ്മ(സ്ത്രീ),കോവിലമ്മ(സ്ത്രീ),കെട്ടിലമ്മ(സ്ത്രീ), പിള്ള,നായനാർ നായനാർ,നായർ മൂപ്പിൽ നായർ, നമ്പ്യാർ വല്യത്താൻ, ഉണ്ണിത്താൻ, ഉണ്ണിത്തിരി, അടിയോടി, മേനോൻ, മേനോക്കി, കുറുപ്പ്‌, പണിക്കർ, അച്ചൻ, കൈമൾ, കർത്താവ്‌, തുടങ്ങിയവ.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്