"ഇംഗ്ലീഷ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68:
===ആധുനിക ഇംഗ്ലീഷിന്റെ വ്യാപനം===
 
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ [[British Empire|ബ്രിട്ടീഷ് സാമ്രാജ്യം]] അതിന്റെ കോളനികളിലൂടെയും ഭൗമരാഷ്ട്രീയ ആധിപത്യത്തിലൂടെയും ഇംഗ്ലീഷിനെ വ്യാപിച്ചു. വാണിജ്യം, ശാസ്ത്രം, സാങ്കേതികവിദ്യ, നയതന്ത്രം, കല, ഔപചാരിക വിദ്യാഭ്യാസം എന്നിവയെല്ലാം ഇംഗ്ലീഷ് ആദ്യത്തെ ആഗോള ഭാഷയായി മാറുന്നതിന് കാരണമായി.{{sfn|How English evolved into a global language|2010}}{{sfn|The Routes of English}} ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര ആശയവിനിമയത്തിനും ഇംഗ്ലീഷ് സൗകര്യമൊരുക്കി. വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ, ഓസ്‌ട്രേലിയ, മറ്റു പല പ്രദേശങ്ങളിലും ഇംഗ്ലീഷിനെ സ്വീകരിച്ചു. രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയപ്പോൾ, ഒന്നിലധികം തദ്ദേശീയ ഭാഷകളുള്ള പുതുതായി സ്വതന്ത്രരാജ്യങ്ങളിൽ ചിലത് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നത് തുടരാൻ തീരുമാനിച്ചു. അതിനാൽ ഏതെങ്കിലും ഒരു തദ്ദേശീയ ഭാഷ മറ്റുള്ളവയെക്കാൾ ഉന്നമിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അവർക്ക് ഒഴിവാക്കാനാകും.{{sfn|Romaine|2006|p=586}}{{sfn|Mufwene|2006|p=614}}{{sfn|Northrup|2013|pp=81–86}} ഇരുപതാം നൂറ്റാണ്ടിൽ, [[United States|അമേരിക്കയുടെ]] വർദ്ധിച്ചുവരുന്ന സാമ്പത്തിക സാംസ്കാരിക സ്വാധീനവും, രണ്ടാം ലോക മഹായുദ്ധത്തെത്തുടർന്ന് ഒരു മഹാശക്തിയെന്ന നിലയും, ഇംഗ്ലീഷ് ഭാഷ ലോകമെമ്പാടും വളരെ വേഗത്തിൽ വ്യാപിക്കാൻ കാരണമായി. [[BBC|ബിബിസിയും]]<ref>{{cite book|last=Baker|first=Colin|title=''Encyclopedia of Bilingualism and Bilingual Education'', page CCCXI|url=https://books.google.com/books?id=YgtSqB9oqDIC|date=August 1998|page=311|publisher=Multilingual Matters Ltd|accessdate=9 August 2015|isbn=978-1-85359-362-8}}</ref>, മറ്റ് പ്രക്ഷേപകരും ലോകമെമ്പാടും ഇംഗ്ലീഷിൽ പ്രക്ഷേപണം ചെയ്തതും വ്യാപനത്തിന് കാരണമായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ഏത് ഭാഷയിലേതിനേക്കാളും കൂടുതൽ ഇംഗ്ലീഷ് സംസാരിക്കുകയും എഴുതുകയും ചെയ്യുന്നു.
 
ആധുനിക ഇംഗ്ലീഷ് വികസിപ്പിച്ചെടുക്കുമ്പോൾ, അടിസ്ഥാനമാതൃക ഉപയോഗത്തിനുള്ള മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു. 1755-ൽ [[Samuel Johnson| സാമുവൽ ജോൺസൺ]] തന്റെ ''ഇംഗ്ലീഷ് ഭാഷയുടെ ഒരു നിഘണ്ടു'' പ്രസിദ്ധീകരിച്ചു, ഇത് പദങ്ങളുടെയും ഉപയോഗ മാനദണ്ഡങ്ങളുടെയും, അടിസ്ഥാനമാതൃക അക്ഷരവിന്യാസങ്ങൾ അവതരിപ്പിച്ചു. അമേരിക്കൻ ഇംഗ്ലീഷ് സംസാരിക്കുന്നതിനും എഴുതുന്നതിനും ഒരു മാനദണ്ഡം സ്ഥാപിക്കാൻ 1828-ൽ നോഹ വെബ്‌സ്റ്റർ ''ഇംഗ്ലീഷ് ഭാഷയുടെ അമേരിക്കൻ നിഘണ്ടു'' പ്രസിദ്ധീകരിച്ചു. ബ്രിട്ടനകത്ത്, താഴ്ന്ന വർഗ്ഗത്തിന്റെ പ്രാദേശിക സവിശേഷതകൾ കൂടുതൽ കളങ്കപ്പെടുത്തി. ഇത് മധ്യവർഗങ്ങൾക്കിടയിൽ ഇംഗ്ലീഷിലെ അന്തസ്സിന്റെ ഇനങ്ങൾ വേഗത്തിൽ വ്യാപിക്കാൻ കാരണമായി.{{sfn|Romaine|1999|pp=1–56}}
 
ആധുനിക ഇംഗ്ലീഷിൽ വിഭക്തിയുടെ നഷ്ടം ഏകദേശം പൂർത്തിയായി, അതോടൊപ്പം കർത്ത-ക്രിയ-കർമം പദ സ്ഥാനം‌ മിക്കവാറും സ്ഥിരമായിരിക്കും.{{sfn|Romaine|1999|pp=1–56}} '<nowiki/>''Do''<nowiki/>' എന്ന ക്രിയ കൂടുതൽ ഉപയോഗിക്കുന്നു. ''-ing'' ക്രിയയിൽ കൂടുതൽ ഉപയോഗിക്കുന്നു. ക്രമരഹിതമായ രൂപങ്ങളുടെ ക്രമീകരണം സാവധാനം തുടരുന്നു (ഉദാ. ''dreamt'' പകരം ''dreamed''). അമേരിക്കൻ ഇംഗ്ലീഷിന്റെ സ്വാധീനത്തിൽ ബ്രിട്ടീഷ് ഇംഗ്ലീഷും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്, മാധ്യമങ്ങളിൽ അമേരിക്കൻ ഇംഗ്ലീഷിന്റെ ശക്തമായ സാന്നിധ്യവും ലോകശക്തിയെന്ന നിലയിൽ അമേരിക്കയുമായി ബന്ധപ്പെട്ട അന്തസ്സും ഇതിന് കാരണമായി.{{sfn|Leech|Hundt|Mair|Smith|2009|pp=18–19}}{{sfn|Mair|Leech|2006}}{{sfn|Mair|2006}}
 
==പദാവലി==
"https://ml.wikipedia.org/wiki/ഇംഗ്ലീഷ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്