"കൂനൻ കുരിശുസത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
(ചെ.)
(മറ്റു വെബ്സൈറ്റുകളിലെ പകർപ്പ് നീക്കുന്നു)
[[മാർ തോമാ നസ്രാണികൾ]] 1502-ൽ വന്നെത്തിയ [[വാസ്കോ ഡ ഗാമ|വാസ്കോ ഡ ഗാമയുടെ]] അടുത്ത് തങ്ങളെ പോർത്തുഗൽ രാജാവിന് കീഴിലാക്കണമെന്നും മറ്റും അഭ്യർത്ഥിച്ചു. അങ്ങനെ പോർട്ടുഗീസുകാർ അവരുടെ കൂടെ [[ക്രിസ്തീയ സന്യാസിമാർ|മിഷണറിമാർ]] കൊണ്ടുവന്നു തുടങ്ങി. ആദ്യം ഇവരോട് വളരെ സൗഹാർദ്ദപരമായാണ് കഴിഞ്ഞു വന്നത്. ആദ്യകാലങ്ങളിൽ വിശുദ്ധനായ [[ഫ്രാൻസിസ് സേവ്യർ|ഫ്രാൻസിസ് സേവ്യറിന്റെ]] നേതൃത്വത്തിൽ മത പ്രവർത്തനങ്ങൾ നടന്നിരുന്നതൊന്നും ആരും എതിർത്തിരുന്നില്ല. എന്നാൽ പിൽക്കാലങ്ങളിൽ കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ പൂർണ്ണമായും തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പോർട്ടുഗീസുകാരുടെ ഭാഗത്തുനിന്നുണ്ടായി.
 
ആദ്യകാലങ്ങളിൽ കേരളത്തിലെ നസ്രാണി സഭയെ [[പേർഷ്യ|പേർഷ്യയിൽ]] നിന്നും മറ്റുമുള്ള മെത്രാന്മാരായിരുന്നു ഭരിച്ചിരുന്നത്. വ്യാപാരപരമായ ബന്ധങ്ങൾ പേർഷ്യയുമായി അന്നു കൂടുതൽ ഉണ്ടായിരുന്നതും പേർഷ്യയിലെ ഭരണാധികാരികൾ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്നതും മൂലം നിരവധി മെത്രാന്മാർ ഇന്ത്യയിലേയ്ക്ക് വന്നതുമാണ് കാരണങ്ങൾ എന്നു ശ്രീ. ജോസഫ് പുലിക്കുന്നേൽ സമർത്ഥിക്കുന്നു. <ref> ജോസഫ് പുലിക്കുന്നേൽ; കേരള ക്രൈസ്തവ ചരിത്രം- വിയോജനക്കുറിപ്പുകൾ, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം. 1999 </ref> ഇക്കാരണത്താൽ പാരമ്പര്യമായി പാത്രിയാർക്കീസിൻകിഴക്കിന്റെ കാതോലിക്കായുടെ കീഴിലായിരുന്നു കേരളത്തിലെ ക്രൈസ്തവർ.
 
1541-ൽ ഫ്രാൻസിസ്കൻ വൈദികർ [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിൽ]] ദേവാലയം നിർമ്മിച്ചു. 1542- ല് [[ഈശോസഭ]]ക്കാരും (ജെസ്യൂട്ട്) 1548-ൽ [[ഡൊമിനിക്കൻ സഭ]]ക്കാരും 1572-ൽ [[അഗസ്തീനിയൻ സഭ]]ക്കാരും ഇന്ത്യയിൽ എത്തി. ഇതിൽ ഇശോ സഭക്കാരുടെ പ്രവർത്തനങ്ങളാണ് ക്രിസ്തുമതത്തിന് ഇവിടെ കൂടുതൽ വേരോട്ടം നൽകിയത്. പോർട്ടുഗീസുകാർക്ക് അഭിമതരായിരുന്നു ഈശോ സഭക്കാർ.
47

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3342353" എന്ന താളിൽനിന്ന് ശേഖരിച്ചത്