"സൂസന്നയുടെ ഗ്രന്ഥപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
സാഹിത്യനിരൂപകനായ [[അജയ് പി. മങ്ങാട്]] എഴുതിയ ആദ്യനോവലാണ് '''സൂസന്നയുടെ ഗ്രന്ഥപ്പുര'''. ഉത്തരാധുനികതയുടെ സവിശേഷങ്ങളായ ആഖ്യാനതന്ത്രങ്ങൾ ഉപയോഗിച്ചിട്ടുള്ള ഈ നോവലിന്റെ വിഷയം സാഹിത്യം തന്നെയാണ്.<ref>https://www.manoramaonline.com/literature/bookreview/2019/06/18/susannayude-granthappura-ajay-p-mangatt.html</ref> മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായി സൂസന്നയുടെ ഗ്രന്ഥപ്പുര വായിക്കപ്പെടും എന്ന് കഥാകൃത്തായ [[പി.എഫ്. മാത്യൂസ്]] പറഞ്ഞിട്ടുണ്ട്. <ref>https://www.cinemapopcorn.in/2019/05/10/soosannayude-grandhapura/</ref>
==കഥാവസ്തു==
''ഒരാൾ എഴുതുമ്പോൾ ഒരിക്കൽ താൻ വായിച്ച എന്തിന്റെയൊക്കെയോ ആഹ്ലാദംആഹ്‌ളാദം പങ്കുവെയ്ക്കാനാണയാൾ നോക്കുന്നത്''. എന്ന വാക്യത്തോടെയാണ് നോവൽ ആരംഭിക്കുന്നത്. ന[[ീലകണ്ഠൻ പരമാര]] എന്ന എഴുത്തുകാരന്റെ അവസാനത്തേതും, അപ്രസിദ്ധീകൃതവും അപൂർണ്ണവുമായ 'വിഷാദത്തിന്റെ ശരീരഘടന' എന്ന നോവലിന്റെ വീണ്ടെടുപ്പിനായി അലി, അഭി എന്നീ രണ്ടു കഥാപാത്രങ്ങൾ നടത്തുന്ന ശ്രമങ്ങളിലാണ് നോവൽ ആരംഭിക്കുന്നത്. തുടർന്നങ്ങോട്ട് അവർ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമായ വ്യക്തികളിലൂടെ, അവരുടെ ബന്ധങ്ങളിലൂടെ നോവൽ മുന്നോട്ട് പോകുന്നു. അലി, സൂസന്ന, കാഫ്ക, [[ദസ്തയേവ്സ്കി]] , അഭി, ഫാത്വിമ, അമുദ, നീലകണ്ഠൻ പരമാര, റെയ്മണ്ട് കാർവർ, വെള്ളത്തൂവൽ ചന്ദ്രൻ, സരസ, വർക്കിച്ചേട്ടൻ, [[ആർതർ കോനൻ ഡോയൽ]], [[കോട്ടയം പുഷ്പനാഥ്]], ജയൻ, തണ്ടിയേക്കൻ, ബൊലാനോ, ജല, ആറുമുഖൻ, പരശു, ലുയിസ് കാരൽ, മേരിയമ്മ, [[ബോർഹസ്,]] പശുപതി, ജി. കെ. ചെസ്റ്റർട്ടൻ, കാർമേഘം, ജോസഫ്, പോൾ തുടങ്ങിയവരെല്ലാം ഈ നോവലിൽ അവരുടെ രചനകളിലൂടെയോ അല്ലാതെയോ കടന്നു പോകുന്നുണ്ട് എന്ന് നിരൂപകനായ മുജീബ് സുബൈർ എടുത്തുകാണിക്കുന്നുണ്ട്.<ref>https://www.mathrubhumi.com/books/book-reviews/susannayude-granthappura-by-ajai-p-mangattu-malayalam-book-reviews-malayalam-literature-1.3787991</ref>
 
മാതൃഭൂമി ബുക്സ് ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019-ൽ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചു. ഇതിനകം പത്ത് പതിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്<ref>https://english.mathrubhumi.com/books/books-news/within-3-months-of-publishing-10th-edition-of-soosannayude-grandhappura-to-be-out--1.4220023</ref> <ref>[https://english.mathrubhumi.com/books/books-news/within-3-months-of-publishing-10th-edition-of-soosannayude-grandhappura-to-be-out--1.4220023</ref> <ref>{{Cite web|url=https://www.mathrubhumi.com/mobile/books/news/susannayude-granthappura-deluxe-edition-will-release-on-october-25-at-kozhikode-1.4217080|title='സൂസന്നയുടെ ഗ്രന്ഥപ്പുര' പത്താം പതിപ്പിന്റെ പ്രകാശനം കോഴിക്കോട്|access-date=02-04-2020|last=|first=|date=|website=|publisher=}}</ref>
"https://ml.wikipedia.org/wiki/സൂസന്നയുടെ_ഗ്രന്ഥപ്പുര" എന്ന താളിൽനിന്ന് ശേഖരിച്ചത്