"ടാസ്മേനിയൻ ഡെവിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
[[ഓസ്ട്രേലിയ|ഓസ്ട്രേലിയൻ]] ദ്വീപായ [[ടാസ്മേനിയ|ടാസ്മേനിയയിൽ]] മാത്രം കണ്ടുവരുന്ന [[മാംസഭോജി|മാംസഭോജിയായ]] [[സഞ്ചിമൃഗം|സഞ്ചിമൃഗമാണ്]] '''ടാസ്മേനിയൻ ഡെവിൾ''' {{ശാനാ|Sarcophilus harrisii}}. ഇവ ഡേസിയുറിഡെ കുടുംബത്തിൽപ്പെടുന്നു. ഈ കുടുംബത്തിലെ ഏറ്റവും വലിപ്പം കൂടിയ ഇനവും ഇതുതന്നെ. ചെറിയ കിഴക്കൻ തീരത്തെ [[Maria Island|മരിയ ദ്വീപ്]] ഉൾപ്പെടെയുള്ള ഇടങ്ങളിൽ രോഗരഹിതമായ മൃഗങ്ങൾക്കായി ഒരു സംരക്ഷണ പദ്ധതി ഉണ്ട്. ഒരുകാലത്ത് [[ഓസ്ട്രേലിയ|ഓസ്ട്രേലിയയുടെ]] പ്രധാന ഭൂപ്രദേശമായിരുന്നു ടാസ്മാനിയ. ഇപ്പോൾ ടാസ്മാനിയയിലെ കാടുകളിൽ മാത്രം ഡെവിളുകൾ കാണപ്പെടുന്നു.
 
ഒരു ചെറിയ [[നായ|നായയുടെ]] വലുപ്പമുണ്ട് ഇവയ്ക്ക്. 1936-ൽ [[ടാസ്മേനിയൻ ചെന്നായ്|ടാസ്മേനിയൻ ചെന്നായ്ക്ക്]] വംശനാശം സംഭവിച്ചതിനെ തുടർന്ന് ടാസ്മാനിയൻ ഡെവിൾ ലോകത്തിലെ ഏറ്റവും വലിയ [[സസ്തനി|സസ്തനികളായി]]. ഇവയ്ക്ക് [[Quoll|ക്വോളുകളുമായി]] ബന്ധമുണ്ടെങ്കിലും ടാസ്മേനിയൻ ചെന്നായുമായി വിദൂരമായി ബന്ധപ്പെട്ടിരിക്കുന്നു. കരുത്തുറ്റ [[പേശി|പേശികളുമായ]] ശരീരം, കറുത്ത രോമങ്ങൾ, ദുർഗന്ധം, വളരെ ഉച്ചത്തിലുള്ളതും ശല്യപ്പെടുത്തുന്നതുമായ അലർച്ച എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ടാസ്മാനിയൻ ഡെവിളിന്റെ വലിയ തലയും കഴുത്തും ഭൂമിയിലെ നിലവിലുള്ള മറ്റു സസ്തനികളേക്കാൽ ഏറ്റവും ശക്തമായ കടിയേൽക്കാൻ കാരണമാകുന്നു.<ref>{{cite web|url=http://www.nwf.org/News-and-Magazines/National-Wildlife/Animals/Archives/2009/Least-Weasel-Carnivore-Bites.aspx|title=My, What a Big Bite You Have|last=Di Silvestro|first=Roger|date=1 December 2008|publisher=[[National Wildlife Federation]]|accessdate=6 August 2012|url-status=bot: unknown|archiveurl=https://web.archive.org/web/20120801091412/http://www.nwf.org/News-and-Magazines/National-Wildlife/Animals/Archives/2009/Least-Weasel-Carnivore-Bites.aspx|archivedate=1 August 2012|df=dmy-all}}</ref> ഇത് ഇരയെ വേട്ടയാടുന്നു. ഒപ്പം മനുഷ്യർ സമീപത്ത് താമസിക്കുന്നുണ്ടെങ്കിൽ വീട്ടിലെ ഭക്ഷണങ്ങൾ ഇവ കഴിക്കുന്നു.
 
ഇവ സാധാരണയായി ഒറ്റയ്ക്കാണെങ്കിലും ചിലപ്പോൾ മറ്റ് ഡെവിളുകളുമായി ചേർന്ന് ഭക്ഷണം കഴിക്കുകയും താമസസ്ഥലം മലീമസമാക്കുകയും ചെയ്യുന്നു. മറ്റ് [[Dasyuridae|ഡാസ്യുറിഡേകളിൽ]] നിന്ന് വ്യത്യസ്തമായി ഡെവിൾ [[Thermoregulation|താപനിയന്ത്രണം]] നടത്തുകയും പകൽ സമയങ്ങളിൽ ശരീരം അമിതമായി ചൂടാക്കാതെ സജീവമാവുകയും ചെയ്യുന്നു. കൊഴുത്തുരുണ്ട രൂപം ഉണ്ടായിരുന്നിട്ടും അതിശയിപ്പിക്കുന്ന വേഗതയും സ്ഥിരതയും ഡെവിളിനുണ്ട്. കൂടാതെ, [[വൃക്ഷം|മരങ്ങൾ]] കയറാനും [[നദി|നദികളിലൂടെ]] നീന്താനും കഴിയും.
"https://ml.wikipedia.org/wiki/ടാസ്മേനിയൻ_ഡെവിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്