"കമാൽ പാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bio-stub
No edit summary
വരി 16:
| children = 15 മക്കൾ
}}
കേരളത്തിലെ ഒരു ഇസ്‌ലാമിക പണ്ഡിതനാണ് '''കമാൽ പാഷ'''. മുഴുവൻ നാമംഎന്നറിയപ്പെടുന്ന '''ഡോ.എൻ.കെ. മുസ്തഫാ കമാൽ പാഷ'''. ചരിത്ര ഗവേഷകൻ, ഇസ്ലാമിക പണ്ഡിതൻ, ഗ്രന്ഥകർത്താവ്, അധ്യാപകൻ, വിദ്യാഭ്യാസ പ്രവർത്തകൻ തുടങ്ങി വിവിധങ്ങളായ തലത്തിൽ പ്രവർത്തിച്ചുവരുന്നു. 2002 മുതൽ 2005 വരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചെയർ ഫോർ ഇസ്ലാമിക് സ്റ്റഡീസ് ആൻറ് റിസർച്ച് പ്രൊഫസർ ആയി സേവനമനുഷ്ടിച്ചു. കേരള ഇസ്ലാമിക് മിഷൻറെ സ്ഥാപകാംഗമാണ്. 1968 മുതൽ 2001 വരെ തിരൂരങ്ങാടി പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് (പി.എസ്.എം.ഒ) കോളേജിൽ ചരിത്രവിഭാഗം തലവനായിരുന്നു.<ref>ഇസ്ലാമിക വിജ്ഞാന കോശം, പ്രസാധകർ: ഐ.പി.എച്ച് വാള്യം- 7 പേജ്-427</ref>വിവിധ വിഷയങ്ങളിലായി എഴുപതോളം കൃതികൾ രചിച്ചു.
==ജീവിതരേഖ==
1946 ജൂൺ25 ന് ചെർപ്പുളശ്ശേരിയിൽ ജനിച്ചു. പിതാവ് നെല്ലിക്കുറുശ്ശി മുഹമ്മദ്. മാതാവ് മഠത്തിൽ തിത്തിക്കുട്ടി ആലിപ്പറമ്പ്. ചെർപ്പുളശ്ശേരി ഗവ. ഹൈസ്കൂളിൽ നിന്നും 1962 ൽ എസ്.എസ്.എൽ.സി പാസായി. തുർന്ന് 1966 ൽ കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. 1968 ൽ അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും മുൻ വൈസ് ചാൻസ്ലർ ടി.കെ. രവീന്ദ്രൻറെ കീഴിൽ പി.എച്ച്.ഡി ബിരുദം നേടി.
"https://ml.wikipedia.org/wiki/കമാൽ_പാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്