"തമിഴ് ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Tamil script}}
[[തമിഴ് ഭാഷ]] എഴുതുവാനുപയോഗിക്കുന്ന ലിപിയാണ് '''തമിഴ് ലിപി'''.
എല്ലാ ഭാരതീയ ലിപികളുടേയും മൂലരൂപം ബ്രാഹ്മിയാണെന്ന് [[ഭാഷാശാസ്ത്രജ്ഞർ]] നിരൂപിക്കുന്നു. അശോകന്റെ ശിലാലേഖനങ്ങളിലെ [[ലിപി]] ബ്രാഹ്മിയുടെ പ്രാചീന മാതൃകയാണ്. അതിൽനിന്ന് ഗവി ലിപിയിലൂടെ ദ്രാവിഡഭാഷാലിപികളും [[ദേവനാഗരി ലിപി|ദേവനാഗരി ലിപികളും]] രൂപപ്പെട്ടു.
{{തമിഴ് അക്ഷരമാല}}
തമിഴ് ലിപികളും പ്രാചീന കാലത്തെ [[ബ്രാഹ്മി ലിപി|ബ്രാഹ്മി ലിപിയിൽനിന്ന്]] ഉരുത്തിരിഞ്ഞു വന്നതാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഏതാനും നൂറ്റാണ്ടുകൾക്കു മുമ്പുവരെ ഇന്നത്തേതിൽ നിന്ന് വ്യത്യസ്തങ്ങളായ രൂപങ്ങളാണ് തമിഴ് ലിപികൾക്ക് ഉണ്ടായിരുന്നത്. അത്തരം ലിപികൾക്ക് വട്ടെഴുത്ത് എന്നായിരുന്നു പേര്. കോലെഴുത്ത് എന്നപേരിൽ മറ്റൊരു രൂപവും അതിനുണ്ടായിരുന്നു. വട്ടെഴുത്തും കോലെഴുത്തും തമിഴിലെന്നതുപോലെ മലയാളത്തിലും കുറേക്കാലം മുമ്പുവരെ ഉപയോഗിച്ചിരുന്നു. അതിനാൽ പല വർണങ്ങളേയും കുറിക്കുന്ന മലയാള ലിപികൾക്ക് അതേ വർണങ്ങളെ കുറിക്കുന്ന തമിഴ് ലിപികളോട് ഇപ്പോഴും സാദൃശ്യം കാണുന്നു.
 
മറ്റു [[ദ്രാവിഡഭാഷകൾ|ദ്രാവിഡഭാഷകളുമായി]] താരതമ്യം ചെയ്യുമ്പോൾ തമിഴിലെ [[അക്ഷരമാല]] പരിമിതമാണ്. തമിഴിൽ ആകെ 12 [[സ്വരാക്ഷരങ്ങൾ|സ്വരാക്ഷരങ്ങളാണുള്ളത്]]. ഇവയെ 'ഉയിർ എഴുത്തുക്കൾ' എന്നുപറയുന്നു. ഇവയിൽ അ, ഇ, ഉ, എ, ഒ എന്നിവ ഹ്രസ്വസ്വരങ്ങളും ആ, ഈ, ഊ, ഏ, ഓ എന്നിവ ദീർഘ സ്വരങ്ങളുമാണ്. ഐ, ഔ എന്നിവ സംയുക്ത സ്വരങ്ങളാണ്.
"https://ml.wikipedia.org/wiki/തമിഴ്_ലിപി" എന്ന താളിൽനിന്ന് ശേഖരിച്ചത്