"സി. കേശവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 48:
}}
 
[[തിരുക്കൊച്ചി]]യിലെ മുഖ്യമന്ത്രിയായിരുന്ന '''സി. കേശവൻ''' കേരളത്തിലെ [[സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യസമര]] സേനാനികളിൽ പ്രമുഖനായിരുന്നു. [[എസ്.എൻ.ഡി.പി. യോഗം]] സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു [[നിവർത്തനപ്രക്ഷോഭം|നിവർത്തന പ്രക്ഷോഭം]] നടന്നത്. അദ്ദേഹം [[1891]] മെയ് 23-നു ജനിച്ചു. അദ്ദേഹം [[1969]] ജൂലൈ 7-നു മരിച്ചു.
 
അദ്ദേഹം [[1951]] മുതൽ [[1952]] വരെ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു.
വരി 68:
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[മയ്യനാട്]] ഗ്രാമത്തിൽ ഒരു സാധാരണ [[ഈഴവർ|ഈഴവ]] കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. അദ്ദേഹം കൊല്ലം, [[എറണാകുളം]], [[തിരുവനന്തപുരം]] എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. കുറച്ചുനാൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയിൽ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു. .
 
ഒരു [[നിരീശ്വരവാദം|നിരീശ്വരവാദിയായിരുന്ന]]<ref>{{cite web | url=http://books.google.co.in/books?id=9x5FX2RROZgC&pg=PA322&lpg=PA322&dq=c+kesavan+atheist&source=bl&ots=nVJ4DcsdAC&sig=Nj8TzdLOHV3BEI1wOL4LJsYA-Pc&hl=en&ei=8MxkTa-XMYOecPiO_KUF&sa=X&oi=book_result&ct=result&resnum=5&ved=0CDcQ6AEwBDgK#v=onepage&q=c%20kesavan%20atheist&f=false | title=നിരീശ്വരവാദി | accessdate=ഫെബ്രുവരി 23, 2011 }}</ref> കേശവനെ [[ശ്രീനാരായണഗുരു|ശ്രീനാരായണ ഗുരുവിന്റെയും]] [[മഹാത്മാ ഗാന്ധി|ഗാന്ധിജിയുടെയും]] [[കാൾ മാർക്സ്|കാൾ മാർക്സിന്റെയും]] ചിന്തകൾ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്നിച്ചു. [[എസ്.എൻ.ഡി.പി.]] യുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തിന്റെ]] പ്രധാന നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പൊതു സ്ഥലത്ത് സർക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം [[1935]] ജൂലൈ 7-നു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വർഷത്തേക്ക് തടവിലടയ്ക്കപ്പെട്ടു. 1935 മെയ് 13 ന് [[കോഴഞ്ചേരി പ്രസംഗം|കോഴഞ്ചേരി]] എന്നസ്ഥലത്താണ് ഇദ്ദേഹം വിവാദമുണ്ടാക്കിയ ഈ പ്രസംഗം നടത്തിയത്. ആരാധനാ സ്വാതന്ത്ര്യം, വോട്ടവകാശം, സർക്കാർ ജോലി തുടങ്ങിയ പൗരാവകാശങ്ങൾ ഈഴവർക്കും മറ്റു പിന്നാക്കക്കാർക്കും നിഷേധിച്ചു സവർണഭരണം കാഴ്ചവെച്ച ദിവാനെതിരെ ''സർ സി.പി. എന്ന ജന്തുവിനെ നമുക്കാവശ്യമില്ല'' എന്ന് ഇദ്ദേഹം പ്രസംഗിക്കുകയുണ്ടായി.<ref>{{cite news|first=ബേബി|last=എം.എ.|title=മാറ്റത്തിന് വഴിമരുന്നിട്ട കോഴഞ്ചേരി പ്രസംഗം|url=http://www.mathrubhumi.com/online/malayalam/news/story/304313/2010-05-12/kerala|accessdate=10 മാർച്ച് 2013|newspaper=മാതൃഭൂമി}}</ref>
== നിവർത്തന പ്രക്ഷോഭണം (1933-37) ==
നിവർത്തന പ്രക്ഷോഭണത്തിനു വഴി മരുന്നിട്ട ശക്തമായ കാരണങ്ങളിലൊന്ന്, ഗവൺമെന്റു ഉദ്യോഗങ്ങളിൽ ഈഴവ - ക്രൈസ്തവ- മുസ്‌ലീം ജനവിഭാഗങ്ങൾക്കു അർഹമായ അംഗീകാരവും പ്രവേശനവും ബോധപൂർവം നിഷേധിച്ചതായിരുന്നു. 1932-ൽ പ്രഖ്യാപിച്ച പുതിയ ഭരണപരിഷ്‌ക്കാരം, ഭൂമിയുടെ കുത്തകാവകാശം കയ്യടക്കിയിരുന്നവരിൽ നിന്ന്‌ ഇതരരിലേക്കും കൈവശാവകാശം മാറിയെങ്കിലും അവരുടെ ഭൂമിയുടെയും കരം കെട്ടിയിരുന്നത്‌ പഴയ ജന്മിമാരുടെ പേരിലായിരുന്നു. പാരമ്പര്യത്തിലധിഷ്‌ഠിതമായ 1932-ലെ ഭരണപരിഷ്‌കാരത്തെ നിരാകരിച്ചുകൊണ്ടും ഈഴവ - ക്രൈസ്തവ- മുസ്‌ലീം സമുദായങ്ങൾ ശക്തമായ ഒരു പ്രക്ഷോഭണത്തിനു രൂപം നല്‌കി. അതിനായവർ ഒരു "സംയുക്ത രാഷ്‌ട്രീയസമിതി" രൂപവത്‌കരിച്ചു. പുതിയ പരിഷ്‌ക്കാരത്തിനു തുടക്കം കുറിക്കാനുദ്ദേശിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പിൽ നിന്നു വിട്ടൂനില്‌ക്കുന്ന തന്ത്രമാണവർ സ്വീകരിച്ചത്‌. ഈ തന്ത്രം പിന്നീട്‌ പ്രക്ഷോഭണത്തിൻറെ സമ്പൂർണരൂപമായി മാറി. അങ്ങനെയാണ്‌ [[നിവർത്തനപ്രക്ഷോഭം]] എന്ന് അറിയാനിടയായത്‌. <ref>http://ckesavan.com/Nivarthanas_Prakshobham_(Malayalam).php</ref>
 
 
 
"https://ml.wikipedia.org/wiki/സി._കേശവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്