"സി. കേശവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68:
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[മയ്യനാട്]] ഗ്രാമത്തിൽ ഒരു സാധാരണ [[ഈഴവർ|ഈഴവ]] കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. അദ്ദേഹം കൊല്ലം, [[എറണാകുളം]], [[തിരുവനന്തപുരം]] എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. കുറച്ചുനാൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയിൽ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു. .
 
ഒരു നിരീശ്വരവാദിയായിരുന്ന<ref>{{cite web | url=http://books.google.co.in/books?id=9x5FX2RROZgC&pg=PA322&lpg=PA322&dq=c+kesavan+atheist&source=bl&ots=nVJ4DcsdAC&sig=Nj8TzdLOHV3BEI1wOL4LJsYA-Pc&hl=en&ei=8MxkTa-XMYOecPiO_KUF&sa=X&oi=book_result&ct=result&resnum=5&ved=0CDcQ6AEwBDgK#v=onepage&q=c%20kesavan%20atheist&f=false | title=നിരീശ്വരവാദി | accessdate=ഫെബ്രുവരി 23, 2011 }}</ref> കേശവനെ [[ശ്രീനാരായണഗുരു|ശ്രീനാരായണ ഗുരുവിന്റെയും]] [[മഹാത്മാ ഗാന്ധി|ഗാന്ധിജിയുടെയും]] [[കാൾ മാർക്സ്|കാൾ മാർക്സിന്റെയും]] ചിന്തകൾ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്നിച്ചു. [[എസ്.എൻ.ഡി.പി.]] യുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പൊതു സ്ഥലത്ത് സർക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം [[1935]] ജൂലൈ 7-നു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വർഷത്തേക്ക് തടവിലടയ്ക്കപ്പെട്ടു. 1935 മെയ് 13 ന് [[കോഴഞ്ചേരി പ്രസംഗം 1935|കോഴഞ്ചേരി]] എന്നസ്ഥലത്താണ് ഇദ്ദേഹം വിവാദമുണ്ടാക്കിയ ഈ പ്രസംഗം നടത്തിയത്. ആരാധനാ സ്വാതന്ത്ര്യം, വോട്ടവകാശം, സർക്കാർ ജോലി തുടങ്ങിയ പൗരാവകാശങ്ങൾ ഈഴവർക്കും മറ്റു പിന്നാക്കക്കാർക്കും നിഷേധിച്ചു സവർണഭരണം കാഴ്ചവെച്ച ദിവാനെതിരെ ''സർ സി.പി. എന്ന ജന്തുവിനെ നമുക്കാവശ്യമില്ല'' എന്ന് ഇദ്ദേഹം പ്രസംഗിക്കുകയുണ്ടായി.<ref>{{cite news|first=ബേബി|last=എം.എ.|title=മാറ്റത്തിന് വഴിമരുന്നിട്ട കോഴഞ്ചേരി പ്രസംഗം|url=http://www.mathrubhumi.com/online/malayalam/news/story/304313/2010-05-12/kerala|accessdate=10 മാർച്ച് 2013|newspaper=മാതൃഭൂമി}}</ref>
 
1938-ൽ കേശവൻ, [[ടി.എം. വർഗ്ഗീസ്]], [[പട്ടം താണുപിള്ള]] എന്നിവരുടെ നേതൃത്വത്തിൽ [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്]] രൂപവത്കരിക്കപ്പെട്ടു. ഉത്തരവാദിത്ത ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയിൽ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. [[ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം|ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയിൽ]] [[1942]]-ൽ അദ്ദേഹം ഒരുവർഷത്തേയ്ക്ക് തടവിൽ അടയ്ക്കപ്പെട്ടു. [[1943]] ജൂലൈ 19-നു അദ്ദേഹം ജയിൽ മോചിതനായി.
"https://ml.wikipedia.org/wiki/സി._കേശവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്