"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 197:
 
===8.3===
29-ആം വയസ്സിൽ ഭരണത്തിലേറിയ സേതുലക്ഷ്മിബായി തന്റെ രാജ്യത്തെ ആധുനീകരിക്കുന്നതിനായി നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വൈക്കം ക്ഷേത്രത്തിലേക്കുള്ള റോഡുകൾ ഹിന്ദുമതത്തിലെ അവർണ്ണ ജാതിക്കായി തുറന്നു കൊടുത്തതായിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ പേരിൽ അതുവരെ അറസ്റ്റ് ചെയ്തിരുന്നവരെയൊക്കെ ജയിൽ മോചിതരാക്കി. ഹിന്ദു സമുദായത്തിലെ തൊട്ടു കൂടായ്മയ്ക്കും തീണ്ടികൂടായ്മയ്ക്കും എതിരെ തിരുവിതാംകൂറിൽ ഉയർന്നുവന്ന ആദ്യ ജനരോഷമായിരുന്നു ശ്രീമൂലം തിരുനാളിന്റെ കാലത്തെ വൈക്കം സത്യാഗ്രഹം. സമരം തുടരുന്ന കാലത്താണ് ശ്രീമൂലം തിരുനാൾ നാടുനീങ്ങുന്നതും സേതുലക്ഷ്മിബായി റീജന്റായി ഭരണത്തിലേറുന്നതും. ചെറുതും വലുതുമായി നിരവധി പ്രക്ഷോഭസമരങ്ങൾ അതിനോടനുബന്ധിച്ച് നടന്നു.

മന്നത്ത് പദ്മനാഭന്റെ നേതൃത്ത്വത്തിൽ 500 പേരടങ്ങിയ സവർണ്ണ പദയാത്ര 1924 നവംബർ ഒന്നിന് വൈക്കം ക്ഷേത്രത്തിനിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അതിനെ തുടർന്ന് 1924 നവംബർ 13-ന് ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഒരു സംഘം റീജന്റ് മഹാറാണി ലക്ഷ്മിബായിയെ കണ്ട് 25,000 സവർണർ ഒപ്പിട്ട ഒരു മെമ്മോറാണ്ടം സമർപ്പിച്ചു.
 
===8.4===
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്