"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 196:
പണ്ഡിതശ്രേഷ്ഠനായ വിശാഖം തിരുനാളിന്റെ അഞ്ചു വർഷം മാത്രം നീണ്ട ഭരണം വിദ്യാഭ്യാസത്തിനും കൃഷിക്കും നീയമവ്യവസ്ഥയ്ക്കും മുൻതൂക്കം ഉള്ളവയായിരുന്നു. രാജ്യത്തെ പട്ടിണി മരണങ്ങൾക്കു തടയിടാനായി കാലാവസ്ഥ ഭൂപ്രകൃതി മനസ്സിലാക്കി കുറഞ്ഞ ചെലവിൽ വേഗത്തിൽ മികച്ച ഭക്ഷ്യവസ്തു കൃഷി ചെയ്യുവാനുള്ള ഉപാധിയായി മരച്ചീനികൃഷി വ്യാപകമാക്കി. കുട്ടനാട്ടിലെ കായൽ പരപ്പുകൾ നെല്പാടങ്ങളാക്കാനായി ഉത്തരവു പുറപ്പെടുവിച്ചതും ഈ കാലത്താണ്. തുടർച്ചയായ അസുഖം മൂലം തന്റെ 48-മത്തെ വയസ്സിൽ 1885 ആഗസ്ത് 4-നു വിശാഖം തിരുനാൾ നാടുനീങ്ങി. തുടർന്ന് വിശാഖം തിരുനാളിന്റെ സഹോദരി പൂരാടം തിരുനാൾ ലക്ഷ്മി ബായിയുടെ രണ്ടാമത്തെ പുത്രൻ മൂലം തിരുനാൾ രാമവർമ്മ ഭരണത്തിലേറി. ഇന്ത്യയിലെ ആദ്യ നിയമ നിർമ്മാണസഭയായ തിരുവിതാംകൂർ ലെജിസ്ളേറ്റിവ് കൗൺസിൽ 1888-ൽ സ്ഥാപിച്ചു. 39 വർഷങ്ങൾ നീണ്ട ശ്രീമൂലം തിരുനാളിന്റെ രാജഭരണം തിരുവിതാംകൂറിന്റെ സുവർണ്ണ കാലഘട്ടമെങ്കിലും നിരവധി ജനകീയ പ്രക്ഷോപങ്ങൾ ഉണ്ടായതും ഈ കാലത്താണ്. തിരുവിതാംകൂറിന്റെ എക്കാലത്തേയും തീരാദുഃഖമായ കുപ്രസിദ്ധിയാർജ്ജിച്ച 99-ലെ വെള്ളപ്പൊക്കം ഇദ്ദേഹത്തിന്റെ അവസാനകാലത്താണ് നടന്നത്. 1924-ൽ മൂലം തിരുനാൾ നാടുനീങ്ങി. ശ്രീ മൂലം തിരുനാളിന്റെ സഹോദരി പുത്രിമാരായി 1900 ആഗസ്ത് 31-നു മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ നിന്നും ദത്തെടുത്ത സേതു ലക്ഷ്മി ബായി പിന്നീട് തിരുവിതാംകൂർ ഭരിച്ചു. മൂലം തിരുനാൾ മരിക്കുന്ന അവസരത്തിൽ അടുത്ത അവകാശിയായ ചിത്തിര തിരുനാളിനു പ്രായപൂർത്തി ആവാതിരുന്നതിനാലാണ് അന്നത്തെ ആറ്റിങ്ങൽ സീനിയർ റാണി റീജന്റായി ഭരണത്തിലേറിയത്. സുവർണ്ണകാലഘട്ടങ്ങളിലൂടെ തിരുവിതാംകൂറിനെ നയിക്കാൻ സേതുലക്ഷ്മിബായിക്കു കഴിഞ്ഞു. ചിത്തിര തിരുനാളിനു 19 വയസ്സായ ദിവസം 1931-ൽ അദ്ദേഹം മഹാരാജാവായി നേരിട്ട് ഭരണം ഏറ്റെടുത്തു. പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം നടത്തിയത് ചിത്തിര തിരുനാളാണ്. 1949-ൽ തിരുവിതാംകൂർ രാജ്യം ഇല്ലാതായി ഇന്ത്യൻ യൂണിയനിൽ ലയിച്ചു.
 
===8.13===
29-ആം വയസ്സിൽ ഭരണത്തിലേറിയ സേതുലക്ഷ്മിബായി തന്റെ രാജ്യത്തെ ആധുനീകരിക്കുന്നതിനായി നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വൈക്കം ക്ഷേത്രത്തിലേക്കുള്ള റോഡുകൾ ഹിന്ദുമതത്തിലെ അവർണ്ണ ജാതിക്കായി തുറന്നു കൊടുത്തതായിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ പേരിൽ അതുവരെ അറസ്റ്റ് ചെയ്തിരുന്നവരെയൊക്കെ ജയിൽ മോചിതരാക്കി. ഹിന്ദു സമുദായത്തിലെ തൊട്ടു കൂടായ്മയ്ക്കും തീണ്ടികൂടായ്മയ്ക്കും എതിരെ തിരുവിതാംകൂറിൽ ഉയർന്നുവന്ന ആദ്യ ജനരോഷമായിരുന്നു ശ്രീമൂലം തിരുനാളിന്റെ കാലത്തെ വൈക്കം സത്യാഗ്രഹം. സമരം തുടരുന്ന കാലത്താണ് ശ്രീമൂലം തിരുനാൾ നാടുനീങ്ങുന്നതും സേതുലക്ഷ്മിബായി റീജന്റായി ഭരണത്തിലേറുന്നതും. ചെറുതും വലുതുമായി നിരവധി പ്രക്ഷോഭസമരങ്ങൾ അതിനോടനുബന്ധിച്ച് നടന്നു. മന്നത്ത് പദ്മനാഭന്റെ നേതൃത്ത്വത്തിൽ 500 പേരടങ്ങിയ സവർണ്ണ പദയാത്ര 1924 നവംബർ ഒന്നിന് വൈക്കം ക്ഷേത്രത്തിനിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അതിനെ തുടർന്ന് 1924 നവംബർ 13-ന് ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഒരു സംഘം റീജന്റ് മഹാറാണി ലക്ഷ്മിബായിയെ കണ്ട് 25,000 സവർണർ ഒപ്പിട്ട ഒരു മെമ്മോറാണ്ടം സമർപ്പിച്ചു.
 
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്