"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 188:
 
=== 8===
തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത്‌ 1729 മുതൽ വേണാട് ഭരിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയിൽ നിന്നാണ്‌. പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന രക്ഷരൂക്ഷിതമായ യുദ്ധവിജയങ്ങളിലൂടെ പല നാട്ടുരാജ്യങ്ങളും മാർത്താണ്ഡവർമ്മ പിടിച്ചടക്കി. കായംകുളം, ചെമ്പകശ്ശേരി തുടങ്ങിയ നാട്ടുരാജ്യങ്ങൾ വലിയ ആയാസമില്ലാതെ കിഴടക്കി. 1750-ൽ നടന്ന ചങ്ങനാശ്ശേരി യുദ്ധത്തിലൂടെ തെക്കുംകൂർ രാജ്യം അധീനപ്പെടുത്തി. തുടർന്ന് തൃപ്പടിദാനത്തിലൂടെ തിരുവിതാംകൂർ രാജാക്കന്മാർ പത്മനാഭദാസന്മാരായി. മാർത്താണ്ടവർമ്മയ്ക്കു ശേഷം സഹോദരി പുത്രൻ കാർത്തിക തിരുനാൾ നീണ്ട നല്പതു വർഷം തിരുവിതാംകൂർ ഭരിച്ചു. അദ്ദേഹത്തിന്റെ കാലത്ത് തിരുവിതാംകറിന്റെ വടക്കെ അതിർത്തി ചാലക്കുടിപ്പുഴവരെയായി. കാർത്തിക തിരുനാളിന്റെ കാലത്താണ് മൈസൂർ സുൽത്താൻ ടിപ്പു തിരുവിതാംകൂർ ആക്രമിക്കുന്നത്. ചാലക്കുടിപുഴയോരത്തെ നെടുംകോട്ടയിലുണ്ടായ യുദ്ധത്തിൽ ടിപ്പുവിന്റെ ഇടത്തെകാൽ ഒടിഞ്ഞു മുടന്തനായി, മൈസൂർ പട തോൽവി സമ്മതിച്ച് പിന്തിരിഞ്ഞു. ശ്രീപത്മാനാഭസ്വാമിക്ഷേത്രത്തിലെ സ്വർണ്ണക്കൊടിമരത്തിൽ തന്റെ കുതിരയെക്കെട്ടുമെന്നു വാദം മുഴക്കിയ മൈസൂർ സുൽത്താന്റെ കൊടി പരാജയം സമ്മതിച്ച് അന്നു മുതൽ ശ്രീപത്മനാഭസ്വാമിക്ക് എല്ലാ എഴുന്നള്ളിപ്പുകളിലും അകമ്പടി സേവിച്ചു. കാർത്തിക തിരുനാളിന്റെ മരണശേഷം അനിന്തരവൻ അവിട്ടം തിരുനാൾ 1798-ൽ രാജാധികാരം ഏറ്റു. തിരുവിതാംകൂർ രാജ്യം ഏറെ പ്രക്ഷുബ്ധമായ കാലഘട്ടമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. അതുകൊണ്ടുതന്നെ കഴിവുകുറഞ്ഞ ഭരണാധികാരിയായി അദ്ദേഹത്തെ ചരിത്രത്താളുകളിൽ എഴുതി ചേർത്തു. യുവാവായിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മ അധികകാലം തന്റെ ഭരണം നീണ്ടുനിൽക്കാതെ 1810-ൽ അന്തരിച്ചു. അദ്ദേഹം അന്തരിക്കുമ്പോൾ തിരുവിതാംകൂറിൽ അനന്തരവകാശികളായി പുരുഷന്മാർ ആരും ഇല്ലാതിരുന്നതിനാൽ ആറ്റിങ്ങൽ സീനിയർ റാണി ഗൗരിലക്ഷ്മി ബായി രാജഭരണം ഏറ്റെടുത്തു. ഈ റാണിയുടെ ആദ്യപുത്രനാണ് സ്വാതി തിരുനാൾ. റാണി തന്റെ രണ്ടാമത്തെ കുഞ്ഞിനു ജന്മം നൽകി 1815-ൽ അന്തരിച്ചു. തുടർന്ന് അനുജത്തി ഗൗരി പാർവ്വതി ബായി ഭരണത്തിലേറി. 1829-ൽ സ്വാതി തിരുനാളിനു പതിനാറു വയസാകുകയും നേരിട്ട് ഭരണം തുടർന്നു. പതിനെട്ട് വർഷം രാജ്യം ഭരിച്ച സ്വാതി തിരുനാൾ കലാകാരന്മാരിൽ രാജാവും രാജാക്കന്മാർക്കിടയിൽ കലാകാരനുമായിരുന്നു. തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ 1846 -ആം മാണ്ട് അദ്ദേഹം നടുനീങ്ങി, തുടർന്ന് അനുജൻ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ ഭരണത്തിലേറി.
 
===8.1===
പതിനെട്ട് വർഷം രാജ്യം ഭരിച്ച സ്വാതി തിരുനാൾ കലാകാരന്മാരിൽ രാജാവും രാജാക്കന്മാർക്കിടയിൽ കലാകാരനുമായിരുന്നു. തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ 1846 -ആം മാണ്ട് അദ്ദേഹം നടുനീങ്ങി, തുടർന്ന് അനുജൻ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ ഭരണത്തിലേറി. വൈദ്യ ശാസ്ത്രത്തിൽ ഉത്രം തിരുനാളിനുണ്ടായിരുന്ന അറിവ് ആതുരരംഗത്തെ പുരോഗതിക്കും പിന്നീട് രാജാവായ ആയില്യം തിരുനാളിന്റെ കാലത്തെ മെച്ചപ്പെട്ട സേവനത്തിനും വഴിതെളിച്ചു. കഥകളി സംഗീതം ഉത്തുംഗശൃഗമേറിയ കാലമായിരുന്നു ഉത്രം തിരുനാളിന്റെ ഭരണകാലം. കേരളത്തിലെ ആദ്യ കോൺക്രീറ്റ് പാലമായ കരമന വലിയപാലം നിർമ്മിക്കുന്നതും, അനന്ത-മാർത്താണ്ഡ-വിക്‌ടോറിയ കനാൽ നിർമ്മാണവും ഇദ്ദേഹത്തിന്റെ കാലത്താണ്. 1860-മാണ്ട് ആഗസ്റ്റ് മാസം 18-ആം തീയതി തന്റെ 46-മത്തെ വയസ്സിൽ ഉത്രം തിരുനാൾ അന്തരിച്ചു. ഉത്രം തിരുനാളിന്റെ ജ്യേഷ്ഠ സഹോദരി ഗൗരി രുക്മിണി ബായിയുടെ ആദ്യപുത്രൻ ആയില്യം തിരുനാൾ ബാലരാമവർമ്മ അടുത്ത രാജാവായി. പുനലൂർ തൂക്കുപാലം, വർക്കല തുരങ്കം, ആലപ്പുഴ വിളക്കുമാടം എന്നിവ ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് നിർമ്മിച്ചത്. തിരുവിതാംകൂർ സാമ്പത്തികമായും സാമൂഹികമായും ഒരു മാതൃകാരാജ്യമായി അറിയപ്പെട്ടു. അന്നത്തെ ആറ്റിങ്ങൽ സീനിയർ റാണിയായിരുന്ന ഭരണി തിരുനാൾ ലക്ഷ്മി ബായിയും ഭർത്താവ് കേരളവർമ്മ വലിയ കോയി ത്തമ്പുരാനുമായി മഹാരാജാവിനുണ്ടായ കടുത്ത അസ്വാരസ്യം രാജ്യത്ത് അദ്ദേഹത്തിന്റെ ഭരണകാലം മുഴുവനും നിറഞ്ഞു നിന്നു. 1880-ൽ ആയില്യം തിരുനാൾ അന്തരിക്കുകയും അനുജൻ വിശാഖം തിരുനാൾ രാമവർമ്മ ഭരണത്തിലേറുകയും ചെയ്തു.
 
===8.2===
പണ്ഡിതശ്രേഷ്ഠനായ വിശാഖം തിരുനാളിന്റെ അഞ്ചു വർഷം മാത്രം നീണ്ട ഭരണം വിദ്യാഭ്യാസത്തിനും കൃഷിക്കും നീയമവ്യവസ്ഥയ്ക്കും മുൻതൂക്കം ഉള്ളവയായിരുന്നു. രാജ്യത്തെ പട്ടിണി മരണങ്ങൾക്കു തടയിടാനായി കാലാവസ്ഥ ഭൂപ്രകൃതി മനസ്സിലാക്കി കുറഞ്ഞ ചെലവിൽ വേഗത്തിൽ മികച്ച ഭക്ഷ്യവസ്തു കൃഷി ചെയ്യുവാനുള്ള ഉപാധിയായി മരച്ചീനികൃഷി വ്യാപകമാക്കി. കുട്ടനാട്ടിലെ കായൽ പരപ്പുകൾ നെല്പാടങ്ങളാക്കാനായി ഉത്തരവു പുറപ്പെടുവിച്ചതും ഈ കാലത്താണ്. തുടർച്ചയായ അസുഖം മൂലം തന്റെ 48-മത്തെ വയസ്സിൽ 1885 ആഗസ്ത് 4-നു വിശാഖം തിരുനാൾ നാടുനീങ്ങി. തുടർന്ന് വിശാഖം തിരുനാളിന്റെ സഹോദരി പൂരാടം തിരുനാൾ ലക്ഷ്മി ബായിയുടെ രണ്ടാമത്തെ പുത്രൻ മൂലം തിരുനാൾ രാമവർമ്മ ഭരണത്തിലേറി. ഇന്ത്യയിലെ ആദ്യ നിയമ നിർമ്മാണസഭയായ തിരുവിതാംകൂർ ലെജിസ്ളേറ്റിവ് കൗൺസിൽ 1888-ൽ സ്ഥാപിച്ചു. 39 വർഷങ്ങൾ നീണ്ട ശ്രീമൂലം തിരുനാളിന്റെ രാജഭരണം തിരുവിതാംകൂറിന്റെ സുവർണ്ണ കാലഘട്ടമെങ്കിലും നിരവധി ജനകീയ പ്രക്ഷോപങ്ങൾ ഉണ്ടായതും ഈ കാലത്താണ്. തിരുവിതാംകൂറിന്റെ എക്കാലത്തേയും തീരാദുഃഖമായ കുപ്രസിദ്ധിയാർജ്ജിച്ച 99-ലെ വെള്ളപ്പൊക്കം ഇദ്ദേഹത്തിന്റെ അവസാനകാലത്താണ് നടന്നത്. 1924-ൽ മൂലം തിരുനാൾ നാടുനീങ്ങി. ശ്രീ മൂലം തിരുനാളിന്റെ സഹോദരി പുത്രിമാരായി 1900 ആഗസ്ത് 31-നു മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ നിന്നും ദത്തെടുത്ത സേതു ലക്ഷ്മി ബായി പിന്നീട് തിരുവിതാംകൂർ ഭരിച്ചു. മൂലം തിരുനാൾ മരിക്കുന്ന അവസരത്തിൽ അടുത്ത അവകാശിയായ ചിത്തിര തിരുനാളിനു പ്രായപൂർത്തി ആവാതിരുന്നതിനാലാണ് അന്നത്തെ ആറ്റിങ്ങൽ സീനിയർ റാണി റീജന്റായി ഭരണത്തിലേറിയത്. സുവർണ്ണകാലഘട്ടങ്ങളിലൂടെ തിരുവിതാംകൂറിനെ നയിക്കാൻ സേതുലക്ഷ്മിബായിക്കു കഴിഞ്ഞു. ചിത്തിര തിരുനാളിനു 19 വയസ്സായ ദിവസം 1931-ൽ അദ്ദേഹം മഹാരാജാവായി നേരിട്ട് ഭരണം ഏറ്റെടുത്തു. പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം നടത്തിയത് ചിത്തിര തിരുനാളാണ്. 1949-ൽ തിരുവിതാംകൂർ രാജ്യം ഇല്ലാതായി ഇന്ത്യൻ യൂണിയനിൽ ലയിച്ചു.
 
===8.1===
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്