"അമരുകശതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

115 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
+
(+)
(+)
അമരു അല്ലെങ്കിൽ അമരുകൻ എന്ന് പേരുള്ള ഒരു [[രാജാവ്]] രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന നൂറു [[ശ്ലോകം|ശ്ലോകങ്ങളടങ്ങിയ]] ഒരു [[ശൃംഗാരം|ശൃംഗാരകാവ്യമാണ്]] '''''അമരുകശതകം''''' അഥവാ '''''അമരുശതകം'''''. ക്രിസ്തുവിന് ശേഷം ഏഴാമത്തെയോ എട്ടാമത്തെയോ നൂറ്റാണ്ടിൽ രചിക്കപ്പെട്ടതാണ് എന്ന് കരുതപ്പെടുന്നു. [[സംസ്കൃതം|സംസ്കൃത]] ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.
==ഐതിഹ്യം==
ദിഗ്വിജയം കഴിഞ്ഞ് സർവജ്ഞപീഠം കയറാൻ [[ആദി ശങ്കരൻ]] [[കാശ്മീർ|കാശ്മീരത്തിൽ]] ചെന്നപ്പോൾ, രതിക്രീഡാപരമായ വൈദഗ്ദ്ധ്യം ഇദ്ദേഹത്തിനില്ലെന്ന് പിന്നീട് ശങ്കരശിഷ്യനായി തീർന്ന [[മണ്ഡനമിശ്രൻ|മണ്ഡനമിശ്രന്റെ]] ഭാര്യ ഉഭയഭാരതിയും മറ്റ് പണ്ഡിതൻമാർപണ്ഡിതൻമാരും ആക്ഷേപിച്ചുവെന്നും, ആ കുറവ് നികത്തുവാൻ സ്വാമികൾ, മൃതനായ അമരുകരാജാവിന്റെ ജഡത്തിൽ പരകായപ്രവേശവിദ്യമൂലം പ്രവേശിച്ച് രാജഭാര്യമാരുമായി സ്വച്ഛന്ദം രമിച്ച് കാമകലാനൈപുണ്യം നേടിയതിനുശേഷം രചിച്ച ശൃംഗാരരസപ്രധാനമായ കാവ്യമാണിതെന്നും ഒരു ഐതിഹ്യമുണ്ട്.
==കാവ്യം==
ഈ ശ്ലോകങ്ങളിൽ ഏറിയകൂറും [[ശാർദ്ദൂലവിക്രീഡിതം|ശാർദ്ദൂലവിക്രീഡിതത്തിലാണ്]] എഴുതിയിട്ടുള്ളത്; എന്നാൽ [[ഹരിണി]], [[വസന്തതിലകം]], [[ശിഖരിണി (വൃത്തം)|ശിഖരിണി]], [[സ്രഗ്ദ്ധര]], [[ദ്രുതവിളംബിതം]], [[മാലിനി]], [[മന്ദാക്രാന്ത]] തുടങ്ങിയ വൃത്തങ്ങളിലുള്ള [[മുക്തകം|മുക്തകങ്ങളും]] ഇടയ്ക്ക് കാണാം. ജിവിതത്തിലെ രതിഭാവത്തിന് മാത്രമാണ് ഇതിൽ പ്രാധാന്യം നല്കിയിട്ടുള്ളത്. കാമുകീകാമുകബന്ധം അത്യാകർഷകമായി വർണിക്കുന്നവയാണ് പദ്യങ്ങളെല്ലാം. ജീവിതത്തിന് സത്രീപുരുഷമാരുടെ പ്രേമസാക്ഷാത്കാരമല്ലാതെ മറ്റൊരു ലക്ഷ്യവും അർഥവും ഇല്ലെന്നാണ് കവിയുടെ അഭിപ്രായമെന്ന് ഓരോ പദ്യത്തിലും വ്യക്തമാണ്. അനായാസമായ പദഘടനയും ആസ്വാദ്യമായ അവതരണരീതിയുംകൊണ്ട് ആകർഷകമായ ഈ കൃതി സംസ്കൃതത്തിലെ ശൃംഗാരകാവ്യങ്ങളുടെ ഒരു മുന്നോടി എന്ന നിലയിൽ പ്രാധാന്യമർഹിക്കുന്നു. ''കാവ്യാമൃതം'' നിറഞ്ഞതാണ് ഓരോ പദ്യവുമെന്ന ശ്ലാഘ ആനന്ദവർധനൻ അമരുകശതകത്തിന് നല്കിയിട്ടുണ്ട്.
വിദേശഭാഷകളുടെ കൂട്ടത്തിൽ [[ജർമ്മൻ|ജർമൻഭാഷയിലാണ്]] അമരുകശതകത്തിന് ഒന്നിലധികം വിവർത്തനങ്ങളുണ്ടായിട്ടുള്ളത്. ഷ്രോഡർ അമരു മംഗൊബ്ളൂട്ടനി(Amaru-Mangobluten)ലും ഹെർടൽ ഇൻഡിഷ ഗെഡിഷ്റ്റി(Indische Gedicht)ലും ഹാൻസ്ലിൻഡാക് ഇംലൻഡെ ദെർ നിംഫായെൻ (Imlande Der Nymphaen)ലും ഈ പ്രമാണഗ്രന്ഥത്തിന്റെ വൈശിഷ്ട്യം പകർത്താൻ ശ്രമിച്ചിട്ടുണ്ട്. ഭാരതത്തിലെ ശൃംഗാരസാഹിത്യത്തെപ്പറ്റിയുള്ള പല ജർമൻ കൃതികളിലും ഇതിൽനിന്ന് ധാരാളം ഉദ്ധരണികൾ കാണാം.
===മലയാളത്തിൽ===
{{wikisourcelang|sa|अमरुशतकम्|അമരുശതകം സംസ്കൃതമൂലം}}
{{wikisource|ശ്രീ അമരുകശതകം}}
മലയാളത്തിൽ ഇതിനുള്ള പ്രസിദ്ധ വിവർത്തനം [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ|കേരളവർമ വലിയകോയിത്തമ്പുരാന്റേതാണ്]] (രണ്ടാംപതിപ്പ്-1923, ബി.വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം). മലയാള നോവലിസ്റ്റായ [[ഒ. ചന്തുമേനോൻ|ഒയ്യാരത്ത് ചന്തുമേനോന്റെ]] പത്നിയുടെ ആവശ്യപ്രകാരമാണ് ഇത് പരിഭാഷപ്പെടുത്തിയതെന്ന്
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3339157" എന്ന താളിൽനിന്ന് ശേഖരിച്ചത്